ADVERTISEMENT

സോഷ്യൽ മീഡിയയുടെ കൺമണിയാണ് കല്യാണി പണിക്കർ. ഒന്നു സ്ക്രോൾ ചെയ്താൽ ഡാൻസും അഭിനയവും അച്ഛൻ സായ്കുമാറിനും അമ്മ ബിന്ദു പണിക്കർക്കുമൊപ്പമുള്ള ഫ്രെയ്മുകളും കാണാം. ഡിജിറ്റൽ ഫീഡിലെ ഡേറ്റയ്ക്കപ്പുറം എന്താണു കല്യാണിയുടെ  പുതിയവിശേഷങ്ങൾ എന്നു നേരിട്ടു കേൾക്കാം.

വീട്ടിൽ ആരോടാണു കൂടുതൽ കൂട്ട്?

ADVERTISEMENT

എന്തു കുരുത്തക്കേടുണ്ടെങ്കിലും കാര്യസാധ്യം വേണമെങ്കിലും അച്ഛനോടാണ് കൂടുതൽ സൈഡ്. അച്ഛനായാലും അമ്മയായാലും എനിക്കു കൂട്ടുകാരെപ്പോലെയാണ്. അമ്മ മുൻപു  പറഞ്ഞിട്ടുണ്ട്,  ഞാൻ കുഞ്ഞായിരുന്നപ്പോൾ ‘‘അമ്മേടെ പൊന്നല്ലേ..’’ എന്നൊക്കെപ്പറഞ്ഞ് ഓമനിച്ചും ലാളിച്ചും സ്നേഹിക്കാനായി അടുത്തെത്തിയാൽ ഞാൻ വളരെ ക്ലിയർ കട്ടായി ‘‘എന്താ കാര്യം?’’ എന്നുള്ള ആറ്റിറ്റ്യൂഡിൽ നിൽക്കുമത്രേ. കുറച്ചെങ്കിലും കൊഞ്ചുന്നതു വലുതായിക്കഴിഞ്ഞാണ്.

കൊച്ചി മറൈൻ ഡ്രൈവിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ അമ്മൂമ്മയും ഒപ്പമുണ്ട്. അച്ഛനും അമ്മയും ഷൂട്ടിനു പോകുമ്പോഴും അമ്മൂമ്മയാണ് ഒപ്പമുണ്ടാകാറുള്ളത്.

ADVERTISEMENT

ഞാൻ കൂടുതൽ സമയം ഒന്നിച്ചു കഴിയുന്നതും അമ്മൂമ്മയ്ക്കൊപ്പമാണ്.  ഞങ്ങൾ ഉറങ്ങുന്നതും ഒരുമിച്ചാണ്. എനിക്കും അമ്മൂമ്മയ്ക്കും അതു തന്നെയാണ് ശീലം. മാറിക്കിടന്നാൽ എന്തോ ഒരു മിസ്സിങ് തോന്നും.

റമ്പാന്റെ ഓഡിഷനിൽ പങ്കെടുത്തിരുന്നു എന്നു കേട്ടിരുന്നു. അത് എന്തായി?  

ADVERTISEMENT

എന്തുപറ്റിയെന്ന് എനിക്കു ശരിക്കുമറിയില്ല. സാന്ദ്ര തോമസ് ചേച്ചിയാണ് എന്നോട് റമ്പാനെക്കുറിച്ച് ആദ്യം സംസാരിച്ചത്. ചെമ്പൻ വിനോദ് ഇങ്ങനെ സിനിമ ചെയ്യുന്നുണ്ട്. നോക്കൂ എന്നു പറഞ്ഞു. ചേ‌ട്ടനെ വിളിച്ചു സംസാരിച്ചു. ഓഡിഷനിലും പങ്കെടുത്തു. പ്രൊഡക്‌ഷനിലെ എന്തോ കാരണങ്ങൾ കൊണ്ടാണെന്നു തോന്നുന്നു ആ സിനിമ മുന്നോട്ടു പോയില്ല.  എനിക്കതിനെക്കുറിച്ചു വലിയ ധാരണയുമില്ല.

