വനിതാ മാക്സ് - ഓക്സിജൻ പവലിയൻ; ലക്കി ഡ്രോ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി Vanitha Max Expo Sees Prize Distribution for Oxygen Digital Expert Lucky Draw
Mail This Article
കോട്ടയം: നാഗമ്പടം മൈതാനത്ത് നടന്നുവരുന്ന വമ്പിച്ച ഉപഭോക്തൃ മേളയായ 'വനിതാ മാക്‌സിൽ' ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് പവലിയൻ ഒരുക്കിയ ലക്കി ഡ്രോ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾ മേളയിലെ ഓക്സിജൻ പവലിയനിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
12 മുതൽ നടന്ന ലക്കി ഡ്രോയിലെ വിജയികളായ ലൈസാമ്മ ഫ്രാൻസിസ് (എൽജി സ്മാർട്ട് ടിവി) , അഞ്ജന സി. സാബു (ഡൈകിൻ എസി), ജയമുരുകൻ (വേൾപൂൾ വാഷിംഗ് മെഷീൻ), വിനു സക്കറിയ (പ്രീതി മിക്‌സി) മനു കെ. മാത്യു (ഗോദ്‌റെജ് റഫ്രിജറേറ്റർ) വർഗീസ് കുര്യന് (ലോയ്ഡ് എൽഇഡി ടിവി) തുടങ്ങിയവർക്ക് ഓക്സിജൻ പവലിയനിൽ നടന്ന ചടങ്ങിൽ ആക്ടർ പ്രേം പ്രകാശ്, ഓക്സിജൻ വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, മൊബൈൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ഗീവർഗീസ് സി. ആർ, മൊബൈൽ ആക്സസറീസ് ഹെഡ് അംജത്ത് ജയൻ, പർച്ചേസ് മാനേജർ ഏലിയാസ്, കോട്ടയം സോണൽ മാനേജർ ഷിയാസ് കരീം, ഐ.ഐ.സി.എഫ് ഡയറക്ടർ കുൽദീപ് കൗൾ, എം.എം പബ്ലിക്കേഷൻസ് മാർക്കറ്റിംഗ് സീനിയർ എക്സിക്യൂട്ടീവ് പ്രണോയ് ജേക്കബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
20 വരെ നടക്കുന്ന മേളയിൽ നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഓരോ ദിവസത്തെയും പർച്ചേസുകൾക്കൊപ്പം നൽകുന്ന ലക്കി ഡ്രോ കൂപ്പണുകളിലൂടെ നിരവധി സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. ഇതിനു പുറമെ സ്ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ 9,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.