ADVERTISEMENT

നാലുപേർക്ക് പുതുജീവിതമേകിയാണ് ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തുമാസം പ്രായമുള്ള കുരുന്ന് ഈ ലോകംവിട്ടുപോയത്. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി മാറിയിരിക്കുകയാണ് ആലിൻ. വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആലിന് മസ്തിഷ്കമരണം സംഭവിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനം ചെയ്യാൻ തീരുമാനിച്ചത്.

ഇപ്പോഴിതാ, ആലിനക്കുറിച്ചു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ മീനാക്ഷി.

ADVERTISEMENT

‘ആലിൻ’... നീ എനിക്കൊരു കുഞ്ഞു മാലാഖയാണ് .. എന്തോ നീ എപ്പോഴും എന്റെ മനസ്സിലങ്ങനെ വന്നു നില്ക്കുകയാണ് ... നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം.. എന്നെ ഇനി എപ്പോഴും വിഷമിപ്പിക്കും എന്നതും യാഥാർത്ഥ്യം തന്നെയെന്നും ഞാനറിയുന്നു... എനിക്കറിയാത്ത ഏതോ ഒരു സ്ഥലത്ത് ജനിച്ച കുഞ്ഞി മാലാഖേ നീയെനിക്ക് ഏറെ പ്രിയപ്പെട്ടവളാകുന്നു... കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത് ... എനിക്ക് നീ ‘ദൈവത്തിരുമകൾ’... ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നിന്റെ അച്ഛനേയും അമ്മയേയും ഞാൻ അത്ഭുതത്തോടെ... അതിശയത്തോടെ ... സർവ്വാദരവോടും .. കൂടി ... ഈ സമൂഹത്തിന് വേണ്ടി ഹൃദയം തൊട്ട് നന്ദി പറയുന്നു .. സത്യമായും എനിക്ക് ഒരിക്കൽ നിങ്ങളെ നേരിൽ കാണണമെന്നുമുണ്ട് ... അത് പക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സങ്കടമാവും എനിക്ക് സമ്മാനിക്കുക എന്നതും എന്നെ ഭയപ്പെടുത്തുന്നുണ്ട് .. കുഞ്ഞ് അലിൻ മോളെ .. അവയ ദാനം എന്ന മഹത്തായ ഒന്നിന്റെ മുഖമാണിപ്പോൾ നിനക്ക് ... അതെന്നുമായിരിക്കും... അത് ഒരു പക്ഷെ ഈ കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും ...’.– എന്നാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.6 മാസം പ്രായമുള്ള ധ്രിയയും 10 വയസ്സുള്ള ശ്രേയയുമാണ് അവയവങ്ങൾ സ്വീകരിച്ചത്. ധ്രിയയുടെ ശസ്ത്രക്രിയ കിംസ് ഹെൽത്തിലും ശ്രേയയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു നടന്നത്. ആലിനിന്റെ കരൾ ധ്രിയയും വൃക്കകൾ ശ്രേയയും സ്വീകരിച്ചു.

ADVERTISEMENT
Heartwarming Tale of Infant Organ Donor Aalin Sherin Abraham:

Aalin Sherin Abraham, an 10-month-old infant, has become Kerala's youngest organ donor, giving new life to four individuals. The parents decided to donate her organs after she was declared brain dead following a road accident, and celebrity Meenakshi shared a heartfelt note about the baby's selfless act.

ADVERTISEMENT
ADVERTISEMENT