ADVERTISEMENT

വനിത - ജി ജി ഹോസ്പിറ്റൽ കരൾ ബോധവൽകരണ സെമിനാർ..

നമ്മുടെ ശരീരത്തിൽ നിശബ്ദമായി പണിയെടുക്കുന്ന‌ അവയവമാണു കരൾ. അമ്മ അസുഖം വന്നു കിടപ്പിലായാൽ വീടിന്റെ താളം തെറ്റില്ലേ? അതുപോലെയാണു കരളിന് അസുഖം വന്നാൽ ശരീരത്തിന്റെ അവസ്ഥയും.’ കരളിനെക്കുറിച്ചു മനോഹരമായ ഉപമ പറഞ്ഞാണു കരൾരോഗചികിത്സയിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഡോ. എം. നരേന്ദ്രനാഥൻ സെമിനാറിനു തുടക്കം കുറിച്ചത്.

ADVERTISEMENT

ജി ജി ഹോസ്പിറ്റൽ സിഗ്‌േനച്ചർ ഹാളിലാണ് 14 വിദഗ്ധ ഡോക്ടർമാർ പങ്കെടുത്ത സെമിനാർ നടന്നത്. ജി ജി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ ചികിത്സാവിദഗ്ധരായ ഡോ. എം. നരേന്ദ്രനാഥൻ, ഡോ. അരുൺകുമാർ, എം. എൽ. ഡോ. അനൂപ് ആർ., േഡാ. സ ത്ചിത് എസ്., ഡോ.  ജോഷി ജോയ് സി., ഡോ. ഗൗരി എസ്., ഡോ.  പ്രവീൺ കേശവ് ആർ., ഡോ. ഗായത്രി ഗോപൻ, ഡോ. രശ്മി സി. പി.,  ഡോ. സിവിഷ് േദവ്, േഡാ. ബെറ്റി എബ്രഹാം, ഡോ. എഡ്സാ േഡവിസ്, ഡോ. ജിത്തു കെ. വി, ഡോ. ഗായത്രി കെ.ബി എന്നിവർ വിവിധ ചികിത്സാരീതികൾ വിവരിച്ചു.

കരൾ രോഗബാധയുടെ വിവിധഘട്ടങ്ങൾ, ഫലപ്രദമായ ചികിത്സകൾ, ശസ്ത്രക്രിയ, ലേസർ ചികിത്സ, കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമാകുന്ന സന്ദർഭങ്ങൾ, അനുബന്ധ ആരോഗ്യസംരക്ഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു െസമിനാർ അറിവ് പകർന്നു. സെമിനാറിൽ പങ്കെടുത്തവർക്ക് സൗജന്യമായി കൺസൽറ്റേഷനും ലിവർ ഫങ്ഷൻ ടെസ്റ്റും ഉണ്ടായിരുന്നു.

ADVERTISEMENT

കേരളത്തിൽ ഏകദേശം 40% പേർ കരൾരോഗത്തിന്റെ തുടക്കമായ കരൾവീക്കം (ഫാറ്റിലിവർ) ബാധിച്ചവരാണെന്നു ഡോ. അരുൺകുമാർ എം. എൽ.  കണക്കുകളിലൂടെ വിശദീകരിച്ചു. മധുരം, മദ്യം, വ്യായാമമില്ലായ്മ തുടങ്ങിയവ കരൾവീക്കത്തിനിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരളുമായി ബന്ധപ്പെട്ട െഹപ്പറ്റൈറ്റിസ് – സി   വൈറസ്ബാധയ്ക്ക് നൂതനമായതും ചെലവുകുറഞ്ഞതുമായ ചികിത്സകളുണ്ടെന്നു ഡോ. അനൂപ് ആർ. വിശദീകരിച്ചു. െഹപ്പറ്റൈറ്റിസ്–ബി വൈറസ് പ്രതിരോധിക്കാൻ 100 രൂപയിൽ താഴെ വിലയുള്ള വാക്സീൻ ലഭ്യമാണെന്നു ഡോ. ഗൗരി എസ്,  ചൂണ്ടിക്കാട്ടി.

