ADVERTISEMENT

ചിലപ്പോൾ ദൈവം പോലും ഞെട്ടിച്ചുകൊണ്ടു വന്നു നമ്മളെ തൊട്ടാലോ? ഗായിക മഞ്ജരിയുടെ ചില ഫാൻ ഗേൾ മൊമന്റ്സ്... 

രോടാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാൽ ഞാൻ ആദ്യം പറയുക ഗുരുവായൂരപ്പന്റെ പേരാകും. കണ്ണൂർ ആണു നാടെങ്കിലും അച്ഛന്റെ ജോലിയുമായി ബ ന്ധപ്പെട്ടു മസ്കത്തിൽ ആയിരുന്നു എന്റെ സ്കൂൾ പഠനം. നാട്ടിൽ വരുമ്പോഴെല്ലാം ഞങ്ങൾ കുടുംബമായി ഗുരുവായൂരിൽ തൊഴാനെത്തും. ആശകളും ആശങ്കകളും ഗുരുവായൂരപ്പനുമായി പങ്കുവയ്ക്കുക അങ്ങനെ ശീലമായി. അതുകൊണ്ടാകും ഇങ്ങനെ ഒരു ഫാൻ ഗേൾ മൊമന്റ് സംഭവിച്ചതെന്നു ഞാൻ വിശ്വസിക്കുന്നു.   

ADVERTISEMENT

ഗുരുവായൂരുള്ള കണ്ണാ...

സിനിമയിൽ പാട്ടുപാടി തുടങ്ങിയ സമയമാണ്. ഒരിക്കൽ അമ്മയുമൊത്തു ഗുരുവായൂരിൽ തൊഴുതുനിൽക്കുമ്പോൾ  ചെന്നൈയിലെ ഒൗസേപ്പച്ചൻ സാറിന്റെ ഒാഫിസിൽ നിന്നു വിളിക്കുന്നു. അദ്ദേഹത്തിന്റെ  ഒരു പാട്ടുപാടാൻ വരുമോ എന്നാണ് ചോദ്യം. ഒൗസേപ്പച്ചൻ സാർ ഈണം പകർന്ന ഒരു പാട്ടു കിട്ടിയിരുന്നെങ്കിൽ എന്ന് ഏറെ മോഹമുണ്ടായിരുന്നു അന്ന്. ‘എന്റെ കൃഷ്ണാ...’ എന്ന് കരഞ്ഞുപോയ നിമിഷം.

ADVERTISEMENT

രണ്ടു ദിവസത്തിനകം  ഞങ്ങൾ ചെന്നെയിൽ എത്തി. മൂന്നാമതൊരാൾ എന്ന സിനിമയിലെ ‘നിലാവിന്റെ തൂവൽ തൊടുന്നപോലെ’ എന്ന പാട്ട്. ഷിബു ചക്രവർത്തിയാണു വരികൾ എഴുതിയിരിക്കുന്നത്. വായിച്ചു വരുമ്പോൾ നമ്മുടെ ഹൃദയവും പ്രണയം കൊണ്ടു നിറയുംപോലെ തോന്നും. അത്ര റൊമാന്റിക് വരികൾ. അവസാന വരികളിലെത്തിയപ്പോഴേക്കും കണ്ണു നിറഞ്ഞു തുളുമ്പിപ്പോയി. ‘അരുമയാം മാല്യം എടുത്തുവച്ചു, ഗുരുവായൂരിലെ കണ്ണാ, കാത്തിരുന്നു.’

സന്തോഷം  അടക്കാനാകാതെ ഒൗസേപ്പച്ചൻ സാറിനോടു പറഞ്ഞു, ‘ഇതു ശരിക്കും മിറക്കിൾ  തന്നെയാണ്. ഗുരുവായൂരപ്പന്റെ നടയിൽ നിൽക്കുമ്പോൾ ആണ് സാർ എന്നെ വിളിക്കുന്നത്. ഇതിപ്പോൾ ഒരു പ്രണയഗാനത്തിൽ ഇങ്ങനെയൊരു വരി ഉണ്ടാവണമെന്ന് ഒരു നിർബന്ധവും ഇല്ല. എന്നിട്ടും...’ സാർ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. ‘ഭഗവാന്റെ ഒാരോ ലീലാവിലാസങ്ങൾ’.

ADVERTISEMENT

പാഹി പരംപൊരുളേ...

