ബിനാലെയിലെ പെൺമ –1 ഒഴുകുന്ന ചിത്രങ്ങൾ Kochi Muziris Biennale: A Canvas of Global Artistry - Malayali Women Participants
Mail This Article
ഫോർട്ട്‌കൊച്ചി തെരുവുകളും തൊട്ടുരുമ്മുന്ന കായലും ഇപ്പോഴൊരു ജലച്ചായ ചിത്രമാണ്. ഇവിടെ മാത്രമല്ല മട്ടാഞ്ചേരി, വില്ലിങ്ടൺ ഐ ലൻഡ്, എറണാകുളം ദർബാർഹാൾ എന്നിവിടങ്ങളിലായി 30 വേദികൾ. മാർച്ച് 31 വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ എന്ന കലയുടെ മാമാങ്കത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 66 കലാപ്രോജക്റ്റുകൾ. അതിൽ നാലു മലയാളി പെണ്‍പ്രതിഭകളുമുണ്ട്. അവരിലൊരാളായ സ്മിത എം. ബാബുവി ന്റെ കലയും കഥയും.
കയർ പിരിക്കാനുപയോഗിക്കുന്ന റാട്ടിന്റെ താളമാണു കൊല്ലത്തെ ഗ്രാമങ്ങൾക്ക്. ആ ശബ്ദം കേട്ടാണു ഞാൻ വളർന്നത്. കയർ പിരിക്കൽ ജോലികൾ നടക്കുന്ന സ്ഥലത്തിനു ‘പാക്കളം’ എന്നാണ് പറയുക. ‘‘ ‘പാക്കളം സീരീസ്’ എന്ന പേരിലുള്ള ചിത്രങ്ങളിൽ എന്റെ ഓർമയിലെ ഇടങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.’’ കൊല്ലം നീരാവിൽ സ്വദേശി സ്മിത എം. ബാബു പറയുന്നു.
‘‘തിയറ്ററും ഇഷ്ടമാണ്. ആ സാധ്യതകൾ കൂടി സന്നിവേശിപ്പിച്ചാണു ‘പാക്കളം സീരീസ്’ വരച്ചത്. കുട്ടിക്കാലത്തെ കൗതുക കാഴ്ചകളിലൊന്നായിരുന്നു തലയുടെ സ്ഥാനത്തു ചകിരിയുടെ വലിയ കെട്ടുമായി മുഖമില്ലാതെ ഇരുകാലുകളിൽ നീങ്ങുന്ന മനുഷ്യർ. ഇത്തരം ഇമേജുകളും, നാടിന്റെ പ്രകൃതിയും രാഷ്ട്രീയവുമെല്ലാം നിങ്ങൾക്കെന്റെ ചിത്രങ്ങളിൽ കാണാം.’’
‘‘ജീവിതം ജലം പോലെ ഒഴുകുന്ന ഒന്നാണല്ലോ. ഇറ്റുവീണ തുള്ളികൾ പോലെ ചിലപ്പോഴതു വേറിട്ടു കിടക്കുകയും ചെയ്യും. അതിനാൽ ചതുരവടിവ് ഉപേക്ഷിച്ചു ജലത്തിന്റെ ഒഴുക്കു പോലെയുള്ള കാൻവാസുകൾ വരയ്ക്കാൻ തിരഞ്ഞെടുത്തു.
മങ്ങിയതും എ ന്നാൽ മായാത്തതുമായ ഓർമകളുടെ ‘മൂഡ്’ സംവേദിപ്പിക്കുന്ന ഇളം പച്ച, മഞ്ഞ, ബ്രൗ ൺ നിറങ്ങളടങ്ങിയ കളർ പാലറ്റാണു ഉപയോഗിച്ചത്.’’
ചിത്രങ്ങൾക്ക് കടപ്പാട്:
കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ
