‘ഭര്‍ത്താവിനെ കടന്നുപിടിച്ചു പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി, അശ്ലീല വിഡിയോ കണ്ട് തലകറങ്ങി ഭാര്യ’; 250 പവനും 45 ലക്ഷവും പൊടിപൊടിച്ച വിവാഹത്തിന്റെ കഥ From Wedding Bells to Legal Battles
Mail This Article
നിമ്മിയുടെ അച്ഛൻ രമേശ് മേനോൻ എന്റെ കുടുംബവുമായി നല്ല അടുപ്പമുള്ള ആളാണ്. നിമ്മിക്കു പഠനം കഴിഞ്ഞു മുംെെബയിലായിരുന്നു ജോലി. അവിെട വച്ചു രാഹുല്‍ എന്ന െചറുപ്പക്കാരനെ പരിചയപ്പെട്ടു, പ്രണയമായി, വിവാഹം കഴിക്കാം എന്നു തീരുമാനവുമായി.
പുരോഗമന ചിന്താഗതിക്കാരായ രമേശും ഭാര്യയും എതിര്‍ത്തില്ല. അവര്‍ രാഹുലിന്‍റെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴും കുഴപ്പമൊന്നും ആരും പറഞ്ഞില്ല. വടക്കന്‍ കേരളത്തില്‍ ആണു തറവാട്. വര്‍ഷങ്ങളായി മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബിസിനസ് കുടുംബം.
നാലു മാസം മുന്‍പ് െഫബ്രുവരിയില്‍ ആയിരുന്നു നിമ്മിയുെട വിവാഹം. അത്യാഡംബരമായി നടന്ന വിവാഹത്തില്‍ മാത്രമല്ല, ലക്ഷങ്ങള്‍ പൊടിച്ചു തലേദിവസം നടന്ന ‘ഹല്‍ദി’ക്കും ഞാന്‍ പോയിരുന്നു. പടുകൂറ്റന്‍ ഹാളിലെവിടെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. ഇവന്‍റ് മാനേജ്മെന്‍റ് ടീം ഒ രുക്കിയ പുതുമകള്‍, 2000 അതിഥികള്‍ക്കു ഭക്ഷണം. ആറൻമുള സദ്യ മുതല്‍ വടക്കന്‍ രുചികള്‍ വരെ. സര്‍വാഭരണ വിഭൂഷിതയായി നിമ്മി. അവളെ ആനയിച്ചു െകാണ്ടുവരാന്‍ തേരും മഞ്ചലും വള്ളപ്പാട്ടും ശിങ്കാരിമേളവും. നിമ്മിക്കു േചരുന്ന വരന്‍ തന്നെ രാഹുല്‍ എന്ന് എനിക്കും തോന്നി.
ലളിതം സുന്ദരം വിവാഹം
കോവിഡിന്റെ കാലത്ത് അന്‍പതു പേർ മാത്രമായി വിവാഹങ്ങൾ നടന്നപ്പോൾ ഈ ലളിതസുന്ദര രീതി ഇങ്ങനെ തന്നെ തുടരും എന്നാണു പലരും കരുതിയത്. പക്ഷേ, ഇ പ്പോള്‍ കാര്യങ്ങള്‍ പഴയതിലും മുകളിലാണ്. േസവ് ദ് േഡറ്റ് ഫോട്ടോഷൂട്ട് മുതല്‍ തുടങ്ങുന്ന ആഘോഷങ്ങള്‍. ലക്ഷങ്ങള്‍ പൊടിപൊടിക്കുന്ന നിരവധി ചടങ്ങുകള്‍.
നിമ്മിയുെട കല്യാണചടങ്ങുകള്‍ക്കായി മാത്രം 40 – 45 ലക്ഷം രമേശിനു െചലവായെന്നാണ് ബന്ധു പറഞ്ഞത്. കൂടാതെ മകൾക്കു 250 പവന്‍റെ ആഭരണങ്ങളും നൽകി. ഏക മകളെ ധനാഢ്യന് വിവാഹം കഴിപ്പിച്ചു കൊടുക്കുമ്പോൾ ഒരു കുറവും വരുത്തരുതല്ലോ.
വിവാഹം കഴിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷമാണ്, ഒരു ദിവസം രമേശ് എന്നെ കാണാന്‍ വന്നു. കുറ്റിത്താടിയും തകർന്നു തരിപ്പണമായ മുഖവും ക ണ്ടു ഞാനൊന്നു െഞട്ടി. വിവാഹം കഴിഞ്ഞ് ഇടയ്ക്കൊന്നു രമേശിനെ വിളിച്ചു സംസാരിക്കാന്‍ തിരക്കുമൂലം സാധിച്ചില്ലല്ലോ എന്നു കുറ്റബോധത്തോെട ഒാര്‍ക്കുകയും െചയ്തു.
രമേശ് പറഞ്ഞ കഥകള്‍ ഞെട്ടിക്കുന്നതായിരുന്നു. വിവാഹദിനം രാത്രി വലിയ റിസോര്‍ട്ടില്‍ ആയിരുന്നു ആഘോഷം. ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രാവ്. പിറ്റേന്ന് എല്ലാവരും മുംബൈയിലേക്കു പോയി. നിമ്മിയെ പുതിയ വീട്ടില്‍ സ്നേഹത്തോടെ ഏല്‍പ്പിച്ച് അടുത്ത ദിവസം രമേശും ഭാര്യയും നാട്ടിലേക്കു മടങ്ങി.
െപണ്‍കുട്ടിയോ അതോ....
രണ്ടു ദിവസം കഴിഞ്ഞ് ഒരു െപണ്‍കുട്ടി രാഹുലിന്‍റെ വീട്ടിലെത്തി ബഹളം വച്ചത്രെ. ‘ഞങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു താമസിക്കാന്‍ തീരുമാനിച്ചതാണെന്നും’ പറഞ്ഞായിരുന്നു ബഹളം. രാഹുലിനെ കടന്നു പിടിച്ചു പൊട്ടിക്കരഞ്ഞു െകാണ്ടാണ് അവളെല്ലാം പറഞ്ഞത്. അവള്‍ ഒച്ചയെടുത്തതോടെ പൊലീസിനെ വിളിക്കേണ്ട ഗതികേടിലായി രാഹുലിന്‍റെ വീട്ടുകാര്‍. എല്ലാത്തിനും മൂകസാക്ഷിയായി നിന്ന നിമ്മി ഉടനെ അമ്മയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
‘അവളുെട രൂപവും സംസാരത്തിന്‍റെ മുഴക്കവും ഒക്കെ കണ്ടിട്ട് െപണ്‍കുട്ടിയാണെന്നു തോന്നുന്നില്ല അമ്മേ... രാഹുലും അവരും തമ്മില്‍ മറ്റെന്തോ റിലേഷനാണ്. നിങ്ങള്‍ പെട്ടെന്ന് ഇങ്ങോട്ടു വരണം.’
അടുത്ത ദിവസം തന്നെ രമേശും ഭാര്യയും അമ്മാവനും കൂടി മുംെെബയിലെത്തി. രാഹുൽ എല്ലാവരുടെയും മുൻപിൽ വച്ചു കുറ്റസമ്മതം നടത്തുകയും ഇനി മറ്റു ബന്ധങ്ങളിൽ പോയി ചാടില്ല എന്നു സത്യം ചെയ്യുകയും ചെയ്തു. ‘ചെറുപ്പത്തിന്‍റെ എടുത്തുചാട്ടമാണ്, ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ ഞങ്ങളും നോക്കിക്കൊള്ളാം’ എന്നു രാഹുലിന്‍റെ മാതാപിതാക്കളും ഉറപ്പു െകാടുത്തു.
മകളെ സമാധാനിപ്പിച്ചു രമേശും ഭാര്യയും മടങ്ങി. അതിനുമുന്‍പു രമേശ് മകളോടു പറഞ്ഞു, ‘സഹിക്കാനാകാത്ത എന്തുണ്ടായാലും നീ തളരരുത്. പറ്റില്ല എന്നു തോന്നിയാല്‍ ആ നിമിഷം നാട്ടിലേക്കു മടങ്ങുക. നിനക്കു ഞങ്ങളെല്ലാമുണ്ട്.’
