‘മധുരം മുഴുവനായി കട്ട് ചെയ്താൽ കൊതി കൂടും’; ആറു മാസം കൊണ്ട് രജിഷ കുറച്ചത് 15 കിലോ! ഫിറ്റ്നസ് സീക്രട്ട് Rajisha Vijayan's Dramatic Body Transformation
Mail This Article
കുറച്ചു ദിവസം മുൻപു രജിഷ സോഷ്യൽ മീഡിയയെ ഒന്നു ഞെട്ടിച്ചു. ബോഡി ട്രാൻസ്ഫർമേഷനിലൂടെ 15 കിലോ ഭാരം കുറച്ചു പുതിയ ലുക്കിൽ ഒരു വിഡിയോ. സോഷ്യൽമീഡിയയിൽ തരംഗമായ ആ വിഡിയോയ്ക്കു പിന്നാലെയാണ് ആ മാറ്റത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു രജിഷ വനിതയോടു സംസാരിച്ചത്. സിനിമയിലെ പുതിയ വിശേഷങ്ങളും സ്വപ്നങ്ങളും ആ സംസാരത്തിൽ നിറഞ്ഞു.
പുതിയ ലുക്കിൽ ഞെട്ടിച്ചല്ലോ ?
ക്രിഷാന്ത് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന സിനിമയ്ക്കായാണ് ലുക്കിൽ മാറ്റം വരുത്തിയത്. അതിലെ മോഡേൺ വേഷത്തിന് ഈ ചെയ്ഞ്ച് വേണം.
മുൻപു പല സിനിമകൾക്കു വേണ്ടിയും ഭാരം കൂട്ടുകയും പെട്ടെന്നു കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ശരിയായ രീതിയിൽ അല്ലായിരുന്നു എന്ന് ഇപ്പോഴറിയാം. അതുകൊണ്ട് ഇത്തവണ ഷിഫാസ് എന്ന ട്രെയ്നറുടെ കീഴിൽ വെയ്റ്റ് ലോസ് വിത് മസില്‍ ഗെയ്ൻ പ്ലാൻ എടുത്തു. ആറു മാസം കൊണ്ടു 15 കിലോ കുറച്ചു.
My Fitness Secret
‘ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്തത്. ശരീരഭാരത്തിനനുസരിച്ചു കഴിക്കേണ്ട കാർബോഹെഡ്രേറ്റും പ്രോട്ടീനും പച്ചക്കറികളുമൊക്കെ കണക്കാക്കി. എ ന്റെ ശരീരത്തിനു ദിവസവും 1000– 1200 കാലറി മതിയാകും. അതിനനുസരിച്ചു മെനു തയാറാക്കി.
രാവിലെ മുട്ടയും ഏതെങ്കിലും ഫ്രൂട്ടുമാണ് കഴിക്കു ന്നത്. ആപ്പിളോ പേരയ്ക്കയോ ഒരു ഇഡ്ഡലിയോ കഴിച്ചു കാർബോഹൈഡ്രേറ്റ് ഉറപ്പാക്കും. ഉച്ചയ്ക്ക് ന ന്നായി ഭക്ഷണം കഴിക്കും. ക്ലീഷേയായി പോകുമെങ്കിലും ചോറ് എടുക്കുന്ന അളവിൽ കറികളും കറിയുടെ അളവിൽ ചോറുമാണു പ്ലേറ്റിലെടുക്കുക. കുക്കുമ്പറും കാരറ്റുമൊക്കെ ആദ്യം കഴിക്കും, പിന്നെ ചിക്കനോ മീനോ. അവസാനമാണു ചോറ്. അത്താഴവും ഇങ്ങനെ തന്നെയെങ്കിലും അളവു കുറയ്ക്കും. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ ഫിനിഷ് ചെയ്യും.
കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ കഴിക്കാൻ കൊതി തോന്നിയാൽ അതിനനുസരിച്ചു മറ്റു വിഭവങ്ങൾ കുറയ്ക്കും. മധുരം മുഴുവനായി കട്ട് ചെയ്താൽ കൊതി കൂടും. അപ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകും. മധുരം കട്ടു കഴിക്കുന്നതും അതിലേറെ ദോഷമാണ്.
ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്യും. കിക് ബോക്സിങ്ങും പരിശീലിച്ചു. ഡയറ്റ് ചെയ്യുമ്പോൾ ചർമവും മുടിയും ശ്രദ്ധിക്കണം. അവയ്ക്കു വേണ്ടിയുള്ള കാര്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.