തിരുവനന്തപുരം വിമൻസ് കോളജിലാണു ഞാൻ പഠിച്ചത്. സിനിമയിൽ പാടാൻ ഏറെ ആഗ്രഹിച്ചു നടക്കുന്ന സമയമാണ്. എല്ലാ ചാനൽ സ്റ്റുഡിയോകളിലും കുഞ്ഞു കുഞ്ഞു പാട്ടുകൾ പാടാൻ പോകും. അതു കേട്ട് ആരെങ്കിലും സിനിമയിൽ പാടാൻ വിളിക്കുമെന്നു പ്രതീക്ഷിച്ചാണ്.

അധ്യാപകരൊക്കെ ‘നന്നായി പാടുന്ന കുട്ടിയാണ്’ എ ന്ന് റെക്കമന്റ് ചെയ്യാറുണ്ടായിരുന്നു. സോഷ്യൽ മീഡിയ ഒന്നും ഇന്നത്തെപ്പോലെ വ്യാപകമല്ലല്ലോ.  മൗത് പബ്ലിസിറ്റിയിലൂടെയാണ് ഏറെ അവസരങ്ങളും വരിക. ഒരിക്കൽ സൂര്യാ ടിവിയിൽ ഒരു പാട്ടു പാടിയിരുന്നു. നല്ല പാട്ടാണെന്ന് എനിക്കും തോന്നി. ഇതു കേട്ടു സിനിമാ സംഗീത സംവിധായകർ വിളിക്കും. ഈശ്വരാ.. വിളിക്കണേ... എന്ന് പ്രാർഥിച്ചാണ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിയത്.

ടെലികാസ്റ്റ് ചെയ്തു മിനിറ്റുകൾക്കകം കോൾ വരുന്നു. ‘മോളേ... രവീന്ദ്രൻ മാഷ് ആണ്’. കൈ കാലുകൾ വിറയ്ക്കും പോലെ തോന്നി. അത്രയേറെ ഇഷ്ടപ്പെടുന്ന ആളാണ്. അദ്ദേഹത്തിന്റെ ഒരു പാട്ടു കിട്ടിയാൽ പിന്നെ ‘ഇനിയെന്തുവേണം... എനിക്കെന്തു വേണം...’ എന്നു ചിന്തിക്കുന്ന കാലം. ‘‘പാട്ടു കേട്ടു. നന്നായിട്ടുണ്ട്. വടക്കുംനാഥൻ എന്ന ചിത്രത്തിന്റെ വർക്കിൽ ആണ്. അതിലെ ഒരു പാട്ട് കുട്ടി പാടിയാൽ നന്നായിരിക്കും എന്നു തോന്നി.’’ അങ്ങനെയാണ് എന്റെ എക്കാലത്തെയും ഹൈലൈറ്റ് ആയ ‘പാഹി പരംപൊരുളേ..’ ജീവിതത്തിലേക്ക് ഒഴുകിയെത്തിയത്.

manjari-fan-girl-moments

മഴയിൽ രാത്രി മഴയിൽ...

കസിന്റെ കല്യാണത്തിനു സാരിയെടുക്കാൻ കൊച്ചിയിലെ ഷോപ്പിൽ നിൽക്കുന്നു. അപ്പോളതാ അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ. മൊത്തം ആഘോഷമൂഡ് ആയതുകൊണ്ട് ‘ശ്ശെ.. ഇതാരാ ഇപ്പോ’ എന്ന മട്ടിലാണ് കോൾ എടുത്തത്. ‘മഞ്ജരി അല്ലേ, ഞാൻ മമ്മൂട്ടി ആണ്’ എന്ന്. ആഹാ... പ്രാങ്ക്, പ്രാങ്ക്... കല്യാണം പ്രമാണിച്ച് കസിൻസ് ഒക്കെ നാട്ടിലുണ്ട്. അവരിൽ ആരോ മമ്മൂക്കയെ അനുകരിച്ചു വിളിക്കുകയാണ്. എന്താ ഉദ്ദേശം എന്നറിയാനായി മിണ്ടാതെ ഇരുന്നു. എന്റെ മൗനം കൊണ്ടാകാം ‘വിശ്വാസമായില്ലേ’ എന്നു ചോദിച്ച് ഒരു ചെറിയ ചിരി. ‘ഇത് എന്റെ നമ്പർ  തന്നെയാണ്. കൺഫേം ചെയ്തിട്ടു തിരിച്ചു വിളിച്ചോളൂ’ എന്നു പറഞ്ഞു.

