നടുവേദന നിസ്സാരമല്ല! ‘വിറയൽ’ പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമോ ? ‘വനിത സ്പർശം’ സൗജന്യ സെമിനാർ Free Health Seminar on Back Pain and Parkinson's
Mail This Article
നടുവേദന നിസ്സാരമല്ല! അനുഭവിക്കുന്നവർക്കറിയാം അതിന്റെ ബുദ്ധിമുട്ടുകൾ എത്രത്തോളമെന്ന്... നിങ്ങളും അങ്ങനെയൊരു പ്രതിസന്ധി നേരിടുകയാണോ ? ലോവർ ബാക് പെയിൻ എങ്ങനെ ചികിത്സിക്കണമെന്നതിൽ സംശയങ്ങളുണ്ടോ ?
അതു പോലെ നിങ്ങളുടെ ശരീരം വിറയലോടെ ചില മുന്നറിയിപ്പുകൾ നൽകുന്നത് പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളാണോ ? അതിനു ശരിയായ ചികിത്സയെക്കുറിച്ച് അറിയേണ്ടതുണ്ടോ ? എങ്കിൽ ‘വനിത സ്പർശം’ സൗജന്യ സെമിനാറിലേക്കു വന്നോളൂ...
വൈദ്യരത്നം ആയുർവേദ ആശുപത്രിയും ‘വനിത’യും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രണ്ടു വിഷയങ്ങളിലും ഓരോ മണിക്കൂർ വീതം നീളുന്ന സെമിനാറുകളാണ് ഒരുക്കിയിരിക്കുന്നത്.
ലോവർ ബാക്ക് പെയിനെ കുറിച്ച് വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷനിലെ സീനിയർ ഫിസിഷ്യൻ ഡോക്ടർ ലക്ഷ്മിപ്രിയ, പാർക്കിൻസൺസിനെക്കുറിച്ച് വൈദ്യരത്നം ആയുർവേദ ആശുപത്രിയിലെ സീനിയർ ഫിസിഷ്യൻ ഡോക്ടർ മീനു എം എന്നിവർ സംസാരിക്കും.
2026 ഫെബ്രുവരി 28 നു രാവിലെ 10 മണി മുതൽ തൃശ്ശൂർ തൈക്കാട്ടുശ്ശേരി ഒല്ലൂരിലുള്ള വൈദ്യരത്നം ആയുർവേദ ആശുപത്രിയിൽ വച്ചാണ് പ്രഗത്ഭർ നയിക്കുന്ന സെമിനാർ. രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് 6 മാസത്തെ ‘വനിത’ സബ്സ്ക്രിപ്ഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9495080002 എന്ന നമ്പരിൽ ബന്ധപ്പെടുക.