ADVERTISEMENT

സോഷ്യല്‍ മീഡിയയില്‍ ഏറെ സുപരിചിതനായ ജോത്സ്യനാണ് ഹരി പത്തനാപുരം. ജോതിഷത്തിലെ കള്ളത്തരങ്ങളെ വിമര്‍ശിക്കാനും തെറ്റായ വിശ്വാസങ്ങളെ പുറത്തുകൊണ്ടുവരാനും ഹരി മടിക്കാറില്ല. അത്തരത്തില്‍ ഹരി പങ്കുവച്ച ഏറ്റവും പുതിയ വിഡിയോയും സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയാവുകയാണ്. 

'പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങള്‍' എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരു ജോത്സ്യന്‍ പോസ്റ്റ് ചെയ്ത വിഡിയോയെ പറ്റിയാണ് ഹരി തുറന്നു പറയുന്നത്. ഈ വിഡിയോയ്ക്ക് പിന്നാലെ സംശയരോഗമുള്ള ഭര്‍ത്താവ് കാരണം കുടുംബ ജീവിതം വഴിമുട്ടിയെന്ന് പറഞ്ഞ് ഒരു സ്ത്രീ തന്നെ വിളിച്ചുവെന്നും ഹരി പത്തനാപുരം പറയുന്നു. വിഡിയോ ചെയ്ത ജോത്സ്യനെ ഹരി ഫോണില്‍ വിളിച്ച് സംസാരിക്കുന്നുമുണ്ട്. 

ADVERTISEMENT

"കഴിഞ്ഞ ദിവസം ഒരു സ്ത്രീ എനിക്ക് മേസേജ് അയച്ചു. വിഡിയോയുടെ ലിങ്കാണ്. വിഡിയോ കാരണം കുടുംബം വഴിമുട്ടിയെന്നാണ് അവര്‍ പറഞ്ഞത്. വിഡിയോയില്‍ കയറി നോക്കുമ്പോള്‍ ഒരു ജ്യോത്സ്യന്‍, മുഖമില്ല വോയ്സ് ഓവര്‍ കൊടുത്ത് സംസാരിക്കുകയാണ്. പരപുരുഷ ബന്ധമള്ള സ്ത്രീകഴുടെ നക്ഷത്രങ്ങള്‍ ഇതാമെന്ന് പറഞ്ഞാണ് വിഡിയോ ചെയ്തിരിക്കുന്നത്. 

വ്യഭിചാരികളായ സ്ത്രീകളുടെ നക്ഷത്രങ്ങള്‍ എന്നുപറഞ്ഞ് കുറേ നക്ഷത്രങ്ങള്‍ പറയുകയാണ്. ഈ സ്ത്രീയുടെ ഭര്‍ത്താവ് നേരത്തെ തന്നെ സംശയ രോഗിയാണ്. ജോതിഷത്തിന്റെ പേരില്‍ ഇത്തരത്തില്‍ വിഡിയോ ചെയ്യുന്നത് വീട്ടില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കും..?"- ഹരി ചോദിക്കുന്നു. 

ADVERTISEMENT

വിഡിയോ ചെയ്ത ആളെ ഹരി ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ റെക്കോര്‍ഡിങും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ വിഡിയോ ചെയ്യുമ്പോള്‍ സംശയരോഗികളുള്ള കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമെന്നും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നത് പറയാതിരിക്കുന്നതല്ലെ നല്ലതെന്നും ഹരി ചോദിക്കുന്നുണ്ട്. ജോതിഷമെന്ന പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സാധാരണകാരുടെ പണം അടിച്ചുമാറ്റുന്നവര്‍ക്കെതിരെ ഇനിയും സംസാരിക്കുമെന്നും ഹരി വിഡിയോയില്‍ പറയുന്നു.

Hari Pathanapuram Exposes Harmful Astrology Video:

Hari Pathanapuram, a well-known astrologer on social media, is gaining attention for his latest video debunking a harmful astrology clip. He highlights how such videos, which label women based on their birth stars, can destroy families and create marital discord.

ADVERTISEMENT
ADVERTISEMENT