വൈറൽ പൊലീസ് ഓഫിസർ സബൂറ ബീഗത്തിന്റെ കൈപിടിച്ച് പ്രദീപ് കുമാർ; വിവാഹം രജിസ്റ്റർ ഓഫിസിൽ Viral Artist Saboora Begum's New Beginning
Mail This Article
സോഷ്യല്‍ മീഡിയയിലെ വൈറൽ താരം സീനിയർ സിവിൽ പൊലീസ് ഓഫിസർ സബൂറ ബീഗം വിവാഹിതയായി. ശാന്തിനഗർ എസ്.ബി.ഐ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രദീപ് കുമാറാണ് വരൻ. ആര്യനാട് രജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു ലളിതമായ വിവാഹം.
നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിയായ സബൂറ മലപ്പുറം എംസ്‌പിയിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ്. കലാകാരി കൂടിയായ സബൂറ തത്സമയം ചിത്രരചനയിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഡ്യൂട്ടി തിരിക്കിനിടെ സബൂറ ചിത്രരചന പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
എന്നാൽ ദിനംപ്രതി ഡ്യൂട്ടിക്കിടയില്‍ കണ്ടുമുട്ടുന്നവരെ ക്യാന്‍വാസില്‍ പകര്‍ത്തിയായിരുന്നു സബൂറയുടെ തിരിച്ചുവരവ്. ഇക്കഴിഞ്ഞ കേരള സ്കൂൾ കലോത്സവ വേദിയിൽ ലഹരിവിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി 10-20 മിനിറ്റിനുള്ളിൽ കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ കാരിക്കേച്ചറുകൾ വരച്ച് സബൂറ വൈറലായിരുന്നു.
ആദ്യ വിവാഹമോചനത്തിനു ശേഷം മക്കളായ ആമിന, അൽ അമീൻ എന്നിവർക്കൊപ്പമായിരുന്നു സബൂറ. ഇതിനിടെയായിരുന്നു പ്രദീപിന്റെ വിവാഹാലോചന. ആദ്യ വിവാഹത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത സബൂറയ്ക്ക് പുനർവിവാഹം ജീവിതത്തിന്റെ പുതിയ തുടക്കം കൂടിയാണ്.