വിദേശത്ത് ഉപരിപഠനം എന്ന സ്വപ്നം എങ്ങനെ കയ്യെത്തിപ്പിടിക്കാമെന്നു വ്യക്തമാക്കുന്ന വിദേശവിദ്യാഭ്യാസ സെമിനാർ വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ വനിതയും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനലും ചേർന്നു കോട്ടയത്തു നടത്തിയ വിദേശ വിദ്യാഭ്യാസ സെമിനാറിൽ സ്പോട് അഡ്മിഷനെടുക്കാനുള്ള അവസരവുമൊരുക്കി.
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടിയെടുക്കാനുള്ള മാർഗനിർദേശങ്ങൾ നൽകിയ സെമിനാറിൽ വെസ്റ്റേൺ ബാൽക്കൻ യൂണിവേഴ്സിറ്റി ഇന്റർനാഷനൽ അഡ്മിഷൻസ് ഹെഡ് സഫർ വ്റാനാ, സ്റ്റഡി ലിങ്ക്സ് ഡയറക്ടർ മുഹമ്മദ് റാഫി, വിദേശ വിദ്യാഭ്യാസ ട്രെയിനർ ഷാഹിദ് മുഹമ്മദ്, സ്റ്റഡി ലിങ്ക്സ് എംബിബിഎസ് പ്രോജക്ട് കോ ഓർഡിനേറ്റർ സൂര്യ ചിറ്റേത്ത്, കോട്ടയം ബ്രാഞ്ച് മാനേജർ രേഖ. ആർ. പി. എന്നിവർ പരിശീലനക്ലാസ് നയിച്ചു. അൽബേനിയയിൽ നിന്നും വിദ്യാഭ്യാസം നേടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തിരഞ്ഞെടുക്കേണ്ട മികച്ച യൂണിവേഴ്സിറ്റി എന്നിവയെക്കുറിച്ചുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്കു െസമിനാർ വ്യക്തതയേകി.
ആ ചോദ്യത്തിന്റെ ഉത്തരമാണ് അൽബേനിയ...
എവിടെ പഠിക്കണം എന്ന ചോദ്യവുമായെത്തിയ വിദ്യാർഥികൾക്കു വ്യക്തമായ ഉത്തരമാണു സെമിനാർ സമ്മാനിച്ചത്. കുറഞ്ഞ ട്യൂഷൻ ഫീസ്, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം. ഇങ്ങനെ അൽബേനിയ തിരഞ്ഞെടുക്കാൻ കാരണങ്ങളേറെയാണ്. വെസ്റ്റേൺ ബാൽക്കൻ യൂണിവേഴ്സിറ്റി (ഡബ്ല്യുബിയു) ഇന്റർനാഷനൽ അഡ്മിഷൻസ് ഹെഡ് സഫർ വ്റാനാ നേരിട്ടെത്തി യൂണിവേഴ്സിറ്റിയുടെ പ്രത്യേകതകൾ വിശദമാക്കിയതു സെമിനാറിലെത്തിയ വിദ്യാർഥികൾക്കു പ്രയോജനപ്രദമായി. വംശീയത പേടിക്കേണ്ട, അക്രമനിരക്ക് വളരെ കുറവാണ്, യുദ്ധ ഭീതി വേണ്ട തുടങ്ങി അൽബേനിയയുടെ മേന്മകൾ വിശദമാക്കിയതോടെ മാതാപിതാക്കളുടെ ആശങ്കകൾ അകന്നു.
എൻജിനീയറിങ്, ഐടി പോലുള്ള മേഖലകൾ തേടുന്നവർക്കും പാരാമെഡിക്കൽ കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും അൽബേനിയ മികച്ച ചോയ്സ് ആണെന്നു സഫർ ചൂണ്ടിക്കാട്ടി. അൽബേനിയയിലെ തിരാനയിലുള്ള വെസ്റ്റേൺ ബാൽക്കൺ യൂണിവേഴ്സിറ്റി മെഡിസിൻ, മെഡിക്കൽ സയൻസസ്, ടെക്നോളജി, ഇക്കണോമി, ഇന്നവേഷൻ എന്നീ ഘടകങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സർവകലാശാലയാണ്. അമേരിക്കൻ ഹോസ്പിറ്റൽസ് ഗ്രൂപ്പ്, ഇന്റർനാഷനൽ ഹൈജിയ ഹോസ്പിറ്റൽ, എന്നീ മൂന്നു പ്രമുഖ േഹാസ്പിറ്റൽ ഗ്രൂപ്പുകൾ ചേർന്നു രൂപപ്പെടുത്തിയ യൂണിവേഴ്സിറ്റിയാണെന്നതാണു ഡബ്ല്യുബിയുവിന്റെ പ്രത്യേകത. കേംബ്രിജ് ക്ലിനിക്കൽ ലബോറട്ടറീസ് എന്ന പ്രമുഖ സ്ഥാപനവും സഹകരിച്ചു പ്രവർത്തിക്കുന്നു. ഡബ്ല്യുബിയുവിലെ എപിക് പ്രോഗ്രാം വിദ്യാർഥികൾക്ക് ആദ്യവർഷം മുതൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കും. അതും സ്റ്റൈപെന്റോടെ. പഠനത്തോടൊപ്പം മികച്ച പരിശീലനം ലഭിക്കുന്നതുകൊണ്ടു കരിയറിൽ പ്രവേശിക്കുമ്പോൾ തന്നെ മികവ് പുലർത്താനും വളരാനും കഴിയും.
