ADVERTISEMENT

രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ രക്ഷിതാക്കളായി സിയ- സഹദ് ദമ്പതികളെ അംഗീകരിച്ചു. മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ഒടുവിലാണ് മകള്‍ സബിയയുടെ ജനന സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് കോര്‍പ്പറേഷന്‍ അനുവദിച്ചത്. സബിയ ജനിച്ചത് മുതല്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ അധികൃതര്‍ എടുത്ത നിലപാട് തലവേദനയായിരുന്നു. 

അച്ഛന്‍, അമ്മ എന്നതിന് പകരം ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്നായിരുന്നു ട്രാന്‍സ് ദമ്പതികളായ ഇവരുടെ ആവശ്യം. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ സഹദിനെ അമ്മയെന്നും സിയയുടെ പേര് അച്ഛന്റെ കോളത്തിലും മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. 

ADVERTISEMENT

അച്ഛനമ്മമാരാകുന്ന എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്കും പരിരക്ഷ കിട്ടുന്നതാണ് പുതിയ കോടതി ഉത്തരവ്. പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളാണ് സിയ, സഹദ് സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആളും. കോഴിക്കോട്ടുകാരിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും 2020 ലാണ് ഒരുമിച്ചത്. മൂന്നു വയസുകാരി സബിയയുടെ കളിചിരികളാണ് ഇരുവരുടെയും ലോകം. 

ADVERTISEMENT
India's First Transgender Parents: Sahad and Ziya's Journey:

India's first transgender parents, Ziya and Sahad, have been legally recognized after a three-year legal battle for their daughter Zabiya's birth certificate. The Kozhikode Corporation has now issued the birth certificate, listing them as 'parents' instead of 'father' and 'mother', a significant victory for transgender rights in the country.

ADVERTISEMENT
ADVERTISEMENT