ADVERTISEMENT

എഐ കാലത്ത് അധ്യാപനം എങ്ങനെ വേണം? ഓൺലൈൻ വർക്ക്‌ഷോപ്പുമായി മനോരമ ഹൊറൈസൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുത്തൻ ജനറേഷന്റെ ട്രെൻഡുകൾക്കും പഠനരീതികൾക്കും ഏറെ പ്രാധാന്യമുള്ളതായി തോന്നാം. പൊതുവേ നൂതന സാങ്കേതിക വിദ്യകൾ, ഉപകരണങ്ങളുടെ ഉപയോഗങ്ങൾ, ഒക്കെ അതിവേഗത്തിൽ പഠിച്ചെടുക്കാൻ കൂടുതൽ മികവ് ഉള്ളവരാണ് ഇളം തലമുറക്കാർ.

പരിശീലനം നേടണം

ADVERTISEMENT

അടച്ചിട്ട ക്ലാസ്സ് മുറിക്കപ്പുറം കുട്ടികളുടെ ലോകം വിശാലമാകുമ്പോൾ ചുറ്റുപാടുകളുമായുള്ള വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുക തന്നെ വേണം. ജീവിത സാഹചര്യങ്ങളും, കരിയർ സാധ്യതകളും എഐ സ്വാധീനത്തിലാകുമ്പോൾ മുന്നോട്ട് പിടിച്ചുനിൽക്കാൻ ചെറുപ്പം മുതലേ കുട്ടികൾ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്.
തിയറികൾക്കും, പരമ്പരാഗത പഠന രീതികൾക്കും പുറമേ എഐയെക്കുറിച്ചും അതിന്റെ വിവിധ ആപ്ലിക്കേഷനുകളെ കുറിച്ചും പ്രായോഗികമായി തന്നെ അറിവ് നേടണം. കുട്ടികളെ ഇത്തരത്തിൽ പരിശീലിപ്പിക്കാൻ കാലഘട്ടത്തിനനുസരിച്ച് അധ്യാപകർ അപ്ഡേറ്റ് ആവുകയാണ് ആദ്യപടി. അധ്യാപനത്തിലേക്ക് എഐ കടന്നുവരുമ്പോൾ ആവശ്യമായ ടൂളുകളും അവയുടെ ഉപയോഗവും അധ്യാപകരും അറിഞ്ഞിരിക്കണം. പ്രോജക്ടുകളിലും, പരീക്ഷണങ്ങളിലും, പാഠ്യ വിഷയങ്ങളുടെ അവതരണത്തിലുമെല്ലാം എഐ ടൂളുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം. ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'TeachXcelerate'  എംപവറിങ് എജ്യൂക്കേറ്റേഴ്സ് വിത്ത് എഐ  അധ്യാപനത്തിൽ പ്രായോഗിക പരിശീലനം നേടാം.

ചാറ്റ്ജിപിടി, മാജിക് സ്കൂൾ, പെർപ്ലെക്സിറ്റി, കാൻവ തുടങ്ങിയ ടൂളുകൾ കൃത്യമായി ഉപയോഗിക്കാനും ശരിയായ പ്രോംപ്റ്റുകൾ നൽകാനും പരിശീലിക്കാം. രണ്ട് ദിവസം ഒന്നര മണിക്കൂർ വീതമാണ് ക്ലാസ് ലെസൻ പ്ലാനിങ്, റിസർച്ച്, കണ്ടന്റ് ക്രിയേഷൻ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലും ഫലപ്രദമായും ഈ ടൂളുകൾ ഉപയോഗിച്ച് ചെയ്യാം, മാസ്റ്റർ ക്യാൻവാ ഉപയോഗപ്പെടുത്തി മികച്ച പാഠ്യനുഭവം കുട്ടികൾക്കായി തയാറാക്കാം. അധ്യാപകർക്ക് മാത്രമല്ല സ്റ്റെം എജ്യുക്കേറ്റേഴ്സ്, ട്രെയിനർമാർ, കരിക്കുലം ഡെവലപ്പർമാർ തുടങ്ങിയവർക്കും വർക്ക് ഷോപ്പിന്റെ  സാധ്യതകൾ പ്രയോജനപ്പെടുത്താനാവും. ഫെബ്രുവരി 2, 3 തീയതികളിലായി നടക്കുന്ന വർക്ക് ഷോപ്പിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക.

ADVERTISEMENT

https://shorturl.at/4GiHj

ഫോൺ: 9048 991111.  

ADVERTISEMENT
English Summary:

AI in education requires teachers to adapt and learn new tools to prepare students for a future influenced by artificial intelligence. Manorama Horizon's 'TeachXcelerate' workshop offers practical training on AI tools like ChatGPT and Canva, empowering educators to enhance teaching methods and curriculum development.

ADVERTISEMENT