"I want to do with you
What the spring does to the cherry trees."- Neruda
‘‘വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയമതിന്റെ ആഴമറിയുന്നില്ല’’ –ജിബ്രാൻ
‘‘ഞാനും നീയും ചേർന്ന് നിങ്ങളും ഞങ്ങളും ചേർന്ന് രണ്ടാവുകയല്ല, നമ്മൾ എന്ന സുന്ദരമായ വലിയ ഒന്നാവുകയാണ് വേണ്ടത്.’’ –ബഷീർ
‘‘കാലു മുറിച്ചു മാറ്റപ്പെട്ട ആൾക്ക്, ഇല്ലാത്ത കാലിൽ വേദന അനുഭവപ്പെടുന്നതു പോലയായിരുന്നു അവൾക്ക് അവൻ ഇല്ലാതെ തന്നെ അവന്റെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്...’’ – മാർകേസ്
‘‘ഇപ്പോൾ ഞാൻ മനസിലാക്കുകയാണ് നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്... ഞാൻ നീ മാത്രമാണെന്ന്.’’
രണ്ടു പേർ പ്രണയിക്കുമ്പോൾ എത്രയൊക്കെ തവണ അവർക്കു മുൻപേ പ്രണയിച്ചു പോയവരുടെ വാക്കുകളും ചിന്തകളും കടമെടുക്കുന്നു... ദിവസേനയുള്ള സംസാരങ്ങളിലും എഴുത്തുകളിലും ഒക്കെയായി പല വരികൾ...വാചകങ്ങൾ നമ്മൾ ചേർത്തു വയ്ക്കുന്നു. ഒരോ വരി പറയുമ്പോഴും അതിനൊക്കെ നിങ്ങളുടെ സ്വരവും കഥാപാത്രങ്ങൾക്കു നിങ്ങളുടെ മുഖവും വരാറില്ലേ... എന്തൊരത്ഭുതമാണല്ലേ? എത്രയോ നാൾ മുൻപേ പറഞ്ഞു വച്ചതൊക്കെയും അതു പറഞ്ഞവർ ചിലപ്പോൾ മരിച്ച് മണ്ണടിഞ്ഞു പോയിട്ടും അവയൊക്കെ നിങ്ങളിലൂടെ ശ്വസിക്കുക എന്നു പറയുന്നത്... എന്തൊരത്ഭുതമാണല്ലേ?
ഈ പ്രണയ ദിനത്തിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വാചകങ്ങൾ കമന്റു ചെയ്യാമോ? പ്രിയപ്പെട്ട എഴുത്തുകാരുടേയും കലാകാരന്മാരുടേയും വാചകങ്ങൾ എഴുതാം. ഇനി നിങ്ങൾ സ്വയം എഴുതിയുണ്ടാക്കിയവയും ഇവിടെ പറയാം....എല്ലാവർക്കും ‘വനിത’യുടെ പ്രണയദിനാശംസകൾ... <3