പ്രതിസന്ധികളെ നേരിടാൻ ‘ഇമോഷനൽ ഇന്റലിജൻസ്’: ജീവിതം മാറ്റുന്ന ഈ സീക്രട് അറിഞ്ഞാൽ വിജയം ഉറപ്പ് EQ vs. IQ: Which Matters More for Your Career?
Mail This Article
നന്നായി പഠിച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നതും ബുദ്ധിശക്തി (IQ) കൂടുന്നതും മാത്രമാണോ ജീവിതത്തിലെ വിജയത്തിന്റെ അളവുകോൽ? ഒരിക്കലുമല്ല എന്ന് ആധുനിക മനഃശാസ്ത്രം പറയുന്നു.
ജീവിതത്തിൽ ശരിക്കും വിജയിക്കണമെങ്കിൽ വെറും 'ബുദ്ധി' മാത്രം പോരാ, മറിച്ചു സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനുമുള്ള കഴിവു കൂടി വേണം.
ഇതിനെയാണ് വൈകാരിക ബുദ്ധി അഥവാ ഇമോഷനൽ ഇന്റലിജൻസ് (EQ) എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ, ഐക്യൂവിനേക്കാൾ പ്രാധാന്യം ഈ ഇക്യൂവിനാണെന്നു നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
രണ്ടും രണ്ടു വഴികൾ
നമുക്ക് അശ്വിനെയും മീരയെയും പരിചയപ്പെടാം. ഇവർ രണ്ടുപേരും ഒരേ ഓഫീസിലാണു ജോലി ചെയ്യുന്നത്. അശ്വിൻ ഒരു ഒന്നൊന്നര ബുദ്ധിമാനാണ്! എത്ര വലിയ കണക്കും സാങ്കേതിക പ്രശ്നങ്ങളും മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാൻ പുള്ളിക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്.
ബുദ്ധിയുടെ കാര്യത്തിൽ (IQ) അശ്വിൻ പണ്ടേ പുലിയാണ്. പക്ഷേ, ഓഫീസിലെ കാര്യങ്ങൾ വരുമ്പോൾ അശ്വിൻ അത്രക്കങ്ങു പോരാ. സഹപ്രവർത്തകരെ ഒന്ന് ചേർത്തു നിർത്താനോ, ഒരു ടീമിനെ നയിക്കാനോ പുള്ളി അത്ര മിടുക്കനല്ല.
ജോലിഭാരം കൂടുന്നത്, ടീം അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് എല്ലാം പുള്ളിയെ ടെൻഷൻ ആക്കും. ചിലപ്പോൾ എല്ലാവരോടും ചൂടായെന്നും വരാം.
ഇനി മീരയുടെ കാര്യം നോക്കൂ. അശ്വിനെപ്പോലെ അത്ര വലിയ 'ജീനിയസ്' ഒന്നുമല്ല മീര. പക്ഷേ, ഓഫീസിലെ എല്ലാവർക്കും മീരയെ വലിയ ഇഷ്ടമാണ്. എന്തെങ്കിലും പ്രശ്നം വന്നാൽ മീര കൂളായി അതു കൈകാര്യം ചെയ്യും. കൂടെയുള്ളവരെ ചേർത്തുനിർത്താനും അവരുടെ സങ്കടങ്ങൾ കേൾക്കാനും മീരയ്ക്കു പ്രത്യേക കഴിവുണ്ട്.
ഇവിടെ അശ്വിനു ബുദ്ധിയുണ്ടെങ്കിലും മീരയ്ക്കാണ് ഉയർന്ന ഇമോഷനൽ ഇന്റലിജൻസ് (Emotional Intelligence). അതാണ് അവരുടെ വിജയരഹസ്യവും! ഉയർന്ന EQ ഉള്ള പ്രഫഷനലുകൾ നേതൃസ്ഥാനങ്ങളിലേക്ക് വേഗത്തിൽ ഉയരുന്നതായി കാണാം.
എന്താണ് ഈ വൈകാരിക ബുദ്ധി?
സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും അവയെ കൃത്യമായി നിയന്ത്രിക്കാനുമുള്ള കഴിവാണു വൈകാരിക ബുദ്ധി. ഡാനിയൽ ഗോൾമാൻ എന്ന മനഃശാസ്ത്രജ്ഞൻ ഇതിനെ അഞ്ച് ഘടകങ്ങളായി തിരിച്ചിരിക്കുന്നു:
അവ എന്തെന്നറിയാനും ഇക്യുവിന്റെ ഗുണങ്ങൾ എങ്ങനെ ജീവിതവിജയത്തിനു സഹായിക്കുന്നു എന്നു മനസ്സിലാക്കാനും പുതിയ ലക്കം (ഫെബ്രുവരി 28– മാർച്ച് 13) വനിതയിലെ ലൈഫ് ക്രാഫ്റ്റ് കോളം വായിക്കാം.