സിനിമയിലെത്തിയത്?
ഭാഗ്യമെന്നോ നിയോഗമെന്നോ അതിനെ പറയാം. കോഴിക്കോടാണു സ്വന്തം നാടെങ്കിലും ആർമി ഉദ്യോഗസ്ഥനായ അച്ഛൻ വിജയന്റെ സ്ഥലംമാറ്റത്തിനനുസരിച്ച് ഏഴു സ്കൂളുകളിലായാണു ഞാൻ പ്ലസ്ടു വരെ പഠിച്ചത്. അമ്മ ഷീല ടീച്ചറായതു കൊണ്ടു ഞാനും അനുജത്തി അഞ്ജുഷയും പഠിപ്പിസ്റ്റുകളായിരുന്നു. യാദൃശ്ചികമായാണ് ജേണലിസം പഠിച്ചത്. ഡൽഹി അമിറ്റിയിൽ നിന്നു ബിരുദം പൂർത്തിയാക്കിയ പിറകേ ആങ്കറിങ് ചെയ്തു തുടങ്ങി. അതുവഴിയാണു സിനിമയിലേക്ക്.
അനുരാഗ കരിക്കിൻവെള്ളത്തിന്റെ ആദ്യ ഷോട്ട് കഴിഞ്ഞതോടെ തീരുമാനിച്ചു, ഇതാണ് എനിക്കു വേണ്ടത്. ആ ക്‌ഷനും കട്ടിനും ഇടയിലുള്ള സമയത്താണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതെന്നും മനസ്സിലായി.
വാട്സാപ് ഇല്ലാത്ത മലയാളി നടി രജിഷയാകുമല്ലോ ?
അരുന്ധതി റോയ് ഒരിക്കൽ പറഞ്ഞു, ടൂ മച്ച് ഓഫ് ഇൻഫർമേഷനാണു ചുറ്റും നിന്നു കിട്ടുന്നതെന്ന്, സത്യത്തിൽ അ തിന്റെ ആവശ്യമില്ല. റീൽസ് വന്നതിനു ശേഷം സ്ക്രീൻ ടൈമും വളരെ കൂടുതലാണ്. ഏഴെട്ടു വർഷം മുൻപു വാട്സാപ് ഉണ്ടായിരുന്നു. വേണ്ടെന്നു വച്ചതിനു കാരണമൊന്നുമില്ല. വാട്സാപ് ഇല്ലെങ്കിലും ഇൻസ്റ്റഗ്രാം ഉണ്ട്, അ ക്കൗണ്ട് ഞാൻ തന്നെയാണു നോക്കുന്നത്. പക്ഷേ, ഇടയ്ക്കു സോഷ്യൽ മീഡിയ ബ്രേക് എടുക്കും. അപ്പോൾ ആ പ് തന്നെ അൺഇൻസ്റ്റാൾ ചെയ്യാറുമുണ്ട്.
എന്തൊക്കെയാണു ടൈം പാസിനു ചെയ്യുന്നത്?
സിനിമയും സീരിസുമൊക്കെ കാണും, പുസ്തകങ്ങൾ വായിക്കും. കൂട്ടുകാരെ നേരിട്ടുപോയി കാണും. ഷൂട്ടിനിടയി ൽ സമയം കിട്ടുമ്പോഴൊക്കെ ട്രാവൽ ചെയ്യും.
പിന്നെ, വീട്ടിലെനിക്കു മൂന്നു ഡോഗ്സ് ഉണ്ട്, ഷീറ്റ്സു ബ്രീഡിലുള്ള ഫീബിയും ഹാപ്പിയും ബ്ലൂവും. ഫീബിയെയും ഹാപ്പിയെയുമാണ് ആദ്യം വാങ്ങിയത്. അങ്ങനെയിരിക്കെ ഫീബി പ്രസവിച്ചു. ബ്ലൂവിനെ ആദ്യം കയ്യിലെടുത്തതു ഞാനാണ്. 45 ദിവസം വളർത്തിയിട്ടു ബ്ലൂവിനെ കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാം എന്നാണു കരുതിയത്. അഞ്ചാം ദിവസം തന്നെ മനസ്സിലായി കൊടുക്കാനേ പറ്റില്ലെന്ന്. ഇപ്പോൾ അവർ ഹാപ്പിയായി കഴിയുന്നു.
