ADVERTISEMENT

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയിൽ ആദ്യത്തെ ഡ്രോൺ പട്രോളിങ് നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സിന്റെ’ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു വിജയ്.

"സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെയെല്ലാം പിന്നിൽ ലഹരി കടത്താണ്. ലഹരിയെന്ന വിപത്തിനെ തമിഴ്നാട്ടില്‍ നിന്നു തുടച്ചു നീക്കും. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെയും ഭയമില്ലാതെയും ജീവിക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉടനടി നടപടിയുണ്ടാകും. കഠിന ശിക്ഷ ഉറപ്പാക്കും."- വിജയ് പറഞ്ഞു.

ADVERTISEMENT

ബിഗിൽ, മെർസൽ തുടങ്ങി വിജയ് അഭിനയിച്ച സിനിമകളിലെ ഗാനങ്ങളുടെ അമ്പടിയോടെ നടന്ന ചടങ്ങിൽ സിങ്കപ്പെൺ ലോഗോ വിജയ് ടാസ്ക് ഫോഴ്സ് മേധാവി കെ. ഭവാനീശ്വരിക്കു കൈമാറി പ്രകാശനം ചെയ്തു. സേനയ്ക്കു നൽകിയ പട്രോൾ വാഹനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തുടർന്ന് പട്രോൾ വാഹനം ഓടിച്ചു. 354 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചത്. അടുത്ത ഘട്ടത്തിൽ ടാസ്ക് ഫോഴ്സിലേക്ക് 2500 പേരെക്കൂടി നിയമിക്കും.

ചെന്നൈ നഗരത്തിൽ 12 സംഘങ്ങൾ

ADVERTISEMENT

വനിതകളുടെയും കുട്ടികളുടെയും സുരക്ഷയുറപ്പിച്ച് ഇന്നു മുതൽ നഗരത്തിൽ റോന്തു ചുറ്റുന്നത് 12 പെൺ സിംഹക്കൂട്ടങ്ങൾ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്നലെ ഉദ്ഘാടനം ചെയ്ത സിങ്കപ്പെൺ ടാസ്ക് ഫോഴ്സിലെ 12 സംഘങ്ങളെ നഗരത്തിൽ വിന്യസിച്ചു.

ഫ്ലവർ ബസാർ, വാഷർമാൻപെട്ട്, പുളിയന്തോപ്പ്, അഡയാർ, ടി നഗർ, സെന്റ് തോമസ് മൗണ്ട്, അണ്ണാ നഗർ, കൊളത്തൂർ, കോയമ്പേട്, ട്രിപ്ലിക്കേൻ, മൈലാപ്പൂർ, കിൽപോക് എന്നീ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സംഘം നിരീക്ഷണം നടത്തുന്നത്. ഓരോ മേഖലയിലെയും സംഘങ്ങളുടെ ഉത്തരവാദിത്തം അസി. കമ്മിഷണർമാർക്കാണ്.

ADVERTISEMENT
CM Joseph Vijay Announces Strict Action Against Criminals:

Tamil Nadu is set to launch India's first drone patrolling initiative to combat crimes against women and is cracking down on offenders. The state aims to create an environment where women can live with dignity and without fear, with immediate action and severe punishment for crimes.

ADVERTISEMENT