ADVERTISEMENT

ആർത്തിരമ്പി നിൽക്കുന്ന ജനസാഗരത്തിനു നടുവിൽ അവതാരകയായി തിളങ്ങിനിൽക്കുന്ന രഞ്ജിനി ഹരിദാസ്. മുഖ്യാതിഥി വേദിയിലേക്കു കടന്നുവരുന്നതിനു മുൻപുള്ള ആവേശ നിമിഷങ്ങളാണു കടന്നു പോകുന്നത്. അതാ, അകലെ നിന്ന് ഒരു പ്രീമിയം കാർ ഒഴുകിവരുന്നു. കാണികൾ ആർത്തുവിളിക്കുന്നു. അതിനേക്കാള്‍ ഉറക്കെ അതിഥിയെ വേദിയിലേക്കു സ്വാഗതം ചെയ്യാൻ മൈക്ക് കയ്യിലെടുക്കുമ്പോൾ കറന്റ് പോകുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ... അതുപോലെ അപ്രതീക്ഷിതമായാണ് ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സ്ത്രീകളുടെ ജീവിതത്തിലേക്കു കടന്നുവരുന്നതെന്നു പറഞ്ഞകൊണ്ടാണു രഞ്ജിനി പെരിമെനോപോസിനെ കുറിച്ചു സംസാരിച്ചു തുടങ്ങിയത്.

ഡിപ്രഷനോ മിഡ്‌ലൈഫ് ക്രൈസിസോ ?

ADVERTISEMENT

‘‘മൂന്നു വർഷം മുൻപാണ്. പെട്ടെന്നൊരു ക്ഷീണവും മടിയും എന്നെ പിടികൂടി. കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലും വയ്യ. എത്ര ലോ ആയി നിന്നാലും മൈക്ക് കയ്യിലെടുത്ത് സ്റ്റേജിലേക്കു കയറിയാൽ ഹൈ എനർജി കിട്ടുന്നയാളാണു ഞാൻ. ഏറ്റവുമധികം ആ സ്വദിച്ചു ചെയ്തിരുന്ന ആ ജോലി പോലും ചെയ്യാൻ ആവേശമില്ലാതായതോടെയാണ് എന്റെയുള്ളിൽ എനിക്കു പരിചയമില്ലാത്ത എന്തോ ഉണ്ടെന്നു സംശയിച്ചു തുടങ്ങിയത്.

RenjiniHaridas1

റിലേഷൻഷിപ്പിലെ ചില പ്രശ്നങ്ങൾ കൊണ്ടുള്ള ഉഷാറില്ലായ്മയാകും അതെന്നാണു കരുതിയത്. ആറു മാസമായിട്ടും വീട്ടിൽ നിന്നു പുറത്തിറങ്ങാൻ തന്നെ മടിയായതോടെ ഇമോഷനൽ ഇഷ്യൂസ് അല്ല എന്നു തിരിച്ചറിഞ്ഞു. അപ്പോഴും ഡിപ്രഷനോ മി‍ഡ് ലൈഫ് ക്രൈസിസോ ആകും എന്നാണു സംശയിച്ചത്. ശരീരത്തിനാകെ ഷോക് ട്രീറ്റ്മെന്റ് നൽകി മനസ്സിനെ തിരിച്ചു കൊണ്ടുവരാമെന്നു പ്ലാൻ ചെയ്തു. അങ്ങനെ തായ്‌ലൻഡിൽ നിന്നു നാലു ദിവസത്തെ പരിശീലത്തിനു ശേഷം ഓപ്പൺ വാട്ടർ ഡൈവിങ് ലൈസൻസ് സ്വന്തമാക്കി. പക്ഷേ, തിരിച്ചുവന്നപ്പോഴും അലസത അവസാനിച്ചില്ല. അതോടെ വിദഗ്ധ മേൽനോട്ടത്തിൽ 15 ദിവസം വാട്ടർ ഫാസ്റ്റിങ് ചെയ്തു. വെള്ളം മാത്രം കുടിച്ചുകൊണ്ടു ശരീരവും മനസ്സും റിഫ്രഷ് ആക്കിയതോടെ ജീവിതം റീബൂട്ട് ആയപോലെ തോന്നി.

ADVERTISEMENT

ഫ്രീസ് ആയി പോകുന്ന വേദന

എല്ലാം ശാന്തമായി പോകുന്നതിനിടയിലാണ് അടുത്ത പ്രശ്നം വന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇടതുതോളിൽ കൊളുത്തിപ്പിടിക്കുന്നതു പോലെ വേദന. കിടക്കുന്നതിന്റെ വശക്കേടാകുമെന്നു കരുതി പൊസിഷൻ മാറ്റിയെങ്കിലും രക്ഷയില്ല. വലതുവശത്തെ തോളിലും കാലിലും വേദന പടര്‍ന്നതോടെ എന്തോ പന്തികേടുണ്ടെന്നു മനസ്സിലായി. ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തിയെങ്കിലും എല്ലാം നോർമൽ.

