കല്യാണത്തിനോ പാർട്ടിക്കോ പോകാൻ ഭയം, ആത്മവിശ്വാസം തകർക്കും ‘പെൺമീശ’: ഇതാ ശാശ്വത പരിഹാരം Understanding Unwanted Hair Growth in Women
Mail This Article
ഒന്നു പുറത്തിറങ്ങാൻ മടിയാണ്, കല്ല്യാണത്തിന് പോകാനോ ബർത്ത്ഡെ പാർട്ടിക്കു പോകാനോ ഉന്മേഷമില്ല. അനാവശ്യരോമവളർച്ച കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ടു.
ഞാനൊരു ആണായി മാറുകയാണോ...? സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നമായിരിക്കുന്നു അനാവശ്യരോമവളർച്ച. പ്രത്യേകിച്ചും മുഖത്തെ രോമവളർച്ച. ഹോർമോൺ വ്യതിയാനത്തിന്റെ പരിണിതഫലമാണ് സ്ത്രീകളിലെ അമിതരോമവളർച്ച. ഭക്ഷണക്രമം ഇല്ലായ്മ, മരുന്നുകളുടെ പാർശ്വ ഫലം എന്നിവയും ഇതിനു വഴിയൊരുക്കുന്നു. ഹോര്‍മോൺ ചികിത്സക്ക് വിധേയരാകുന്ന സ്ത്രീകളിലും അമിത രോമവളർച്ച കണ്ടുവരുന്നു.
ത്രെഡിങ്ങ്, വാക്സിങ് പാർശ്വഫലങ്ങൾ നിരവധി
അമിത രോമവളർച്ച ഇല്ലാതാക്കാൻ മുഖം മുഴുവനും ത്രെഡ് ചെയ്തു കൊടുക്കുന്ന ബ്യൂട്ടിപാർലറുകൾ നിരവധിയുണ്ട്. പക്ഷേ, ഇതു ചെയ്യുമ്പോഴുള്ള വേദന അസഹ്യമാണ്. അതുപോലെ, ത്രെഡിങ് ചെയ്യുമ്പോൾ ചർമത്തിന്റെ മുകൾഭാഗത്തെ ലെയർ പൂർണമായും നഷ്ടപ്പെടുന്നു. ഇതിനു പുറമെ രോമകൂപങ്ങളിൽ സ്ഥിതി ചെയ്യുന്ന ദ്രാവകം പുറത്തേക്ക് വ്യാപിച്ച് പുതിയ രോമകൂപങ്ങൾ ഉണ്ടാവുന്നു.
വാക്സിങ് ചെയ്യുമ്പോഴും പകുതി മുറിഞ്ഞുപോകുന്ന രോമങ്ങളുടെ വേരുകൾ രോമകൂപങ്ങളിൽ അവശേഷിക്കുന്നു. ഇവ ചർമത്തിന്റെ ഉൾഭാഗത്തു വളരുന്നു. ഇതിന്റെ പരിണിതഫലമായി മുഖക്കുരുവും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ചെറിയ പരുക്കളും രൂപപ്പെടുന്നു. ചർമം പരുക്കനായി മാറുന്നു. അറ്റകൈ പ്രയോഗമായി ഷേവിങ് ചെയ്യുമ്പോൾ ചർമം പരുക്കനാകുന്നു. രോമം കൂടുതൽ ബലമുള്ളതായി കട്ടി പ്രാപിക്കുന്നു.
അനാവശ്യ രോമവളർച്ചയ്ക്ക് ശാശ്വത പരിഹാരമുണ്ട്. ചർമത്തിൽ ഇനിയൊരിക്കലും വളരാത്ത വിധത്തിൽ പൂർണമായും രോമം നീക്കം ചെയ്യുന്ന പ്രക്രിയയാണ് സയന്റിഫിക് ഇലക്ട്രോലിസിസ് എന്നറിയപ്പെടുന്നു. വൈദ്യുതി വിശ്ലേഷണ പ്രക്രിയ ഉപയോഗപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്.
സയന്റിഫിക് ഇലക്ട്രോലിസിസ്
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള അമിതരോമവളർച്ച ശാശ്വതമമായി ഇല്ലാതാക്കാൻ വൈദ്യുതി വിശ്ലേഷണ പ്രക്രിയ പ്രയോജനപ്പെടുന്നു. അത്യുത്തമവും സുരക്ഷിതവുമായ ഉപകരണങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. അനാവശ്യ രോമങ്ങളുടെ മൂലകോശങ്ങളെ നശിപ്പിക്കുകയാണു ചെയ്യുന്നത്. യാതൊരുവിധ രാസവസ്തുക്കളും ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നില്ല.
മനുഷ്യശരീരത്തിൽ രോമത്തിന്റെ ആയുർദൈർഘ്യം 15 ദിവസമാണ്. അതു കഴിയുമ്പോൾ അവ സ്വയം മൂലകോശങ്ങളിൽ നിന്ന് വേർപെട്ട് കൊഴിയുന്നു. സയന്റിഫിക് ഇലക്ട്രോലിസിസ് പ്രക്രിയയ്ക്ക് വിധേയമാകുമ്പോൾ ജീവനുള്ള രോമങ്ങൾ നശിക്കുന്നു. സയന്റിഫിക് ഇലക്ട്രോലിസിസ് പ്രക്രിയ ജീവനുള്ള ഓരോ രോമകൂപത്തെയും ഒന്നൊന്നായി നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഓരോ രോമകൂപത്തെയും വെവ്വേറെ നശിപ്പിക്കപ്പെടേണ്ടതുകൊണ്ടും, അവ ജീവനുള്ള സമയത്തു തന്നെ നശിപ്പിക്കപ്പെടേണ്ടതുകൊണ്ടും പതിനഞ്ചു ദിവസത്തെ ഇടവേളയിൽ മുഴുവൻ ജീവനുള്ള രോമങ്ങളെയും നശിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിനു വിദഗ്ധ പരിചരണം ആവശ്യമാണ്. അനാവശ്യരോമവളർച്ച ഇല്ലാതാക്കാൻ കൂടുതൽ വിവരങ്ങൾക്ക് 9961613806 എന്ന നമ്പറിൽ വിളിക്കുക.∙