രണ്ടു ദിവസം ശാന്തമായിരുന്നു. അടുത്ത ദിവസം നിമ്മിയുെട ഫോണിലേക്കു വന്നതു രാഹുൽ ഉൾപ്പെട്ട ചില അശ്ലീല വിഡിയോകളാണ്. അതു കണ്ടു നിമ്മിക്കു തലകറങ്ങി. അവള്‍ ഒരുവിധമാണ് ആ രാത്രി കഴിച്ചുകൂട്ടിയത്. നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ബുക് െചയ്തു. രാവിലെ തന്നെ, രാഹുലിനോടു പോലും പറയാതെ അവള്‍ വീടു വിട്ടിറങ്ങി.
േചരുന്നില്ല എന്നുറപ്പിച്ചാല്‍
പിന്നീടു വീട്ടുകാര്‍ തമ്മില്‍ നടന്ന ചർച്ചയിൽ നിമ്മിക്ക് ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഒട്ടും താൽപര്യമില്ല എന്നു പറഞ്ഞു. പക്ഷേ, ബന്ധം വേർപിരിയുന്നതിനോടു രാഹുലിനും വീട്ടുകാർക്കും യോജിപ്പില്ലായിരുന്നു. ഇനി രാഹുൽ മറ്റു ബന്ധങ്ങൾക്കൊന്നും പോകില്ല എന്ന് വാക്ക് തന്നാൽ പോരേ എന്നായിരുന്നു അവരുടെ പക്ഷം.
നിമ്മി രാഹുലിനോടൊപ്പം ജീവിക്കാന്‍ ഇനി തയാറല്ല എന്നുറപ്പിച്ചു പറഞ്ഞാല്‍ എന്തു ചെയ്യണമെന്ന് അറിയാനാണു രമേശ് എന്നെ കാണാൻ വന്നത്. വിവാഹസമയത്തു നിമ്മിക്കു െകാടുത്ത സ്വര്‍ണാഭരണങ്ങള്‍ അവള്‍ തിരിച്ചു െകാണ്ടുവന്നോ എന്നു ചോദിച്ചപ്പോള്‍, ‘സാധിച്ചില്ല’ എന്നായിരുന്നു രമേശിന്‍റെ മറുപടി.
വിവാഹം പിരിഞ്ഞാല്‍ അതവര്‍ തന്നില്ലെങ്കിലോ എന്നായിരുന്നു രമേശിന്‍റെ അടുത്ത സംശയം.
മുംെെബയില്‍ എത്തിയ ദിവസം തന്നെ 250 പവൻ ആഭരണങ്ങളിൽ 240 പവനും രാഹുലിന്റെ അമ്മയെ നിമ്മി ഏല്‍പ്പിച്ചു എന്നാണു രമേശ് പറഞ്ഞത്. അതു സത്യമാണെങ്കിലും അതു തിരികെ ലഭിക്കാന്‍ കോടതിയില്‍ കേസ് കൊടുക്കുകയും തെളിവ് എടുത്തു തീർപ്പാകുന്ന നിലയിലേക്കു കാര്യങ്ങൾ പോകുകയും ചെയ്യുമ്പോൾ അത്രയും സ്വർണം ഉണ്ടായിരുന്നു എന്ന് രമേശിനു തെളിയിക്കേണ്ടി വരും.
വാങ്ങിയ സ്വർണത്തിന്റെ ബില്ലുകൾ ഹാജരാക്കേണ്ടി വരും. ഓരോന്നിന്റെയും തൂക്കം തെളിയിക്കണം. വ്യക്തമായ തെളിവുകൾ ഇല്ലാതെ ആഭരണം തിരികെ ലഭിക്കാനുള്ള കേസ് തെളിയിക്കാൻ സാധിക്കില്ല.
ജീവിതം േപായി, പണവും
‘‘വിവാഹത്തിനു വേണ്ടി എനിക്കു ലക്ഷങ്ങള്‍ ചെലവായിട്ടുണ്ട്. എന്‍റെ മോളുടെ ജീവിതം നശിച്ചു. അതിനു കാരണക്കാരായവരില്‍ നിന്നു വിവാഹച്ചെലവിന്‍റെ തുക തിരിച്ചു വാങ്ങാനും േകസ് കൊടുക്കണം.’’ രമേശ് വികാരാധീനനായി പറഞ്ഞു.