അങ്ങനെയാണ് മധുവിധു എന്റെ ആദ്യ സിനിമയായത്. ഞാൻ പണ്ടു മുതലേ കുടുംബസിനിമകളുടെ ആളാണ്. മേലേപ്പറമ്പിൽ ആ ൺവീടൊക്കെപ്പോലെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, മുത്തശ്ശി  അങ്ങനെ ഫുൾ പാക്കേജുള്ള സിനിമകൾ വലിയ ഇഷ്ടമാണ്. മധുവിധു അതുപോലൊരു സിനിമയാണ്.

അച്ഛൻ സായ്കുമാർ എന്റെ അച്ഛനായിത്തന്നെ ആ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതു തുടക്കത്തിലേ കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു. കുറച്ചു ദിവസമേ അച്ഛൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിങ്ങിനിടയിൽ അച്ഛൻ എന്നെ നോക്കുകയോ ‌അഭിപ്രായം പറയുകയോ ഒന്നും ചെയ്തിട്ടില്ല. ഞാനും അങ്ങനെ തന്നെ. കട്ട് വിളിച്ചാൽ ആ പരിസരത്തേ ഉണ്ടാകില്ല. ഇടയ്ക്ക് അപൂർവമായി മാത്രം ‘ഇങ്ങനെ ചെയ്തു നോക്ക്, ചിലപ്പോ നന്നാകും’ എന്നു സജഷൻ തരും.

നെപ്പോ കിഡ് ആയതു കൊണ്ടു സിനിമയിലേക്ക് എൻട്രി എ ളുപ്പമായിരുന്നോ?

നെപ്പോ കിഡ് ആയതു കൊണ്ട് സിനിമ വേഗം കിട്ടും എന്നു ചിന്തിക്കുന്നതൊക്കെ വെറുതെയാണ്. മൂന്നു വർഷം കാത്തിരുന്ന്, സ്ട്രഗിൾ ചെയ്തു കുറേയേറെ ഓഡിഷനുകൾ ചെയ്തിട്ടാണ് ഒടുവിൽ എന്റെ സിനിമ റിലീസിനൊരുങ്ങുന്നത്. സിനിമയിലിടം കിട്ടുന്നതു ഭാഗ്യം കൂടിയാണ്.

അച്ഛനുമമ്മയും ഉപദേശങ്ങളൊന്നും തന്നിട്ടില്ല. ഞാനിടയ്ക്ക് അങ്ങോട്ടു ചോദിക്കും. ‘‘ആദ്യം നീ അഭിനയിക്ക്.’’ എന്നായിരുന്നു മറുപടി. സ്ക്രിപ്റ്റ് കിട്ടുമ്പോൾ ആ കഥാപാത്രം എങ്ങനെ ചിന്തിക്കും എങ്ങനെ പെരുമാറും എന്നു ചിന്തിച്ചു സ്വയം അതായി മാറിയാൽ മതിയെന്നു മാത്രം പറഞ്ഞു. ബാക്കി അനുഭവങ്ങളിലൂടെ വരേണ്ട അറിവുകളാണെന്നും.

അച്ഛനും അമ്മയും അഭിനയിക്കുന്നതു കണ്ടല്ലേ ഞാൻ വളർന്നത്. ആ പാഷൻ എപ്പോഴുമുണ്ടായിരുന്നു. സിനിമ കാണുന്നതും അതു വല്ലാതെ ഉൾക്കൊണ്ട് ഇമോഷൻസ് എല്ലാം ഉള്ളിലേക്കെടുത്താണ്. അമ്മ പറയാറുണ്ട്, ‘‘സിനിമയെ സിനിമയായി അതിന്റെ ലാഘവത്തോടെ കാണൂ’’ എന്ന്. അച്ഛനു വലിയ നിർബന്ധമായിരുന്നു ഞാൻ പഠിക്കണമെന്ന്. സിനിമ ഉള്ളിലുണ്ടെങ്കിലും അതിനു സമയമായില്ല, പഠിത്തമെല്ലാം കഴിഞ്ഞു മതിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ അതനുസരിച്ചു.

