എന്തുകൊണ്ടു വിദേശത്തു പോയി പഠിക്കണം, എവിടെ പഠിക്കണം തുടങ്ങി വിദേശത്ത് ഉപരിപഠനം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഉത്തരവുമായി സെമിനാർ അരങ്ങേറി. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ വനിതയും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനലും ചേർന്നു നടത്തിയ വിദേശ വിദ്യാഭ്യാസ സെമിനാറിൽ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
വിദേശത്ത് ഉപരിപഠനം നടത്താൻ മോഹിക്കുന്നവർക്ക് ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടിയെടുക്കാൻ അനുയോജ്യമായ വഴികൾ വിശദമാക്കുന്ന സെമിനാറിൽ വെസ്റ്റേൺ ബാൽക്കൻ യൂണിവേഴ്സിറ്റി ഇന്റർനാഷനൽ അഡ്മിഷൻസ് ഹെഡ് സഫർ വ്റാനാ, സ്റ്റഡി ലിങ്ക്സ് ഡയറക്ടർ മുഹമ്മദ് റാഫി, വിദേശ വിദ്യാഭ്യാസ ട്രെയിനർ ഷാഹിദ് മുഹമ്മദ്, സ്റ്റഡി ലിങ്ക്സ് എംബിബിഎസ് പ്രോജക്ട് കോ ഓർഡിനേറ്റർ സൂര്യ ചിറ്റേത്ത്, കോട്ടയം ബ്രാഞ്ച് മാനേജർ രേഖ. ആർ. പി. എന്നിവർ പരിശീലന ക്ലാസ് നയിച്ചു.
അൽബേനിയയിൽ നിന്നും വിദ്യാഭ്യാസം നേടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തിരഞ്ഞെടുക്കേണ്ട മികച്ച യൂണിവേഴ്സിറ്റി എന്നിവയെക്കുറിച്ചു സെമിനാർ വ്യക്തത വരുത്തി.
കുറഞ്ഞ ചെലവിൽ വിദേശവിദ്യാഭ്യാസം
‘എന്തുകൊണ്ടു വിദേശത്തു പോയി പഠിക്കണം?’ എന്ന ചോദ്യത്തിനുള്ള ഉത്തരമാണു സെമിനാറിൽ ആദ്യം വിശദമാക്കിയത്. ഉപരിപഠനത്തിനുള്ള പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണവുമായി നോക്കുമ്പോൾ ഇന്ത്യയിലെ സീറ്റുകൾ പരിമിതമാണ്. വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള കോളേജുകളിൽ സുരക്ഷിതമായതും മികച്ചതുമായ വിദ്യാഭ്യാസം നേടാൻ അവസരമുണ്ട്. പഠനത്തോടൊപ്പം ജോലി ചെയ്തു പണം സമ്പാദിക്കാനും കോഴ്സ് പൂർത്തിയാക്കിയ ശേഷം അതേ രാജ്യത്തു തന്നെ ജോലി സ്വന്തമാക്കാനും സ്ഥിരതാമസമാക്കാനുമുള്ള സൗകര്യമുണ്ടെന്നതും മേന്മയാണ്.
‘എവിടെ പഠിക്കണം?’ ചോദ്യത്തിനുത്തരമാണു വെസ്റ്റേൺ ബാൽക്കൻ യൂണിവേഴ്സിറ്റി ഇന്റർനാഷനൽ അഡ്മിഷൻസ് ഹെഡ് സഫർ വ്റാനാ വിശദമാക്കിയത്. യൂറോപ്പിനോടു ചേർന്നുള്ള രാജ്യമായ അൽബേനിയയിൽ വെസ്റ്റേൺ ബാൾക്കൻ യൂണിവേഴ്സിറ്റിയുടെ (ഡബ്ല്യുബിയു) അംഗീകാരമുള്ള കോളജുകളാണുള്ളത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവാണ്.
വെസ്റ്റേൺ ബാൽക്കൻ യൂണിവേഴ്സിറ്റി (ഡബ്ല്യുബിയു) ഇന്റർനാഷനൽ അഡ്മിഷൻസ് ഹെഡ് സഫർ വ്റാനാ നേരിട്ടെത്തി യൂണിവേഴ്സിറ്റിയുടെ പ്രത്യേകതകൾ വിശദമാക്കിയതു സെമിനാറിലെത്തിയ വിദ്യാർഥികൾക്കു പ്രയോജനപ്രദമായി. അൽബേനിയയിലെ തിരാനയിലുള്ള വെസ്റ്റേൺ ബാൽക്കൺ യൂണിവേഴ്സിറ്റി മെഡിസിൻ, മെഡിക്കൽ സയൻസസ്, ടെക്നോളജി, ഇക്കണോമി, ഇന്നവേഷൻ എന്നീ ഘടകങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സർവകലാശാലയാണ്.
