ഇരട്ടയാറ് രണ്ടുതവണ മികച്ച പഞ്ചായത്തായതു ചുമ്മാതല്ല: ഹരിത കർമസേനയിൽ നിന്നു പ്രസിഡന്റായ രജനി പറയുന്നു Irattyar's Green Success Story: From Haritha Karma Sena to Panchayat President
Mail This Article
കഴിഞ്ഞ വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാർഡു നേടിയത് ഇടുക്കി ജില്ലയിലെ ഇരട്ടയാറാണ്. ശുചിത്വമടക്കമുള്ള വിഷയങ്ങൾക്ക് ഊന്നൽ നൽകി ലഭിച്ച ആ പുരസ്കാരത്തിൽ അഭിമാനിച്ച ഇരട്ടയാറിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഇരട്ടി സന്തോഷമായി ഇക്കുറിയും അവാർഡെത്തി.
പക്ഷേ, ട്വിസ്റ്റ് അവിെടയല്ല. ഹരിതകർമ സേനാംഗമായിരുന്ന കെ.എ. രജനിയാണ് ഇക്കുറി അവാർഡു വാങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ്. ആ ട്വിസ്റ്റിനു പിന്നിൽ ഒരു നാടു മുഴുവൻ നൽകിയ സ്നേഹമുണ്ടെന്ന് രജനി പറയുന്നു.
നാടിന്റെ നന്മയ്ക്കായി
‘‘കട്ടപ്പന മുനിസിപ്പാലിറ്റിയുടെ ഭാഗമായ വാകപ്പടിയാണ് എന്റെ നാട്. അച്ഛൻ അംബ്രോസ് കൽപ്പണിക്കാരനായിരുന്നു, അമ്മ ഡെയ്സിക്കു കൃഷിയും. ഞാനും സഹോദരൻ രമേശും അധ്വാനിച്ചാണു ജീവിതം തുടങ്ങിയത്.
കല്യാണം കഴിഞ്ഞു വന്നത് ഇരട്ടയാർ പഞ്ചായത്തിലെ നാലുമുക്കിലേക്കാണ്, ഭർത്താവ് കരുണന്റേത് കോൺഗ്രസ് അനുഭാവമുള്ള കുടുംബമാണ്. ആ ആദർശങ്ങളും പ്രവർത്തനങ്ങളും എന്നെയും സ്വാധീനിച്ചു. വാഴവര സെന്റ് മേരീസ് സ്കൂളിൽ നിന്നു പത്താം ക്ലാസ് പാസ്സാകുന്നതിനിടെ സ്കൂൾ ലീഡറാകാൻ പോയിട്ട് ക്ലാസ് ലീഡറാകാൻ പോലും മത്സരിച്ചിട്ടില്ലാത്ത എനിക്കു വിവാഹശേഷം യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സജീവമാകാൻ അവസരം കിട്ടി.
ആദ്യകാലം മുതൽ തന്നെ തൊഴിലുറപ്പു ജോലിക്കു പോകുമായിരുന്നു. നാലു വർഷം കഴിഞ്ഞാണു ഹരിതക ർമ സേന രൂപീകരിച്ചത്. 2020ൽ ഇരട്ടയാർ പഞ്ചായത്തിലെ ആദ്യ ഹരിതകർമ സേനയിലെ 28 അംഗങ്ങളിൽ ഒരാളായി ജോലി തുടങ്ങി.
വാതിൽപ്പടി പരിചയം
രാവിലെ ഒമ്പതര മുതൽ നാലു വരെയാണു ജോലി. പഞ്ചായത്തിലെ തുമ്പൂർമുഴി പ്രോജക്റ്റിൽ ജോലിയുള്ളതിനാൽ രാവിലെ ആറരയ്ക്കു തന്നെ നഗരപരിധിയിലെ കടകളിൽ നിന്നും മറ്റും ജൈവമാലിന്യങ്ങൾ ശേഖരിച്ച് പ്ലാന്റിലെത്തിക്കണം.
പ്ലാസ്റ്റിക് ശേഖരണത്തിനായി വീടുകയറുന്നതിനെ വാതിൽപ്പടി ശേഖരണം എന്നാണു പറയുക. ഓരോ വീടും സുപരിചിതം. ആ പരിചയം തന്നെയാണു അവിചാരിതമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയപ്പോഴും മുതൽക്കൂട്ടായത്. ഇരട്ടയാറിനെ ഇരട്ടി സന്തോഷത്തിലേക്കു നയിച്ച പ്രവർത്തനങ്ങൾ രജനി വിശദമായി പറയുന്ന അഭിമുഖം പുതിയ ലക്കം (ഫെബ്രുവരി 28– മാർച് 13) വനിതയിൽ.
