ADVERTISEMENT

ഒരു പുരുഷനെ പ്രണയിക്കുക, അന്ധമായി അയാളെ വിശ്വസിക്കുക, പിന്നീട് അച്ഛനെയും അമ്മയെയും വേണ്ടപ്പെട്ടവരെയും ഒക്കെ ഉപേക്ഷിച്ച് അയാളോെടാപ്പം ഒളിച്ചോടിപ്പോവുക, കുറച്ചുകാലം എല്ലാം മറന്ന്, എല്ലാവരെയും മറന്ന് ഇതാണു സ്വർഗം എന്നു കരുതി ജീവിക്കുക. പയ്യെപ്പയ്യെ അയാളുെട യഥാർഥ  സ്വഭാവം മനസ്സിലാകുമ്പോള്‍, സ്വയം വിലപിക്കുക...

പല പ്രണയങ്ങളിലും കണ്ടുവരുന്ന ചിത്രമാണിത്. സ്വയം ജീവിക്കാനും മാതാപിതാക്കളുെട അരികിലേക്കു മടങ്ങി വരാനും ആകാത്ത അവസ്ഥയിലായി മാറും പലരും.

ADVERTISEMENT

ഇത്തരമൊരു സാഹചര്യത്തിലാണു റീന എന്നെ കാണാന്‍ വന്നത്. നിർമലമായി, നിസ്വാർഥമായി സ്നേഹിച്ച അച്ഛനമ്മമാരെ ഉപേക്ഷിച്ചു വീട്ടില്‍ നിന്നിറങ്ങിയ നിമിഷത്തെ അവള്‍ പഴിച്ചു െകാണ്ടിരുന്നു. രണ്ടു വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ അമ്മയായില്ല എന്നതായിരുന്നു, അവളുെട ഏറ്റവും വലിയ ആശ്വാസം.

റീന ക്രിസ്ത്യൻ സമുദായാംഗമാണ്. യാഥാസ്ഥിതിക കർഷക കുടുംബം. റീനയുടെ അച്ഛൻ തോമസ് ചേട്ടന്‍ പള്ളി ഇടവകയിലെ പ്രധാനി. റീനയുടെ അമ്മയ്ക്കു ജോലി ഒന്നും ഇല്ല. കുടുംബകാര്യങ്ങളുമായി കഴിയുന്നു. ഏക സഹോദരൻ കാന‍ഡയിൽ പഠിക്കുന്നു.

ADVERTISEMENT

തമാശകളോടെ മഹേഷ്

റീന ഡിഗ്രി അവസാനം വർഷം പഠിക്കുമ്പോഴാണ് ഒരു കല്യാണ വീട്ടിൽ വച്ചു മഹേഷിനെ പരിചയപ്പെട്ടത്. തമാശകൾ പറഞ്ഞു ചുറ്റും നിൽക്കുന്നവരെ രസിപ്പിച്ചു സംസാരിക്കുന്ന മഹേഷിനോട് അതുവരെ ആരോടും തോന്നാത്ത ഒരു വികാരം റീനയ്ക്കു തോന്നി. അന്നവര്‍ അവിടെ വച്ചു ഫോണ്‍നമ്പറുകള്‍ െെകമാറി. എന്നും വിളിയും സംസാരവും തുടങ്ങി. അവസരങ്ങള്‍ സൃഷ്ടിച്ചു പട്ടണത്തിലെ റസ്റ്ററന്‍റുകളിലും െഎസ്ക്രീം പാര്‍ലറുകളിലും കണ്ടുമുട്ടിത്തുടങ്ങി. അപ്പോഴെല്ലാം മധുരമായ സംസാരങ്ങളിലൂടെ മഹേഷ് റീനയുെട മനസ്സിലേക്കു കയറി.

ADVERTISEMENT

മഹേഷില്ലാതെ തനിക്കു ജീവിക്കാനാകില്ല എന്നവള്‍ക്കു പയ്യെപ്പയ്യെ തോന്നിത്തുടങ്ങി. അയാളുടെ വിദ്യാഭ്യാസയോഗ്യതയോ പ്രായമോ കുടുംബകാര്യങ്ങളോ ഒന്നും അവള്‍ തിരക്കിയില്ല. ഇരുവരും കൂടുമ്പോഴുണ്ടാകുന്ന പ്രണയത്തണലില്‍ മഹേഷിന്റെ അയോഗ്യതകളൊന്നും കാര്യമാക്കിയുമില്ല. എപ്പോഴും മഹേഷ് കൂടെയുണ്ടാകണം എന്ന തോന്നൽ മാത്രം.  