കരൾരോഗ പരിശോധനകളെക്കുറിച്ചു  ഡോ. ഗായത്രി െക. ബി സംസാരിച്ചു. അമിതവണ്ണം വഴി ഉണ്ടാകുന്ന കരൾരോഗങ്ങളെക്കുറിച്ചാണു േഡാ. സത്ചിത് എസ്. മുന്നറിയിപ്പ് നൽകിയത്. ‘‌ ലിവർ സിറോസിസ് ഉള്ളവർക്കാണ് തൊണ്ണൂറു ശതമാനവും ലിവർ കാൻസർ വരുന്നതെന്നു പഠനങ്ങൾ തെളിയിക്കുന്നു. ലിവർ കാൻസറിന് ലക്ഷണങ്ങളുണ്ടാകില്ല. അതുകൊണ്ട് ലിവർ സിറോസിസ് ഉള്ളവർ  ആറുമാസത്തിൽ ഒരു തവണ  അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നതു തുടക്കത്തിലേയുള്ള രോഗനിർണയത്തിനു സഹായിക്കും.’ ഡോ. സി. ജോഷി ജോയ് പറഞ്ഞു. അൾട്രാസൗണ്ട് സ്കാനിലൂടെ കരൾരോഗങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നു ഡോ. രശ്മി  സി. പി. വ്യക്തമാക്കി.  ലിവർ ബ യോപ്സി, ഗ്രേഡിങ് തുടങ്ങിയവയിലുണ്ടായ പുരോഗതിയെക്കുറിച്ചു ഡോ. ബെറ്റി എബ്രഹാം വിശദമാക്കി.

ADVERTISEMENT

ദഹനവ്യവസ്ഥയുടെയും കരളിന്റെയും രോഗങ്ങൾക്കായി സമഗ്രവും അത്യാധുനികവുമായ ചികിത്സ ലഭ്യമാക്കുന്ന കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് ജി ജി ആശുപത്രി. മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി, ഇന്റർവെൻഷനൽ റേഡിയോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയോഡയഗ്‌നോസിസ്, പതോളജി, ക്ലിനിക്കൽ മൈക്രോബയോളജി, എ മർജൻസി മെഡിസിൻ, അനസ്‌തീസിയോളജി, ലിവർ ക്രിട്ടിക്കൽ കെയർ തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് ഈ ചികിത്സാസംവിധാനത്തിന്റെ പ്രധാന പ്രത്യേകത.

 കരൾരോഗ ചികിത്സയിൽ ജി ജി  ഹോസ്പിറ്റലിൽ നിലവിലുള്ള നൂതനമായ രീതികളെയും സെമിനാറിൽ പരിചയപ്പെടുത്തി.

കീമോതെറപ്പി, ഇമ്യൂണോ തെറപ്പി, ടാർജറ്റഡ് തെറപ്പി, മോഡേൺ അനസ്തീസിയ തുടങ്ങിയവയെക്കുറിച്ചു ഡോ. സിവിഷ്, ഡോ. പ്രവീൺകുമാർ, ഡോ. എഡ്സാ, ഡോ. ജിത്തു കെ. വി,ഡോ. ഗായത്രി ഗോപൻ  തുടങ്ങിയവർ വിശദീകരിച്ചു. പ്രശസ്ത സർജൻ ഡോ. അരുൺകുമാർ എം. എൽ. സെമിനാറിൽ മോഡറേറ്ററായി. ജി  ജി ഹോസ്പിറ്റൽ െഹൽത്ത് കെയർ പ്രമോഷൻസ് മാനേജർ ഷിജി സംസാരിച്ചു.

GG Hospital Hosts Comprehensive Liver Awareness Seminar:

Liver awareness seminar at GG Hospital focused on the silent functioning of the liver and the impact of its diseases. The event featured 14 expert doctors discussing various treatments, diagnostic methods, and preventive measures for liver conditions, with a special emphasis on the prevalence of fatty liver in Kerala.

ADVERTISEMENT