അത്യാധ്യുനിക സംവിധാനങ്ങളുള്ള ലാബുകൾ, രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ അധ്യാപകർ, ആഗോളതലത്തിലുള്ള വിദ്യാർഥിസമൂഹം ഇതെല്ലാം മികവോടെ കരിയറിൽ കാലുറപ്പിക്കാനും ൈവവിധ്യമാർന്ന അവസരങ്ങൾ നേടാനും സഹായിക്കുമെന്നു സഫർ ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ കരിയർ സാധ്യതകളുള്ള പാരാമെഡിക്കൽ കോഴ്സുകളായ ബാച്ചിലേഴ്സ് ഇൻ നഴ്സിങ്, ഫിസിയോതെറാപ്പി, ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ ഓപ്പറേഷൻസ് തുടങ്ങിയവയ്ക്ക് അനുയോജ്യമാണ് ഡബ്ല്യുബിയു. ചെലവ് കുറഞ്ഞതും യൂറോപ്യൻ പഠന നിലവാരം ഉറപ്പ് വരുത്തുന്നതുമായ വിദേശവിദ്യാഭ്യാസം ഭാരമാകാതെ പഠിച്ചിറങ്ങാനുള്ള സൗകര്യം, ഏതു വിദേശരാജ്യങ്ങളിലും സ്വീകാര്യതയും അംഗീകാരവുമുള്ള യോഗ്യത, അത്യാധുനിക ക്യാംപസ്, കേംബ്രിജ് യൂണിവേഴ്സിറ്റി പോലുള്ള മികവാർന്ന സർവകലാശാലകളുമായി ഇൻർനാഷനൽ പാർട്ണർഷിപ്പ്, മികച്ച പഠിതാക്കൾക്കു സ്കോളർഷിപ്പുകൾ, ജർമനി, ഫ്രാൻസ് പോലുള്ള രാജ്യങ്ങളിലേക്കു ജോലിക്കു പോകേണ്ടവർക്കു പ്രത്യേക ഭാഷാ പരിശീലന പ്രോഗ്രാമുകൾ, പഠനത്തോടൊപ്പം സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പ്, മികച്ച പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവ പ്രത്യേകതകളാണ്. ഐഇഎൽടിഎസ് പോലുള്ള ഭാഷാ പരീക്ഷകൾ പാസാവാതെ തന്നെ വിവിധ രാജ്യങ്ങളിൽ പഠിക്കാനുള്ള അവസരം, രാജ്യത്തിനുള്ളിലും വിദ്യാഭ്യാസസ്ഥാപനത്തിലെ അധ്യാപനത്തിനും ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലിഷാണ് എന്നതും അൽബേനിയയെയും വെസ്റ്റേൺ ബാൽക്കൻ യൂണിവേഴ്സിറ്റിയെയും സ്വീകാര്യമാക്കുന്നു.
2009 ലാരംഭിച്ച് പതിനഞ്ചു വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്ത് വിജയകരമായി മുന്നേറുന്ന സ്ഥാപനമായ സ്റ്റഡി ലിങ്ക് ഇന്റർനാഷനൽ സൊല്യൂഷൻസ് അറുപതിലേറെ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർഥികളെ അയക്കുകയും അനുയോജ്യമായ കരിയറിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. നൂറിലധികം കോഴ്സുകളിലായി 5000 ത്തിലധികം വിജയ കഥകളുമായി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന സ്റ്റഡി ലിങ്ക്സ് വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും.
കരിയർ കൗൺസലിങ്, ഏതു വിദേശരാജ്യത്തു പഠിക്കണം, കോഴ്സ്, യൂണിവേഴ്സിറ്റി എന്നിവ തിരഞ്ഞെടുക്കുക, പരീക്ഷയ്ക്കുള്ള തയാറെടുപ്പ്, അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, വീസ നേടുന്നതിനുള്ള മാർഗ നിർദേശങ്ങൾ, യാത്ര പുറപ്പെടുന്നതിനു മുൻപ് ആ രാജ്യത്തെ രീതികളും നിയമങ്ങളും മനസ്സിലാക്കുക, രാജ്യത്തെത്തിയ ശേഷമുള്ള അസിസ്റ്റൻസ് തുടങ്ങി വിദേശ രാജ്യത്തേക്കുള്ള യാത്രയിൽ ഓരോ ഘട്ടത്തിലും സ്റ്റഡി ലിങ്ക്സ് ഒപ്പമുണ്ടാകും. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ ലഭിക്കാൻ സ്റ്റഡി ലിങ്ക്സ് സഹായിക്കുമെന്നു ഡയറക്ടർ മുഹമ്മദ് റാഫി വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക്: 9020991010