യാത്രകളാണോ റീചാർജ് പോയിന്റ്സ്?
എല്ലാ വർഷവും മൂന്നാഴ്ചയെങ്കിലും മറ്റൊരു രാജ്യത്തേക്കു യാത്ര ചെയ്യും. സന്ദർശിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടുക എന്നതല്ല, അവിടുത്തെ സംസ്കാരവും മറ്റും അടുത്തറിയാനാണു ശ്രമിക്കുന്നത്. ഈ വർഷമാദ്യം ഇറ്റലിയിൽ പോയി. അവിടെ ഞാൻ താമസിച്ച വീട്ടിലെ ആന്റിക്ക് 60 വയസ്സുണ്ട്. പക്ഷേ, എല്ലാ ദിവസവും മുടങ്ങാതെ ജിമ്മിൽ പോകും. കണ്ടാൽ 45 വയസ്സിനു മേൽ പറയില്ല.
അന്നു റോമിലും വത്തിക്കാൻ സിറ്റിയിലും പോയി. ഫ്രാ ൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലായ സമയമാണത്. ഇപ്പോൾ പുതിയ പോപ്പിനെ തിരഞ്ഞെടുത്ത വാർത്ത കണ്ടപ്പോൾ വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിനുള്ളിലിരുന്നു പ്രാർഥിച്ചത് ഇന്നലെയെന്ന പോലെ മനസ്സിൽ തെളിഞ്ഞു.
ഈ വർഷം പോയ മറ്റൊരു യാത്ര അഗർത്തലയിലേക്കാണ്. അവിടെയാണു അഞ്ചാം ക്ലാസ് പഠിച്ചത്. ഞാനും ബിശാലും രാഹുലും ഗോവിന്ദയുമായിരുന്നു ഗ്യാങ്. ബിശാലും രാഹുലും ഞാനും തമ്മിൽ ക്ലാസ് ഫസ്റ്റ് കിട്ടാൻ മത്സരമായിരുന്നു. അഞ്ചു വർഷം മുൻപു സോഷ്യൽ മീഡിയയിലൂടെ അവരെ തപ്പിയെടുത്തു. അവർക്കൊപ്പം റോഡ് ട്രിപ് പോയിട്ടാണു തിരികെ വന്നത്.
ആദ്യ സിനിമയിൽ പ്രണയം നഷ്ടപ്പെടുന്നതിൽ വേദനിക്കുന്ന പ്രണയിനി. മധുരമനോഹര മോഹത്തിൽ പ്രണയമെല്ലാം തീർപ്പാക്കുന്ന നായിക. ഇവരിലാരാണ് രജിഷ?
റിലേഷൻഷിപ്പിൽ അമിതമായി മുഴുകി ജീവിച്ചിട്ട് അത് ഇ ല്ലാതെയാകുമ്പോൾ ട്രോമയിലായവരെയും ഒന്നിലും ഉറച്ചു നിൽക്കാത്തവരെയും കണ്ടിട്ടുണ്ട്. വളരെ ആത്മാർഥമായി പ്രണയിച്ച് എന്നെത്തന്നെ രണ്ടാമതായി പരിഗണിക്കുന്ന ഘട്ടം ഞാനും അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ എനിക്ക് എന്തു വേണമെന്നും അതിനോട് അഡ്ജസ്റ്റ് ചെയ്തുപോകുന്ന ആളാണോ എതിർഭാഗത്തെന്നും ചിന്തിക്കാനുള്ള പക്വതയെത്തി. പ്രണയത്തെ പൂർണമായും ഇമോഷനലായി മാത്രം കാണാതെ പ്രാക്ടിക്കലായി കൂടി കാണുന്നു എന്നർഥം. എന്നുകരുതി പ്രണയത്തിൽ ആത്മാർഥത ഒട്ടും കുറയ്ക്കില്ല. പ്രണയത്തിൽ എന്നല്ല, ഏതു ബന്ധത്തിലും ആത്മാർഥത വളരെ പ്രധാനമാണ്.
എന്താണു രജിഷയുടെ റിലേഷൻഷിപ് സ്റ്റാറ്റസ്?
അതു വളരെ പ്രൈവറ്റാണ്, എന്റെ മാത്രം രഹസ്യം. നോ ക മന്റ്സ് എന്നാണു മറുപടി.
(2025 മേയ് 24- ജൂൺ 06 ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