പാഷനുള്ള രംഗമാണ് കുക്കിങ്. ഫ്രഞ്ച് കുസീൻ പഠിക്കാൻ അങ്ങനെയാണു തീരുമാനിച്ചത്. എംബിഎ പോലെയുള്ള കോർപറേറ്റ് കോഴ്സുകൾ ചിന്തിക്കാനേ വയ്യായിരുന്നു. അങ്ങനെ ഞാൻ തന്നെ കണ്ടു പിടിച്ചു പോയി സർട്ടിഫൈഡായി തിരിച്ചെത്തിയതാണ്. ലണ്ടനിൽ വച്ച് ശരിക്കും ബോധം വന്നു, ഇതല്ല എന്റെ വഴിയെന്ന്. ഒരു സിനിമയെങ്കിലും ചെയ്യണമെന്ന്. ‌നമ്മൾ ശക്തമായ തീരുമാനമെടുത്താൽ ചുറ്റുപാടുകൾ മാറുമെന്ന് ആ സമയത്താണ് തിരിച്ചറിഞ്ഞത്. അച്ഛനോടാണ് ആദ്യം പറഞ്ഞത്.  എന്റെ സന്തോഷം തിരിച്ചറിഞ്ഞ നിമിഷം തന്നെ അതു തുറന്നു പറയാനും എനിക്കു ധൈര്യമുണ്ടായി.     

ആദ്യത്തെ വരുമാനം കിട്ടിയത് എപ്പോഴാണ്?

സോഷ്യൽ മീഡിയയിലൂടെയായിരുന്നു. ബ്രാൻഡ് കൊളാബറേഷൻ ചെയ്തായിരുന്നു ആദ്യത്തെ സമ്പാദ്യം. സോഷ്യൽ മീഡിയ എനിക്കു സന്തോഷം തരുന്ന ഇടമാണ്. ഇ ഷ്ടമുള്ളത് പ്രത്യേകിച്ച് ഡാൻസ് ചെയ്യുന്ന വിഡിയോകളാണ് പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ വരുമാനമാർഗവുമാണ്. അഭിമാനമാണ് അക്കാര്യം. വിഡിയോ ഞാൻ തന്നെ എഡിറ്റ് ചെയ്താണ് അപ്‌ലോഡ് ചെയ്യാറുള്ളത്.

‘കല്യാണി’ എന്ന പേരിട്ടതാരാണ്?

അമ്മ ‘ജോക്കറി’ൽ അഭിനയിക്കുന്ന സമയത്ത് വയറ്റിൽ ഞാനുണ്ട്. ആറു മാസമോ മറ്റോ ആയിരുന്നു. മീനാക്ഷി എന്ന പേരായിരുന്നു അമ്മയുടെ മനസ്സിൽ. ഏതാണ്ട് അതേ സമയത്താണെന്ന് തോന്നുന്നു ദീലിപ് അങ്കിളിന്റെ മകളുടെ ജനനവും. മകൾക്ക്  മീനാക്ഷിയെന്നാണ് പേരിട്ടത് എന്ന് അങ്കിൾ അമ്മയോടു പറഞ്ഞു. അതോടെ അമ്മ പ്ലാൻ മാറ്റി. എനിക്കു കല്യാണി എന്ന പേര് തിരഞ്ഞെടുത്തു. ആ പേര് എനിക്കും ഇഷ്ടമാണ്. മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടുമില്ല. 