എന്നും വ്യത്യസ്ത ആഡംബര കാറുകളിലാണു റീനയെ കാണാൻ മഹേഷ് വന്നിരുന്നത്. ഏതോ വലിയ പണക്കാരന്‍റെ മകന്‍, വന്‍ ബിസിനസുകള്‍ നടത്തുന്ന െചറുപ്പക്കാരന്‍... എന്നൊക്കെ അവള്‍ കരുതി.

ചേരാത്ത  ബന്ധം

മകളുടെ പ്രണയവിശേഷം താമസിയാതെ തോമസ്സേട്ടന്‍റെ െചവിയിലുമെത്തി. അദ്ദേഹം പരിചയക്കാര്‍ വഴി രഹസ്യമായി മഹേഷിനെക്കുറിച്ച് അന്വേഷിച്ചു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു കിട്ടിയത്. വളരെ മോശം ചുറ്റുപാടില്‍ ജീവിക്കുന്ന ആൾ, മഹേഷിന് കാര്‍ ബിസിനസാണെന്നു നാട്ടില്‍ പറയുന്നു. ആഡംബര കാറുകളിലെ കറക്കത്തിനു പിന്നില്‍ മറ്റു ചില വഴിവിട്ട ബന്ധങ്ങളുമുണ്ടെന്നു ചിലര്‍ സൂചിപ്പിച്ചു. ഒരു സഹോദരന്‍ എന്തോ േകസില്‍ ജയിലിലാണ്.

‘നമുക്കു േചരുന്ന ബന്ധമല്ല മോളേ അത്.’ എന്ന ഒറ്റ വാചകത്തില്‍ മകള്‍ എല്ലാം മനസ്സിലാക്കും, അനുസരിക്കും എന്നാണു  തോമസ് കരുതിയത്. പക്ഷേ, റീന െപാട്ടിത്തെറിക്കുകയാണുണ്ടായത്. മഹേഷിന്റെ ഒപ്പമല്ലാതെ ഒരു ജീവിതമില്ല എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. താന്‍ അറിഞ്ഞ വിവരങ്ങളൊക്കെ തോമസ് പറഞ്ഞിട്ടും അവള്‍ വഴങ്ങിയില്ല. ഹിന്ദുവായ മഹേഷുമായുള്ള വിവാഹം നടന്നാല്‍ ഇടവകക്കാരുടെ മുന്നില്‍ അപഹാസ്യനാകുമെന്നോര്‍ത്തു കള്ളം പറഞ്ഞു തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവളുെട കണ്ടെത്തല്‍.

മകൾക്കു വന്ന മാറ്റം അവര്‍ക്കു വിശ്വസിക്കാനായില്ല. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നിഴൽപോലെ നടന്നിരുന്ന റീനയുെട വാക്കിലും ബഹളത്തിലും അവര്‍ അദ്‍ഭുതപ്പെട്ടു.

അന്നു േഫാണ്‍ െചയ്തപ്പോള്‍ മഹേഷ് അവളെ ആശ്വസിപ്പിച്ചു. ‘അന്യമതസ്ഥൻ ആയതു െകാണ്ടാകും വീട്ടുകാര്‍ക്ക് ഇത്ര എതിര്‍പ്പ്. ഈ പുതിയ യുഗത്തിൽ എന്തു മതം, എന്തു ജാതി. ഏതു സമുദായത്തിൽ പിറന്നാലും എല്ലാ മനുഷ്യരുടെയും രക്തത്തിനു ചുവപ്പല്ലേ നിറം.’

വീടു വിട്ടു പുതിയ വീട്ടില്‍

മഹേഷിന്റെ ന്യായങ്ങളാണു ശരിയെന്നു റീനയ്ക്കും തോന്നി. അച്ഛനമ്മമാർക്കു  സമൂഹത്തിലെ മാനവും സ്ഥാനവും മാത്രമാണു ചിന്ത. മകളുടെ സന്തോഷത്തിന് ഒരു വിലയുമില്ല. അവള്‍ ഉള്ളില്‍ കരുതി. ഒരു ദിവസം മാതാപിതാക്കളുെടയും കുടുംബത്തിലുള്ളവരുടെയും എതിര്‍പ്പു വകവയ്ക്കാതെ മഹേഷിനൊപ്പം അവള്‍ വീടു വിട്ടിറങ്ങി.

