ADVERTISEMENT

മിഴികളിൽ പ്രണയത്തിന്റെ സെന്തമിഴ് സൗന്ദര്യം ഒളിപ്പിച്ചാണ് 96 എന്ന സിനിമയിലൂടെ ഗൗരി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത്. തൃഷ അവതരിപ്പിച്ച നായികാകഥാപാത്രമായ ജാനുവിന്റെ കൗമാരകാലം അവതരിപ്പിച്ച ഗൗരിയുടെ അഭിനയമികവ് കണ്ട പലരും പറഞ്ഞു. ‘കുട്ടി കൊള്ളാം.’

അതോടെ ആ മട്ടിലുള്ള സിനിമകൾ വന്നു തുടങ്ങി. ഇപ്പോൾ പ്രണയകഥകളുടെ ട്രാക്കിൽ നിന്ന് മാറിയോടാനൊരുങ്ങുകയാണ് ഗൗരി കിഷൻ.

ADVERTISEMENT

വളർന്നു വരുന്ന, യുവനടി എന്ന നിലയിൽ സിനിമ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?

എപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്ന ഇടമാണു സിനിമ. സിനിമ മാത്രമല്ല, പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാറിക്കൊണ്ടേയിരിക്കും. വ്യക്തിപരമായി നേരിടുന്ന പ്രധാന വെല്ലുവിളി ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ബ്യൂട്ടി സ്റ്റാൻഡേർഡുകളാണ്. സൗന്ദര്യത്തിനേറെ പ്രാധാന്യം നൽകുന്ന ഇൻഡസ്ട്രി ആയതിനാൽ നമ്മൾ മറന്നാലും നമ്മുടെ കുറവുകളെ എടുത്തുകാണിക്കാൻ മറ്റുള്ളവർ മറക്കാറില്ല.

ADVERTISEMENT

പൊതുഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നു എന്നതാണ് മറ്റൊരു പ്രശ്നം. സോഷ്യൽ മീഡിയ നൽകുന്ന പ്രഷറും കൂടുതലാണ്. ആക്ടീവ് ആയി പോസ്റ്റുകൾ ഇടുക, ആളുകൾക്ക് ഇഷ്ടമുള്ള കണ്ടന്റുകൾ നിർമിക്കുക, അവയൊക്കെ കൃത്യസമയങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഞാനല്പം വീക്ക് ആണ്.  

സിനിമയിൽ സെക്സിസമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

ADVERTISEMENT

തീർച്ചയായും. എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും സെക്സിസം നിലനിൽക്കുന്നു. നിർഭാഗ്യവശാൽ പലരും ഇതു തുറന്നു പറയാനും സമ്മതിക്കാനും മടിക്കുന്നു. എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും പല തരത്തിലുള്ള മൈക്രോ ഡിസ്ക്രിമിനേഷനുകൾ ഇവിടെയുണ്ട്. നമ്മുടെ അഭിപ്രായങ്ങളെ പാടെ അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ നേരിട്ടിട്ടുണ്ട്. നമ്മൾ പറയുന്ന കാര്യങ്ങൾ നിസാരമായതുകൊണ്ടല്ല, മറിച്ചു പറയുന്നതൊരു സ്ത്രീയായതുകൊണ്ടാണ് അങ്ങനെ.

ഡബ്ബ കാർട്ടൽ പോലെയുള്ള വെബ് സീരിസുകൾ ലീഡ് ചെയ്യുന്നത് സ്ത്രീകളാണ്. എന്നിട്ടും ഇവിടെ പലപ്പോഴും സിനിമയുടെ മാർക്കറ്റ് നിശ്ചയിക്കുന്നതു നായകന്മാരാണ്. സ്ത്രീകൾ ഇത്രയേറെ പ്രൂവ് ചെയ്തിട്ടും എന്തു കൊണ്ടാണ് ആളുകളുടെ സമീപനത്തിൽ മാറ്റമില്ലാത്തത് എന്ന ചോദ്യം എന്നെ അലട്ടാറുണ്ട്. വളർന്നു വരുന്ന കലാകാരി എന്ന നിലയിൽ ഇത്തരത്തിൽ ഒരുപാടു പ്രതിസന്ധികൾ എനിക്കു താണ്ടേതായുണ്ട്.  

ഗൗരിയെ വിസ്മയിപ്പിക്കുന്ന നടിമാർ ആരൊക്കെയാണ്?

ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണു ഞാൻ. അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണ്. ഒരേസമയം ചൈൽഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്യാനും ആലിയയ്ക്കു സാധിക്കും. കൊങ്കൊണ സെൻ ശർമയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങൾക്കു നൽകുന്ന ഡെപ്ത്തും കണ്ടുപഠിക്കേണ്ടതാണ്. സായ് പല്ലവിയാണു മറ്റൊരു ഫേവ്റൈറ്റ്. വിദ്യാ ബാലനും മഞ്ജുവാരിയരും എന്നെ ഒരുപാട് ഇൻസ്പയർ ചെയ്യുന്നു.   

സിനിമയിൽ കഴിഞ്ഞുപോയ വർഷങ്ങളുണ്ടാക്കിയ മാറ്റങ്ങൾ?

തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം മാത്രമേയുള്ളൂ. പലരും ചോദിക്കാറുണ്ട് ലീഡ് റോളുകൾ മാത്രം ചെയ്താൽ പോലെ എന്ന്. സ്ക്രീൻ ടൈം കുറവാണെങ്കിൽപ്പോലും കഥാപാത്രം ശ്രദ്ധേയമാണെങ്കിൽ ഞാൻ ഹാപ്പിയാണ്. ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിൽ നിൽക്കാനും ഇഷ്ടമാണ്. സ്ക്രിപ്റ്റിങ്ങും ടെക്നിക്കൽ വശങ്ങളും പഠിക്കാൻ താത്പര്യമുണ്ട്.   

വളർന്നതൊക്കെ ചെന്നൈയിലാണെങ്കിലും കേരളത്തെ കുറിച്ച് ഓർമകൾ ഉണ്ടാകുമല്ലോ അല്ലേ?

ജീവിതം ചെന്നെയിലാണെങ്കിലും ഇപ്പോൾ എനിക്കു മലയാള സിനിമയോടാണ് ഇഷ്ടവും ആഗ്രഹവുമെല്ലാം. ഞാൻ മലയാളി ആണെന്നു പറയുമ്പോൾ ഇപ്പോഴും പലരും എന്നെ അദ്ഭുതത്തോടെ നോക്കാറുണ്ട്. അച്ഛൻ ഗീതാകിഷൻ അടൂർ സ്വദേശിയും അമ്മ വീണ വൈക്കം സ്വദേശിയുമാണ്.

gowri-kishan-family

(2025 ഏപ്രില്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)

Gowri Kishan: From '96' to Navigating Industry Challenges:

Gowri Kishan, who captivated audiences with her portrayal of Janu in the film '96,' is now navigating the challenges of a growing young actress in the film industry. She discusses the pressures of beauty standards, the prevalence of sexism, and her admiration for various actresses, all while expressing a growing affinity for Malayalam cinema.

ADVERTISEMENT