ADVERTISEMENT

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീളുന്ന കർത്തവ്യ പഥിൽ യശസ്വിനി ടീം നടത്തിയ ബൈക്ക് സ്റ്റണ്ട് ലോകമാകെ ശ്രദ്ധ നേടി. സുശക്തമായ കേന്ദ്രസേനയിലെ അർധസൈനികവിഭാഗത്തിൽ ബൈക്കുമായി പോർമുഖത്തിറങ്ങുന്ന വനിതാ ശക്തിയാണു യശസ്വിനി. 2014ലാണു സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ‘യശസ്വിനി’ രൂപീകരിച്ചത്. കായികബലവും മനശ്ശക്തിയും തെളിയിച്ച ഒൻപതു വനിതകളെ ഒരുമിപ്പിച്ച് 2023ൽ യശസ്വിനി ടീം പുതുക്കി. അതിനു ശേഷം രണ്ടു വർഷങ്ങളിൽ ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡുകളിൽ ഇവർ സാഹസിക പ്രകടനം നടത്തി. 2018ൽ കേന്ദ്രസേനയിൽ ചേരാനായി എത്തിയപ്പോൾ മുതൽ യശസ്വിനിയുടെ ചിറകായി മാറിയ മുഹൂർത്തം വരെയുള്ള ഓരോ ദിവസങ്ങളും പട്ടാളച്ചിട്ടയോടെ ഓർക്കുന്നുണ്ട് മലയാളി പെൺകുട്ടികൾ.

വനിതാ ശാക്തീകരണ സന്ദേശവുമായി ഡൽഹിയിൽ നിന്നു ഛത്തീസ്ഗഡിലേക്കായിരുന്നു യശസ്വിനിയുടെ ആദ്യ ട്രിപ്പ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലൂടെ 500 കിലോമീറ്റർ സഞ്ചരിച്ചു ജഗദൽപൂരിൽ എത്തി. 2023ൽ ലോക വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ആ യാത്ര വലിയ പ്രശംസ നേടി. കന്യാകുമാരി മുതൽ ശ്രീനഗർ വരെ ബൈക്ക് എക്സ്പെഡിഷനായിരുന്നു അടുത്തത്.

crpfwomen
സിആർപിഎഫ് യശസ്വിനി അംഗങ്ങളായ അപർണ ദേവദാസ്, ആര്യ ടി.എസ്, ജിൻസി എം.കെ, അശ്വതി സി.പി, മീനാംബിക. സി, വിനീത. ആർ, സന്ധ്യ. എൻ ഫോട്ടോ: ഷിജു എം.സി (സിആർപിഎഫ് ഫൊട്ടോഗ്രഫർ)
ADVERTISEMENT

‘‘ആദ്യ പ്രകടനത്തിനു മേലുദ്യോഗസ്ഥരിൽ നിന്നു നല്ല പ്രോത്സാഹനമാണു കിട്ടിയത്. ടിവിയിലും സോഷ്യൽ മീഡിയയിലും പരേഡ് കണ്ടവരുടെ സ്നേഹവും ബഹുമാനവും കണ്ടപ്പോൾ കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് വരണമെന്നു തോന്നി.’’ യശസ്വിനിയിലെ ബൈക്ക് റൈഡർ, കോഴിക്കോട് നാദാപുരം സ്വദേശി, എം.കെ. ജിൻസി പറയുന്നു. ടെസ്റ്റ് ജയിച്ച് ട്രെയിനിങ്ങിനു ജോയിൻ ചെയ്ത കുറേ പേർ നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ‘അൺ വില്ലിങ്’ എ ഴുതിക്കൊടുത്ത് തിരിച്ചു പോയി. എന്നാൽ, ഈ ജോലിയുടെ സ്പിരിറ്റ് ആസ്വദിച്ചു തുടങ്ങിയാൽ തിരികെ പോകാൻ കഴിയില്ല. ഓരോ വെല്ലുവിളികളേയും നിവർന്നു നിന്നു നേരിടാനുള്ള ആത്മവിശ്വാസം നമ്മളറിയാതെ നമ്മളിൽ സൃഷ്ടിക്കപ്പെടും ’’ ഇന്ത്യൻ സേനയുടെ യശസ്സ് വാനോളം ഉയർത്തി തേജസ്വിനിയുടെ വാക്കുകളിൽ ഇടിമുഴങ്ങി... യശ്വസിനി ടീമിലെ ഒൻപതു മലയാളി വനിതകൾ കർമവീഥിയിലെ കരുത്തുറ്റ കഥകളുമായി ഈ വനിതാദിനത്തിൽ ‘വനിത’യോടൊപ്പം ചേരുന്നു.

കൂടുതൽ വായിക്കാം പുതിയ ലക്കം ( ഫെബ്രുവരി 28–മാർച്ച് 13,2026) വനിതയിൽ

ADVERTISEMENT
Meet Yashaswini: The Brave Women Bikers Redefining National Pride:

The Yashaswini team's incredible bike stunts on Kartavya Path in Delhi during the Republic Day parade have garnered global attention, showcasing female power and bravery. This elite CRPF unit, formed in 2014 and revitalized in 2023 with nine skilled women, has been performing daring feats and inspiring women nationwide through their expeditions and unwavering spirit.

ADVERTISEMENT
ADVERTISEMENT