ആറു മാസത്തിനുള്ളില്‍ തന്നെ റീനയ്ക്ക് ജീവിതത്തിന്‍റെ കയ്പുകള്‍ മനസ്സിലായി തുടങ്ങി. മഹേഷിന്‍റെ തരംതാണ ജീവിതവും അയാളുെട ജീവിതത്തിലെ മറ്റു പെണ്‍കുട്ടികളും മദ്യപാനിയായ അച്ഛന്‍ വീട്ടിലുണ്ടാക്കുന്ന പുകിലുകളും ഒക്കെ അവളെ കുറേ കരയിപ്പിച്ചു. പല തരത്തില്‍ അവള്‍ ശ്രമിച്ചെങ്കിലും മഹേഷും ആ വീടും ശരിയായില്ല. സ്വന്തം വീട്ടിലേക്കു തിരിച്ചു െചല്ലാനാകാത്ത അവസ്ഥയില്‍ എങ്ങനെയെങ്കിലും എല്ലാം സഹിച്ചു ജീവിക്കാം എന്നാണ് അവള്‍ ഒടുവില്‍ തീരുമാനിച്ചത്.

ഒരു വര്‍ഷം പിന്നിട്ടതോെട ജീവിതം കൂടുതല്‍ ദുസ്സഹമായിത്തുടങ്ങി. വീട്ടില്‍ നിന്നു പോരുമ്പോൾ കയ്യിലുണ്ടായിരുന്ന സ്വർണവും പണവും എല്ലാം മഹേഷ് നശിപ്പിച്ചു. കുറച്ചുനാള്‍ കൂടി പിടിച്ചു നിന്നു. മടുത്തപ്പോള്‍ ആണു റീന കരഞ്ഞുകൊണ്ടു സ്വന്തം വീട്ടിലേക്കു മടങ്ങിയത്.

റീന എന്നെ കാണാൻ വരുമ്പോൾ കൂടെ അച്ഛനും സഹോദരനും ഉണ്ടായിരുന്നു. അവരുടെ മുന്നിലിരുന്നും അവള്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു. വീട്ടിൽ നിന്ന്  ഇറങ്ങിയ റീനയും മഹേഷും ആദ്യം പോയത് ഒരു റിസോർട്ടിലേക്കാണ്. അവിടെ നിന്നു മഹേഷിന്റെ പിതാവും ചില ബന്ധുക്കളും ചേർന്ന് അവരെ ക്ഷേത്രത്തിൽ  കൊണ്ടുപോയി ഹിന്ദുമതാചാരപ്രകാരം വിവാഹം നടത്തി. മതം മാറ്റുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ ഒന്നും നടത്തിയതായി റീനയ്ക്ക് അറിവുണ്ടായിരുന്നില്ല.

വിവാഹവും നിയമവും

വിവാഹം നടന്ന ക്ഷേത്രത്തിന്റെ രേഖകളിലെവിടെയെങ്കിലും റീനയുടെ മതം മാറ്റിയതായോ മതം മാറ്റൽ പ്രക്രിയയുടെ തെളിവുകളോ ഉണ്ടെങ്കിൽ രേഖാമൂലം വാങ്ങിക്കൊണ്ടുവരാൻ ഞാൻ പറഞ്ഞയച്ചു. ഒരാഴ്ച ക ഴിഞ്ഞപ്പോൾ അവർ വീണ്ടും വന്നു. വിവാഹം നടന്ന ക്ഷേത്രത്തിലെ രേഖകള്‍ പരിശോധിച്ചതില്‍, തോമസിന്റെ മകൾ റീനയും രാധാകൃഷ്ണന്റെ മകൻ മഹേഷും തമ്മിൽ ഹിന്ദുമതാചാരപ്രകാരം  വിവാഹിതരായി എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപ്രകാരം അവർ ഒരു സർട്ടിഫിക്കറ്റും നൽകിയിരുന്നു.