അമേരിക്കൻ ഹോസ്പിറ്റൽസ് ഗ്രൂപ്പ്, ഇന്റർനാഷനൽ ഹൈജിയ ഹോസ്പിറ്റൽ, എന്നീ മൂന്നു പ്രമുഖ േഹാസ്പിറ്റൽ ഗ്രൂപ്പുകൾ ചേർന്നു രൂപപ്പെടുത്തിയ യൂണിവേഴ്സിറ്റിയാണെന്നതാണു ഡബ്ല്യുബിയുവിന്റെ പ്രത്യേകത. കേംബ്രിജ് ക്ലിനിക്കൽ ലബോറട്ടറീസ് എന്ന പ്രമുഖ സ്ഥാപനവും സഹകരിച്ചു പ്രവർത്തിക്കുന്നു. ഇതുകൊണ്ടു തന്നെ നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മികവാർന്ന പരിശീലനത്തോടെയും പഠനം പൂർത്തിയാക്കാൻ വിദ്യാർഥികൾക്കു കഴിയും. ഡബ്ല്യുബിയുവിലെ ‘എപിക് പ്രോഗ്രാം’ വഴി വിദ്യാർഥികൾക്ക് ആദ്യവർഷം മുതൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കും. അതും സ്റ്റൈപെന്റോടെ. പഠനത്തോടൊപ്പം മികച്ച പരിശീലനം ലഭിക്കുന്നതുകൊണ്ടു കരിയറിൽ പ്രവേശിക്കുമ്പോൾ തന്നെ മികവ് പുലർത്താനും വളരാനും കഴിയും. വെസ്റ്റേൺ ബാൽക്കൻ യൂണിവേഴ്സിറ്റി ഇന്റർനാഷനൽ അഡ്മിഷൻസ് ഹെഡ് സഫർ വ്റാനാ വിശദമാക്കി.
വിേദശരാജ്യങ്ങളിലെ പാരാമെഡിക്കൽ മേഖലയിൽ ധാരാളം അവസരങ്ങളുണ്ട്. വെസ്റ്റേൺ ബാൾക്കൻ യൂണിവേഴ്സിറ്റിക്ക് നോർത്ത് അമേരിക്കൻ യൂണിവേഴ്സിറ്റി, സാം ഹൂസ്റ്റൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഗ്രാസ് തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പാർട്ണർഷിപ്പ് ഉള്ളതുകൊണ്ടു മികച്ച അവസരങ്ങളാണു വിദ്യാർഥികൾക്കു ലഭിക്കുക. യൂറോപ്യൻ രാജ്യങ്ങളിലെ പ്രശസ്തമായ ആശുപത്രികളിൽ പരിശീലനം ലഭിക്കാനും അവസരമുണ്ടാകും.
‘ആർക്കൊപ്പം വിദേശവിദ്യാഭ്യാസം തിരഞ്ഞെടുക്കണം ’ എന്ന ചോദ്യത്തിനു വിദേശ യൂണിവേഴ്സിറ്റികളുമായി നേരിട്ടു ബന്ധമുള്ളതും ആപ്ലിക്കേഷൻ അയയ്ക്കുന്നതു മുതൽ വിദേശരാജ്യത്തെത്തിയ ശേഷവും മാർഗനിർദേശങ്ങൾ നൽകുന്ന ഏജൻസി എന്ന ഉത്തരമാണു സെമിനാറിൽ പരിശീലകർ നൽകിയത്.
15 വർഷത്തിലേറെയായി പതിനഞ്ചിലേറെ രാജ്യങ്ങളിലേക്ക് 5000ത്തിലധികം വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് അയച്ച സ്ഥാപനമാണ് സ്റ്റഡി ലിങ്ക്സ് ഇന്റർനാഷണൽ. കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. യുകെയിലും യുഎഇയിലും ഓഫിസുണ്ട്. അറുപതിലേറെ യൂണിവേഴ്സിറ്റികളുമായുള്ള നേരിട്ടുള്ള ടൈ അപ്പിലൂടെയാണ് മികച്ച വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ സഹായിക്കുക. കരിയർ കൗൺസലിങ്ങിൽ വിദഗ്ധരായ ട്രെയിനർമാരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് അഡ്മിഷനുള്ള വഴിയൊരുക്കും. പഠനത്തിനായി എത്തുന്ന രാജ്യത്തും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷണലിന്റെ പ്രതിനിധി നേരിട്ട് മാർഗനിർദേശങ്ങൾ നൽകുമെന്നു ഡയറക്ടർ മുഹമ്മദ് റാഫി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9020991010