ADVERTISEMENT

ആയിടയ്ക്ക് യൂട്യൂബ് ഷോയിൽ അതിഥിയായി ലെന എത്തി. അന്നാണ് പെരിമെനോപോസിനെ കുറിച്ചു സംസാരിക്കുന്നതും ഈ വേദനകൾ അതിന്റെ ലക്ഷണമാകെമെന്നും മനസ്സിലാകുന്നതും. ആർത്തവവിരാമത്തെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു. മനസ്സിൽ ഇപ്പോഴും എനിക്ക് 18 ആണല്ലോ...

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ആർത്തവം വന്നത്. അന്നു മുതൽ 27ാം വയസ്സിൽ പ്രൊലാപ്സ് ഡിസ്ക് അലട്ടുന്നതു വരെ ആർത്തവവുമായി ബ ന്ധപ്പെട്ട് യാതൊരു ബുദ്ധിമുട്ടും വന്നിട്ടില്ല. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ ആർത്തവത്തിന് തലേദിവസം കടുത്ത നടുവേദന വരും. ആർത്തവം വന്നു ഹായ് പറയുന്നത്തോടെ വേദന എങ്ങോ മറയും. മിക്ക സ്ത്രീകളെയും അലട്ടുന്ന വയറുവേദനയോ മൂഡ് സ്വിങ്സോ ഗ്യാസ്ട്രബിളോ ഒന്നും ആർത്തവനാളുകളിൽ എന്നെ ട്രബിൾ ചെയ്തിട്ടില്ല. ഗർഭധാരണം, പ്രസവം പോലുള്ള ഹോർമോണൽ ഷിഫ്റ്റുകളിലൂടെ ഞാൻ ശരീരത്തെ ബുദ്ധിമുട്ടിച്ചിട്ടുമില്ല. എന്നിട്ടും നിനച്ചിരിക്കാതെ ഇതെല്ലാം 44ാം വയസ്സിൽ വന്നപ്പോൾ ദേഷ്യം തോന്നി.

Renjini2

ഉള്ളിലെ എനർജി ഫുൾ ഓൺ ആണ്. എന്നാൽ മനസ്സ് എത്തുന്നിടത്തു ശരീരം എത്തുന്നില്ലായിരുന്നു. പക്ഷേ, ഞാനൊരു വഴി കണ്ടുപിടിച്ചു; സോൾട് ബാത്. എന്നും വൈകിട്ട് എംപ്സം സോൾട്ട് ചേർത്ത ഇളം ചൂടുവെള്ളം ടബ്ബിൽ നിറച്ച് അതിലിറങ്ങി കിടക്കും. ഇതു പതിവായതോടെ വേദനകൾ പകുതിയായി കുറഞ്ഞു.

അവസ്ഥ വ്യത്യസ്തം

മൂന്നു വർഷം മുൻപുണ്ടായ എന്റെ മാനസികബുദ്ധിമുട്ടുകൾ പെരിമെനോപോസിന്റെ ഭാഗമായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ഓരോരുത്തരെയും പെരിമെനോപോസ് അലട്ടുന്നതു വ്യത്യസ്തമായാണ്. സമപ്രായക്കാരായ സുഹൃത്തുക്കളിൽ ചിലർ മാനസികസമ്മർദത്തിലും മൂഡ് സ്വിങ്സിലും അമിത രക്തസ്രാവത്താലും വലയുന്നുണ്ട്. എനിക്കു കഴിഞ്ഞ മൂന്നു-നാലു വർഷമായി നേരിയ തോതിലേ ബ്ലീഡിങ് ഉള്ളൂ.

Renjini3

20 വർഷം മുൻപ് എന്റെ അമ്മയ്ക്ക് സമാനമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ‘കൈ വേദന, കാലു വേദന എ ന്നു മാത്രമേ പറയാനുള്ളോ’ എന്ന് ‌അമ്മയോടു ചോദിച്ചതിൽ ഇന്നെനിക്ക് സങ്കടമുണ്ട്. അമ്മയ്ക്കും അറിയില്ലായിരുന്നു പെരിമെനോപോസ് എന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന്. അടുത്തിടെ പെരിമെനോപോസിനെ കുറിച്ച് വിഡിയോ ചെയ്തപ്പോൾ നിരവധി സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ കമന്റുകളിൽ വിവരിച്ചിട്ടുണ്ട്. നെഗറ്റീവ് ക മന്റ്സും ഉണ്ട് കേട്ടോ. ‘പ്രസവിക്കാത്തതു കൊണ്ടാണെ’ന്നും ‘പണ്ടുള്ള സ്ത്രീകൾക്ക് ഇതൊന്നുമില്ലായിരുന്നല്ലോ’ എന്നുമൊക്കെ ചിലർ പറഞ്ഞു. അവർക്കുള്ള മറുപടിയുമായി 65 വയസ്സുള്ള, എന്നെ പ്രസവിച്ച അമ്മയുമായി ഞാൻ എത്തുന്നുണ്ട്.’’ രഞ്ജിനി തന്റെ ട്രേഡ് മാർക് ചിരി ചിരിച്ചു കണ്ണിറുക്കി.

Ranjini Haridas Shares Her Perimenopause Journey:

Ranjini Haridas opens up about her personal experience with perimenopause, a hormonal transition phase for women. She recounts her journey of unexplained fatigue, emotional distress, and physical pain, initially mistaking it for depression or a midlife crisis before realizing it was perimenopause.

ADVERTISEMENT