വിവാഹം നടന്ന ക്ഷേത്രത്തിൽ ഏ തു മതവിഭാഗക്കാരുടെയും മിശ്രവിവാഹം ഹിന്ദുമതാചാരപ്രകാരം നടത്തി കൊടുക്കുമത്രേ. ‘വിവാഹം നടന്നു എന്നതു ശരിയാണ്. എന്നാൽ അതിന്റെ നിയമസാധുത തീരുമാനിക്കേണ്ടതു കോടതിയാണ്.’ ഞാന്‍ അവരോടു പറഞ്ഞു,

ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹത്തിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ വിവാഹബന്ധം വേർപെടുത്തണമെങ്കിൽ  (Divorce) ഹിന്ദു വിവാഹ നിയമം (Hindu Marriage Act, 1955) ആണ് ബാധകം.  എന്നാൽ ആ നിയമം രണ്ടു ഹിന്ദുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് മാത്രമേ  ബാധകമാവൂ.

അപ്പോള്‍ ഹിന്ദുവായ മഹേഷും  ക്രിസ്ത്യൻ സമുദായാംഗമായ റീനയും തമ്മില്‍ ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹം ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. കൂടാതെ അങ്ങനെയുള്ള വിവാഹങ്ങളെ രാജ്യത്തിലെ പല ഹൈക്കോടതികളും അസാധുവായ വിവാഹം എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഹിന്ദു മതാചാര പ്രകാരം നടക്കുന്ന ഹിന്ദുവും അഹിന്ദുവും തമ്മിലുള്ള സാധുതയില്ലാത്ത വിവാഹത്തിൽ ഏർപ്പെട്ടവർക്ക് ഹിന്ദു വിവാഹനിയമത്തിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതുമല്ല.

റീനയുടെയും മഹേഷിന്റെയും കാര്യത്തിൽ ഏതു നിയമപ്രകാരമാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുക എന്നതു ചോദ്യ ചിഹ്നമായി. വിവാഹം ഹിന്ദുമതാചാരപ്രകാരം നടന്നതാണെങ്കിലും ഇവരുടെ കാര്യത്തിൽ ഹിന്ദു വിവാഹ നിയമം ബാധകമല്ല. ക്രിസ്ത്യൻ മതാചാരപ്രകാരമുള്ള വിവാഹമല്ലാത്തതിനാൽ ഡിവോഴ്സ് ആക്ട് (Divorce Act 1869)ബാധകമല്ല. Special marriage Act 1954 പ്രകാരം റജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിവാഹമായതിനാൽ ആ നിയമവും ബാധകമല്ല.  

ആ നിലയ്ക്ക് കുടുംബകോടതി നിയമം (Family Courts Act 1984) എന്ന പൊതുനിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിക്കാം എന്ന നിഗമനത്തിലാണ് എത്തിയത്. സാധുത ഇല്ലാത്ത വിവാഹമായതിനാൽ ഡിവോഴ്‍സ് എന്ന നിവൃത്തിക്കായി കോടതിയെ സമീപിക്കാനാവില്ല. അതുകൊണ്ടു വിവാഹം അസാധുവായി പ്രഖ്യാപിച്ചു കിട്ടാന്‍ റീന കുടുംബകോടതിയിൽ ഹർജി നൽകി.

റീന ഒരിക്കലും ഒരു ഹിന്ദുവായി ജീവിക്കുകയോ ആ മതം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വിവാഹത്തിനു മുൻപും പിൻപും ക്രിസ്തു മതത്തിൽ മാത്രമേ വിശ്വസിച്ചു പോന്നിരുന്നുള്ളൂ. ആ വിവരങ്ങൾ ഒക്കെ തന്നെ ഹർജിയിൽ പ്രത്യേകം പരാമർശിച്ചിരുന്നു.

എന്തായാലും രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ വിധി ന്യായങ്ങളുടെ വെളിച്ചത്തിലും കേസിൽ സമൻസ് ലഭിച്ചിട്ടും മഹേഷ് കോടതിയിൽ ഹാജരാവാത്ത സാഹചര്യത്തിലും റീനയ്ക്ക് അനുകൂലമായി ഒരു എക്സ്പാർട്ടി വിധി ലഭിച്ചു.  

പുതിയൊരു ജീവിതത്തിലേക്കു മടങ്ങുന്ന സന്തോഷം അവളുെട മുഖത്തു തെളിഞ്ഞിരുന്നു. പിന്നീടവള്‍ പഠനം തുടരുകയും ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ഫ്രണ്ട് ഓഫിസ് മാനേജരായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

The Legal Labyrinth of Interfaith Marriages:

Reena's story highlights the common pitfalls of impulsive love marriages, where individuals often abandon their families and face harsh realities. Ultimately, Reena found legal recourse and the strength to rebuild her life after a flawed marriage.

ADVERTISEMENT