വിവാഹത്തിനു ചെലവായ തുകയൊന്നും കേസു കൊടുത്ത് ഈടാക്കുക പ്രായോഗികല്ല എന്നു ഞാൻ തീര്‍ത്തു പറഞ്ഞു. അതുവരെ ശാന്തയായിരുന്നു രമേശിന്‍റെ ഭാര്യ െപട്ടെന്നു പൊട്ടിത്തെറിച്ചു. ‘‘സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ധാരാളം ഉള്ള ഈ നാട്ടിൽ എന്റെ മകൾക്ക് നീതി കിട്ടില്ലേ?’’
ആർഭാടത്തില്‍ വിവാഹം നടത്തിയ തുക, വിവാഹമോചനം ഉണ്ടായാല്‍ മറുഭാഗത്തിൽ നിന്ന് ഈടാക്കി എടുക്കാനുള്ള നിയമമൊന്നും തൽക്കാലം നമ്മുടെ നാട്ടിലില്ലായെന്ന് സ്നേഹപൂർവം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്തായാലും മകൾക്കു പിതൃസ്വത്തിനത്തിൽ നൽകിയ സ്വർണാഭരണങ്ങൾ തിരികെ ലഭിക്കാനായി കേസ് ഫയൽ ചെയ്യാമെന്നും ഉറപ്പു െകാടുത്തു. മാത്രമല്ല, അ ത്രയും സ്വർണത്തിന്റെ ഇന്നത്തെ വിലയ്ക്കു തുല്യമായ തുകയ്ക്കുള്ള വസ്തു ജപ്തി ചെയ്യുന്നതിനുള്ള നടപടികളിലേക്കും നീങ്ങാം എന്നു പറഞ്ഞു അവരെ സാന്ത്വനിപ്പിക്കാനും ശ്രമിച്ചു.
മകളുെട ജീവിതവും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ട വിഷമത്തില്‍ തകർന്ന മനസ്സോടെയാണ് അവര്‍ യാത്ര പറഞ്ഞത്.
വിവാഹത്തിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ മരുമകളുടെ സ്വർണാഭരങ്ങൾ വാങ്ങി സ്വന്തം അലമാരയിൽ സൂക്ഷിക്കുന്ന അമ്മായിയമ്മമാരെ ബുദ്ധിപരമായും സ്നേഹത്തോടെയും നേരിടാൻ പുതിയ തലമുറ പഠിച്ചിട്ടില്ല.
പെണ്‍കുട്ടി ബാങ്ക് ലോക്കർ എടുത്തു സ്വർണാഭരങ്ങൾ മുഴുവൻ തന്റെ കൈവശം സുരക്ഷിതമായി വയ്ക്കുന്നതാണു ബുദ്ധി. ലോക്കർ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും കൂടി പേരിൽ എടുത്താലും താക്കോൽ പെൺകുട്ടി സൂക്ഷിക്കണം.
സുഹൃത്തുക്കള്‍ വഴി രമേശ് രാഹുലിന്‍റെ വീട്ടുകാരുമായി സംസാരിച്ചു. കാര്യങ്ങൾ രമ്യതയിൽ തീർക്കാം എ ന്ന തീരുമാനത്തിലേക്ക് ഇരുവരും എ ത്തി. ഉഭയസമ്മതപ്രകാരം ഡിവോഴ്സിനായി (Joint Divorce Petition) കോടതിയെ സമീപിച്ചു. സ്വര്‍ണാഭരണങ്ങള്‍ കുറച്ചു തിരിെക കിട്ടി. പക്ഷേ, വിവാഹം നടത്തിയ വകയിലുള്ള ലക്ഷങ്ങള്‍ ഇരുകൂട്ടർക്കും നഷ്ടമായി.
തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് വിവാഹബന്ധം വേർപെടുമ്പോള്‍ നഷ്ടമാകുന്നത് ഒരുപാടു കാര്യങ്ങളാണ്.
യുവതലമുറയ്ക്കു ജാതിമത ഭേദമെന്യേ വിവാഹപൂർവ കൗൺസലിങ് ശാസ്ത്രീയമായി നൽകേണ്ടതും അതിനു ഹാജരായാൽ മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാകൂ എന്നും ഒരു നിയമം വയ്ക്കേണ്ടത് അത്യാവശ്യം തന്നെയാണ്.