ADVERTISEMENT

സോഷ്യല്‍ മീഡിയയിൽ നിന്നു ബ്രേക്ക് എടുത്തതിനു പിന്നിലെ തീരുമാനങ്ങളും പുതിയ വിശേഷങ്ങളുമായി നടി ദിവ്യപ്രഭ.

ദിവ്യപ്രഭ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം?

ADVERTISEMENT

അമ്മവീട് പത്തനംതിട്ടയും അച്ഛന്റെ വീട് കോഴിക്കോടുമാണ്. തൃശൂരാണ് ജനിച്ചു വളർന്നത്. ബിഎസ്‌സി ബോട്ടണി പഠിക്കാൻ കൊല്ലം ടികെഎം കോളജിൽ പോയി. അതു കഴിഞ്ഞ് എച്ച്‌ആർ എംബിഎ ചെയ്തു. എന്തായിത്തീരണം, ഭാവി എങ്ങോട്ടു തിരിച്ചു വിടണമെന്ന് കൺഫ്യൂഷനുള്ള സമയമായിരുന്നു അതൊക്കെ. പ്രകൃതിയോട് ഇഷ്ടം കൂടുതലുണ്ട്. ബോട്ടണി പഠിക്കാൻ അതുകൊണ്ടു തന്നെ സന്തോഷമായിരുന്നു. പറഞ്ഞു വരുന്നത് സ്വന്തം നാട് എന്നൊരു ചിന്ത എന്റെ മനസ്സിലില്ല. ഞാനിങ്ങനെ പല സ്ഥലങ്ങളുമായും കണക്ടഡാണ്.

ഫ്രണ്ട്സും എന്റേതായ കാര്യങ്ങളും കൊച്ചിയിലാണു കൂടുതലുള്ളത്. അല്പം കൂടുതൽ പ്രിയപ്പെട്ട സ്ഥലവും കൊച്ചിയാണെന്നു പറയാം. അച്ഛന്റെ അച്ഛൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അച്ഛൻ ലീഗൽ കൺസൽറ്റന്റും. ഞാൻ ജനിക്കുന്നതിനൊക്കെ മുൻപ് അമ്മ നഴ്സായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

ADVERTISEMENT

ഒട്ടും പ്രതീക്ഷിക്കാതെയല്ലേ സിനിമയിലെ ആദ്യ അവസരം ?

അച്ഛന്റെ സുഹൃത്താണ് സംവിധായകൻ പ്രിയനന്ദൻ. ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ നടൻ മുരളിക്ക് അവാർഡ് കിട്ടുന്നത്. ആ ചടങ്ങിന് പോയപ്പോൾ അച്ഛൻ എന്നെയും കൂടെ കൂട്ടി. ആദ്യമായി നേരിട്ടു കാണുന്ന സിനിമാനടൻ മുരളിയാണ്. ആ എക്സൈറ്റ്മെന്റോടെയാണ് അന്ന് അദ്ദേഹത്തോടു സംസാരിച്ചതും.

ADVERTISEMENT

മുംബൈയിൽ എല്ലാവരും ചുറ്റിക്കറങ്ങാൻ പോയപ്പോഴേക്കും അച്ഛൻ എന്നോടു പറഞ്ഞു. ‘നമുക്കു മറ്റു ചില സ്ഥലങ്ങൾ കാണാൻപോകണം’. അന്നു ഞാൻ കണ്ടത് ലോക്കൽ ട്രെയിനിലെ ശ്വാസം മുട്ടിക്കുന്ന യാത്രകളും കാമാത്തിപുരയിലെ മനുഷ്യരും ജുഹു ബീച്ചിന്റെ ഏറ്റവും വൃത്തികെട്ട വശങ്ങളുമൊക്കെയായിരുന്നു. ഇത്ര വൃത്തികെട്ട സ്ഥലമാണോ പേരുകേട്ട മുംബൈ എന്നു തോന്നിപ്പോയിരുന്നു. ഇന്നാലോചിക്കുമ്പോൾ അച്ഛൻ മനഃപൂർവം അങ്ങനെ ചെയ്തതാണെന്നു തോന്നാറുണ്ട്. ആ യാഥാർഥ്യങ്ങളും അറിഞ്ഞിരിക്കട്ടെയെന്നു കരുതിക്കാണും.

കഥാപാത്രങ്ങളും അവരുടെ മാനറിസവും ഷൂട്ട് കഴിഞ്ഞാലും കൂടെക്കൂടാറുണ്ടോ?

ആക്‌ഷനും കട്ടിനും ഇടയിലൊരു ബ്രേക്കിട്ട്, കഥാപാത്രത്തിൽ നിന്നു ഡിസ്കണക്ടാകാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്. വർഷങ്ങളായുള്ള എക്സ്പീരിയൻസിലൂടെ ഇപ്പോഴതിനു കഴിയാറുമുണ്ട്. പ്രാക്ടീസിലൂടെ ഡിറ്റാച്മെന്റ് ഈസിയായി ചെയ്യാൻ പറ്റും. കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തിപരമായി നമ്മളെ സ്വാധീനിക്കേണ്ട കാര്യമില്ല.

സോഷ്യല്‍ മീഡിയയിൽ നിന്നു ബ്രേക്ക് എടുത്തതിനു പ്രത്യേക കാരണം വല്ലതുമുണ്ടോ?

ഇപ്പോഴത്തെ രീതിയിൽ പ്രൊമോഷനുകളുടെ ഭാഗമായും മറ്റും സോഷ്യൽ മീഡിയ ഉപയോഗിക്കാതെ പറ്റില്ല.

എപ്പോഴും ഇത്രയധികം ഇൻഫർമേഷൻ വരുന്നതു വലിയ പ്രഷറാണ്. ആവശ്യമില്ലാത്ത രീതിയിൽ സ്വാധീനിക്കപ്പെടും. ബ്രെയ്ൻ ഫോഗ് ഇടയ്ക്കിടെ വരുന്നുണ്ട്. സ്ക്രീൻ ടൈം വല്ലാതെ കൂടുന്നു. വായിക്കാനോ സിനിമ കാണാനോ ഒന്നും സമയം മതിയാകാത്തതു പോലെ.

മുൻപും സോഷ്യൽ മീഡിയയിൽ നിന്നു ബ്രേക്ക് എടുത്തിട്ടുണ്ട്. ഡീ ആക്ടിവേറ്റ് ചെയ്യാറായിരുന്നു പതിവ്. അത് എസ്കേപ്പിസം ആണെന്നു തോന്നിയതു കൊണ്ടാണ് ബ്രേക്കെടുക്കാൻ തീരുമാനിച്ചത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം

Divya Prabha's Social Media Hiatus and Personal Updates:

Actress Divya Prabha discusses her decision to take a break from social media and shares new updates about her life and career. She elaborates on the reasons behind stepping away from online platforms, highlighting the overwhelming nature of information and its impact on her focus and well-being.

ADVERTISEMENT