ADVERTISEMENT

പറയാൻ പേടിച്ച് ഉള്ളിലടക്കിയ പ്രണയകാലം കടന്ന്, ലവ് യൂ ചക്കരേ എന്നു ഫോട്ടോ സഹിതം സ്റ്റോറിയിടുന്ന ജെൻ സീയിലെത്തി നിൽക്കുന്നു ലോകം. കാലം മാറുമ്പോൾ പ്രണയം മാറുമോ ? കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൈക്യാട്രി വിഭാഗം പ്രഫസറുമായ ഡോ. വർഗീസ് പുന്നൂസ് പറയുന്നതു ബന്ധങ്ങളിൽ ആരോഗ്യകരമായ മാറ്റം വന്നെങ്കിലും അതു കൂടുതൽ കാണുന്നതു സ്ത്രീകളിലാണ് എന്നാണ്.

‘‘ആദം ഹവ്വയെ ആദ്യമായി കണ്ടപ്പോൾ പ്രണയപ്രഖ്യാപനം പോലെ പറഞ്ഞതിങ്ങനെ, You are the bone of my bones, you are the flesh of my flesh... മനുഷ്യന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത ഏറ്റവും അടിസ്ഥാനവികാരം തന്നെയാണു പ്രണയം. ഇണ ചേരാനുള്ള ബയോളജിക്കൽ തോന്നലിലേക്കു നയിക്കുന്ന പരസ്പര സ്നേഹമാണ് അതെന്നും പറയാം.

ADVERTISEMENT

കാലവും ദേശവും സാംസ്കാരികമാറ്റവുമൊക്കെ പ്രണയത്തെയും സ്വാധീനിച്ചിട്ടുണ്ട്. ദാമ്പത്യത്തിലെ പ്രണയത്തിനപ്പുറമുള്ള ഒന്നും പണ്ട് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഒന്നിച്ചുപഠിക്കുന്നവരും അയൽക്കാരുമൊക്കെ പ്രണയത്തിലാകുന്നതു തെറ്റായി കണ്ടിരുന്നു. പ്രകടിപ്പിക്കാനാകാത്ത വികാരമായി പ്രണയം അടക്കിപ്പിടിച്ചു.

ആശയവിനിമയത്തിലും വിഭ്യാഭ്യാസത്തിലും വന്ന പുരോഗതിയോടെ പ്രണയത്തിൽ ശരിതെറ്റുകൾ ഇല്ലാതായി. വിവാഹത്തിലേക്കു കടക്കാനായോ വിവാഹത്തിനുള്ളിൽ മാത്രമായോ മാത്രമുള്ള പ്രണയം എന്ന ചിന്ത പുതുതലമുറയ്ക്കില്ല. ബന്ധങ്ങൾ നന്നായി അവസാനിപ്പിക്കുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്ന മാറ്റവും സ്വാഗതാർഹമാണ്.

ADVERTISEMENT

പക്ഷേ, പ്രണയത്തിലെ ഉടമസ്ഥതാ ഭാവം (പൊസസീവ്നസ്) ഇന്നും കുറഞ്ഞിട്ടില്ല. പൊസസീവ്നസ് കൂടുമ്പോൾ ടോക്സിക് ആകുകയും അതു സംശയമായി മാറി അമിതനിയന്ത്രണം വയ്ക്കുന്നതും സ്വാഭാവികം. ഇത്തരക്കാർ ആത്മഹത്യാഭീഷണി പോലുള്ള ഇമോഷനൽ ബ്ലാക്മെയ്‌ലിങ് നടത്തി പങ്കാളിയെ സമ്മർദത്തിലാക്കും.

പ്രണയത്തിൽ ടോക്സിക് ആയ സ്ത്രീകളുമുണ്ട്. പക്ഷേ, പുരുഷന്മാരുടെ ടോക്സിസിറ്റിക്കാണു രൂക്ഷത കൂടുതൽ. സംശയവും അസൂയയും രോഗമായി മാറുന്ന അവസ്ഥയാണു ഡെലൂഷനൽ സിൻ‍‍ഡ്രം (ഒഥല്ലോ സിൻഡ്രം). ഇതിനു മരുന്നുകളോ സൈക്കോതെറപിയോ ആവശ്യമായി വന്നേക്കാം. വിരഹത്തെ കൈകാര്യം ചെയ്യാനും സപ്പോർടിങ് സൈക്കോതെറപിയും മരുന്നുകളും വേണ്ടിവരും.

ADVERTISEMENT

പ്രണയത്തിലായിരിക്കുമ്പോൾ ഏറ്റവും നല്ല വ്യക്തിയായിരുന്നയാൾ പ്രണയം ഇല്ലാതാകുമ്പോൾ എന്നെ തകർത്തത് അവളാണ്/ അവനാണ് എന്നു ചിന്തിച്ചുതുടങ്ങും.

പ്രണയത്തിന്റെ ഭാഗമായി ഫിസിക്കൽ റിലേഷൻഷിപ് സ്വാഭാവികമായി. ബന്ധങ്ങളിൽ ആരോഗ്യകരമായ മാറ്റം വന്നെങ്കിലും അതു കൂടുതൽ കാണുന്നതു സ്ത്രീകളിലാണ്. മാറാനുള്ള മനസ്സു മിക്കവർക്കുമുണ്ടെങ്കിലും പുരുഷമേധാവിത്വം പോലുള്ളവയിൽ ഇനിയും മാറ്റം വരേണ്ടതുണ്ട്.’’

പ്രണയത്തിന്റെ ടോക്സിക് സ്വഭാവം തിരിച്ചറിയാനും അതിനു പരിഹാരം കാണാനും ഡോ. വർഗീസ് പുന്നൂസ് പറഞ്ഞുതരുന്ന വഴികളും, മാറുന്ന പ്രണയത്തെ കുറിച്ചു പല മേഖലകളിലുള്ളവർ സംസാരിക്കുന്ന വിശദമായ ഫീച്ചറും പുതിയ ലക്കം (ജനുവരി 31– ഫെബ്രുവരി 13) വനിതയിൽ വായിക്കാം.

English Summary:

Modern love has evolved significantly, moving from unspoken affections to open expressions like 'Love you, darling' on social media. While relationships have seen healthy shifts, particularly among women, possessiveness remains a toxic trait in love, often leading to emotional blackmail and control.

ADVERTISEMENT