നിങ്ങളറിയാതെ നിങ്ങൾ രോഗിയാകുന്നുണ്ടോ? ‘സ്ത്രീകളുടെ ആരോഗ്യവും വെല്നസും’; വനിത സ്പർശം സെമിനാർ പാലക്കാട് Reclaim Your Health: A Guide for Busy Women
Mail This Article
വീടും ഓഫീസും തമ്മിലുള്ള തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ നമ്മുടെ കയ്യിൽ നിന്നും വഴുതിപോകുന്ന ഒന്നുണ്ട്, ആരോഗ്യം. വീട്ടമ്മമാരുടെ കാര്യവും വിഭിന്നമല്ല. ജീവിതശൈലി രോഗങ്ങൾ ശരീരത്തെ വരിഞ്ഞുമുറുക്കി കഴിഞ്ഞ ശേഷമാകും നാം അതിന്റെ ഗൗരവം തിരച്ചറിയുക. പ്രമേഹം മുതൽ പിസിഒഡി വരെ നീളുന്ന പറഞ്ഞാലും തീരാത്ത ആരോഗ്യ പ്രശ്നങ്ങളുമായി ജീവിക്കുന്ന ഒരു വീട്ടമ്മയോ പ്രഫഷണലോ ആണോ നിങ്ങൾ? എങ്കിലിതാ നിങ്ങൾ വിസ്മരിച്ച ആരോഗ്യ പരിപാലനത്തെ തിരികെ പിടിക്കാനും രോഗങ്ങളെ പടിക്കു പുറത്തു നിർത്താനും ഇതാ ഒരു അസുലഭ അവസരം.
സ്ത്രീകളുടെ ആരോഗ്യവും വെൽനസും എന്ന വിഷയത്തിൽ ഒരുങ്ങുന്ന സ്പർശം സെമിനാറിന് പാലക്കാടാണ് വേദിയൊരുങ്ങുന്നത്. ജെം ഹോസ്പിറ്റലും (Gem Hospital) വനിതയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ പാലക്കാട് ടോപ് ഇൻ ടൗണിലാണ് (പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം) നടക്കുന്നത്.
ഡോ. പ്രേമ സുബ്രഹ്മണ്യൻ (ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻസ്), ഡോ. പ്രദീപ് ജോഷ്വ സി (ഒബീസിറ്റി ആൻഡ് ബാരിയാട്രിക് കൺസൾട്ടന്റ്, ഡിപ്പാർട്ട്മെന്റ് ഓപ് ഒബീസിറ്റി ആൻഡ് ഡയബറ്റീസ് സർജറി), ഡോ. കവിത യോഗിനി (എച്ച്.ഒ.ഡി ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്), ഡോ. സാധ്വി ബാലാജി (എംബിബിഎസ്, എഫ്.എൻ.ബി, കൺസൾട്ടന്റ് ഐവിഎഫ് ഡിപ്പാർട്ട്മെന്റ്, ജെം ഹോസ്പിറ്റൽ) തുടങ്ങിയവർ സെമിനാറിൽ ക്ലാസുകള്‍ നയിക്കും ആരോഗ്യ സംബന്ധമായ സംശയങ്ങൾ, ആശങ്കകൾ എന്നിവ സെമിനാറിൽ പങ്കുവയ്ക്കാവുന്നതാണ്.
സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഈആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 9495173551