‘ഇതു വായിച്ചിട്ടു ഡിലീറ്റ് ചെയ്യരുത്, ഫോർവേഡ് ചെയ്യുക...’ നോൺ സ്റ്റോപ് നോൺസെൻസ് നിറയുന്ന വാട്സാപ്പ് യൂണിവേഴ്സിറ്റി Unpacking the WhatsApp Phenomenon with Moly Aunt Rocks
Mail This Article
എല്ലാവർക്കും ഡോക്ടറേറ്റ് കിട്ടുന്ന വിശ്വോത്തര യൂണിവേഴ്സിറ്റി– നമ്മുടെ സ്വന്തം വാട്സാപ്. പൂവൻകോഴിയെക്കാൾ മുൻപ് ഓൺലൈനിലാകുന്നവരും പാതിരാകൊക്കിനെ പോലെ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുമായ പ്രഫസർമാർ ധാരാളം. ജെൻ സീക്കൊപ്പം പിടിച്ചു നിൽക്കാനും അവരുടെ ചിന്തകൾ അറിയാനുമാണു മോളിയാന്റി സോഷ്യൽമീഡിയയിൽ അടുത്തിടെ ലൈവ് ആയത്. ടെക്നോളജിയുടെ പകപ്പിനെ നേരിടാൻ ഡു ഓർ ഡൈ പറഞ്ഞ് തുടങ്ങിയ ആന്റി ജെൻ സീക്കൊപ്പം കട്ടക്കു പിടിച്ചു നിന്നു.
പിളേളരൊക്കെ ബിടിഎസ് പാട്ട് മൂളി നടക്കുമ്പോൾ കഷ്ടപ്പെട്ട് ലിറിക്സ് നോക്കി പാട്ട് കേൾക്കുന്നതൊക്കെ അതിന്റെ ഭാഗം തന്നെ. ‘ആന്റി, ഈസ് നോട് ഒൗട്ഡേറ്റഡ്, വെരി അപ് ടു ഡേറ്റ്’ എന്ന് റോസാകൊച്ച് പറഞ്ഞത് ഇപ്പോളും കാതില് കുളിര് കോരി നിൽക്കുന്നു. പ്രേമത്തിനു മാത്രമല്ല, അഭിനനന്ദനം കേൾക്കാനുള്ള പൂതിക്കുമില്ല പ്രായമെന്ന് തോന്നും ആന്റിയുടെ ഉൾപ്പുളകം കണ്ടാൽ.
വാട്സാപ്പിലെ സുപ്രഭാതം
അതിപുലർകാലേ സോഫയിൽ ചാരിയിരിക്കുകയാണ് ആന്റി. എന്നിട്ടു വാട്സാപ്പിലെന്താണു തളിർത്തതെന്നു നോക്കാനുള്ള ഒരുക്കത്തിലാണ്. കപ്പിലെ ചായയിൽ നിന്നു മന്ദഗതിയിൽ ഉയരുന്നുണ്ട് ആവിയുടെ പതാകകൾ.
വാട്സാപ് തുറന്നതും രാജസ്ഥാനിലെ ഹവാ മഹലിന്റെ 953 വിൻഡോസ് ഒന്നിച്ച് തുറക്കുന്ന ഫീലാണ് ആന്റിക്കു തോന്നിയത്. എല്ലായിടത്തു നിന്നും ചുറ്റിയടിച്ചു വരുന്നു നോട്ടിഫിക്കേഷൻസ്. ഫാമിലി ഗ്രൂപ്പ്, റസിഡൻസ് ഗ്രൂപ്പ്, ഒന്നാം ക്ലാസ് മുതൽ കോളജ് വരെയുള്ള ക്ലാസ്‌മേറ്റ്സ് ഗ്രൂപ്പ് അങ്ങനെ നീളും ആ ലിസ്റ്റ്.
ഭയം പ്രീലോഡഡ്
നല്ല ഹെൽത്തിയായ വ്യക്തിക്കു പോലും പേടി തോന്നും ചില ഫോർവേഡ് ഉപദേശ മെസേജുകൾ കണ്ടാൽ. ചെറിയ അസുഖമുള്ളവരെ ഐസിയുവിൽ ആക്കാൻ പോന്ന പച്ചമരുന്നുകളുടെ വ്യാജ ഉപദേശികൾ വേറെ. മിക്ക ഫോർവേഡ് മെസേജിന്റെയും അവസാനം ഇങ്ങനെയൊരു വരി കാണും.
‘ഇതു വായിച്ചിട്ടു ഡിലീറ്റ് ചെയ്യരുത്. ഫോർവേഡ് ചെയ്യുക. മാക്സിമം ആളുകളിലേക്ക് എത്തിക്കുക.’ ഹെൽത്ത് മെസേജുകളിൽ നിന്നൊരു മോചനം എന്നോർത്താണു മോളിയാന്റി ആ സാമ്പത്തിക സന്ദേശം വായിച്ചു തുടങ്ങിയത്. എവിടെയോ ഒരു സാമ്പത്തിക ശാസ്ത്രജ്ഞ കേരളത്തിലെ സ്വർണ വില 2050 ൽ എത്രയാകും എന്ന വിശകലനം അവതരിപ്പിക്കുന്നു. അതു തെറ്റാണെന്ന് പറയണേല്‍ പോലും അത്രേം വർഷം കാത്തിരിക്കണം. ‘എന്നാ, ബുദ്ധിയാ, അല്ലേ.’ വാട്സാപ്പിലൂടെ വരുന്ന ‘വിദഗ്ധ’ അറിവുകളുടെ അകവും പുറവും മോളിയാന്റി വിശകലനം ചെയ്യുന്ന മോളി ആന്റി റോക്സ് വായിക്കാം പുതിയ ലക്കം (ഫെബ്രുവരി 14– 27) വനിതയിൽ.