വിദ്യോദയ സ്കൂളിൽ ഞാനും മീനാക്ഷിയും ഒരുമിച്ചാണു പഠിച്ചത്. ഡാൻസ് ക്ലാസിലും ഒപ്പമുണ്ടായിരുന്നു. എൽകെജിക്ക് വിദ്യോദയയിൽ ചേർന്ന സമത്ത് അവിടത്തെ ടീച്ചർ ‘രമ മിസ്’ അമ്മയോടു പറഞ്ഞു. ‘‘ബിന്ദൂ..അവൾ നന്നായി കളിക്കുന്നുണ്ട്. കഴിവുണ്ട്. ഡാൻസ് പഠിപ്പിച്ചൂടേ.’’ അങ്ങനെയാണ് ഡാൻസ് ക്ലാസിന്റെ തുടക്കം. എനിക്ക് അമ്മ പോലെ തന്നെയാണു രമ മിസ്സും. വീട്ടിൽ അമ്മയും മുത്തശ്ശിയുമൊക്കെ നന്നായി ഡാൻസ് ചെയ്യുന്നവരാണ്. പത്തു വരെ ക്ലാസിക്കൽ ഡാൻസ് പഠിച്ചു. പിന്നെ ക ലാജീവിതം മാറ്റിയത് എസ്എച്ച് കോളജാണ്. കണ്ടംപററി സ്റ്റൈൽ പഠിച്ചു, മത്സരങ്ങൾക്ക് പോയി, അറിവു കിട്ടി   ബി കോം ടാക്സേഷനായിരുന്നു എന്റെ വിഷയം.

ആദ്യ സിനിമയുടെ ഷൂട്ടിങ്.. എങ്ങനെയുണ്ട് ആ അനുഭവം?

ഞാൻ കാത്തിരുന്നു നേടിയ സിനിമയാണ് മധുവിധു. വര ത്തൻ കണ്ട് ഷറഫുക്കയുടെ ഫാനായിരുന്നു. പടക്കളം ക ണ്ടതോടെ ഇഷ്ടം കൂടി. ആ സമയത്താണ്  മധുവിധു വരുന്നത്. ഓഡിഷൻ ഓകെ ആയതിനു ശേഷമാണ്  നായകൻ ഷറഫുദ്ദീൻ ആണെന്നറിഞ്ഞത്.

ഡയറക്ടർ വിഷ്ണു അരവിന്ദിനെയും രണ്ടു തിരക്കഥാകൃത്തുക്കളെയും ഓർക്കാതെ പോകാൻ പറ്റില്ല. സിനിമകൾ ശരിയാകാതെ നിൽക്കുന്ന സമയത്തും എന്നെ സേവ് ചെയ്തു വച്ച് ഓഡിഷനു വിളിച്ചത് അവരാണ്.  

ഒട്ടും വിചാരിക്കാതെ  ഷറഫുക്കയും ഞാനും അടുത്ത സുഹൃത്തായി മാറി.  ജീവിതത്തിൽ എവിടെയെത്തിയാലും ഏതെല്ലാം സഹതാരങ്ങൾ വന്നാലും ഷറഫുക്ക വിൽ ബി സ്പെഷൽ.

അഭിനയത്തെ സ്വയം എങ്ങനെയാണ് വിലയിരുത്തുന്നത്?

ഐ ലവ് ടു സീ മീ ഓൺ സ്ക്രീൻ. എന്റെ അഭിനയം കണ്ട്, ‘‘ആ കൊള്ളാം..അമ്മയുടെ എന്തൊക്കെയോ എവിടൊക്കെയോ ഉണ്ട്.’’എന്നാരെങ്കിലും പറഞ്ഞു കേട്ടാൽ സന്തോഷം.

The Making of an Actress: Kalyani Panicker's Path to Stardom:

Kalyani Panicker is a rising star on social media, captivating audiences with her dance, acting, and moments with her parents, Sai Kumar and Bindu Panicker. Beyond her digital presence, Kalyani shares her personal insights, family bonds, and journey into cinema, highlighting her passion and unique approach to her career.

ADVERTISEMENT