സത്യൻ അന്തിക്കാടിനെ അപ്പോൾ തന്നെ വിളിച്ചു. ‘അങ്കിളേ, ആരോ പറ്റിച്ചതാണെന്നു തോന്നുന്നു’ എന്നു പറഞ്ഞു നമ്പർ കൊടുത്തു.  അങ്കിൾ പറഞ്ഞു, ‘അല്ല, ഇതു മമ്മൂക്കയുടെ നമ്പർ തന്നെയാണ്. വേഗം തിരിച്ചു വിളിച്ചോ...’

ഞാനപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചു ക്ഷമ പറഞ്ഞു. കറുത്ത പക്ഷികളിലെ ‘മഴയിൽ രാത്രി മഴയിൽ’ എന്ന പാട്ട് ആദ്യമായി കേട്ടപ്പോൾ വിളിച്ചതാണ്. നന്നായിട്ടുണ്ടെന്നു പറയാൻ. മഹാഭാഗ്യം എന്നാണു തോന്നിയത്. ഇന്നും തോന്നുന്നതും.

ആറ്റിൻകരയോരത്ത്...

അന്ന് ആ കോൾ വന്നതും സത്യൻ അങ്കിളിന്റെ അടുത്തു നിന്നാണ്. ‘ഞാൻ ഒരാൾക്കു കൊടുക്കാം’ എന്നു പറഞ്ഞു. പെട്ടെന്നു ചിരപരിചിതമായ ആ ശബ്ദം കാതിൽ വീണു. ‘ഞാൻ ലാൽ ആണ്’. പെട്ടെന്നുണ്ടായ ഷോക്കിൽ ലാാാാാാാൽ... എന്നു നീട്ടിപ്പറഞ്ഞ് ഞാൻ ട്രാൻസ് മൂഡിൽ ആയിപ്പോയി.‘മോഹൻലാൽ ആണ്’ എന്ന് അപ്പുറത്തുനിന്നു വീണ്ടും. അതോടെ ഞാൻ മ്യൂട്ട് ആയി.

അപ്പുറത്തുനിന്ന് ‘ഹലോ... പോയോ പോയോ’ എന്ന് കുസൃതി. ആറ്റിൻ കരയോരയോരത്ത് എന്ന പാട്ട് ചിത്രീകരിക്കുകയായിരുന്നു. ‘രസമുള്ള പാട്ടാണ്. ഇതു ഹിറ്റ് ആ കും’ എന്നൊക്കെ പറഞ്ഞു. ലാലേട്ടൻ പറഞ്ഞതുപോലെ തന്നെ ആ പാട്ട് വലിയ ഹിറ്റ് ആയി. ആ ഫോൺകോൾ മൊമന്റ് എന്റെ മനസ്സിൽ എന്നെന്നും ഹിറ്റടിച്ചു നിൽപ്പുമായി.

കിനാവിൻ വളകളേ...

വിദ്യാസാഗറിന്റെ ഈണത്തിൽ ഒരു ഗാനം ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ടു കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും കൊച്ചിരാജാവ് എന്ന ചിത്രത്തിൽ ‘കിനാവിൻ വളകളേ..’ എന്നൊരു പാട്ട് പാടിയിരുന്നു. അതു സിനിമയിൽ ഉൾപ്പെടുത്താതിരുന്നതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. സ്റ്റേജ് പരിപാടികളിൽ വിദ്യാജിയുടെ പാട്ടുകൾ പാടുമ്പോഴൊക്കെ ഒാർക്കും ഒരു പാട്ടെങ്കിലും എനിക്കു കിട്ടിയിരുന്നെങ്കിൽ എന്ന്.

അങ്ങനെയിരിക്കെ ചെന്നൈയിൽ ഒരു സംഗീത പരിപാടിയിൽ സ്റ്റേജിൽ കയറിയപ്പോൾ അതാ അദ്ദേഹം മുൻനിരയിൽ. ഹൃദയം നിറഞ്ഞു തുളുമ്പിയാണ് അന്നു പാട്ടു പാടിത്തീർത്തത്. തീർന്നതും ഒാടിച്ചെന്നു നമസ്കരിച്ചു. ‘മഞ്ജരി അല്ലേ, വെരിഗുഡ്. നന്നായി പാടി’ എന്നു പറഞ്ഞു. അ നാർക്കലി എന്ന സിനിമയിലെ ‘ആ ഒരുത്തി’ എന്ന പാട്ട്  പി ന്നാലെ തന്നു. തമിഴിലും പാടാൻ അവസരം തന്നു അദ്ദേഹം. ഒരു പക്കാ കാബറേ സോങ് ആണ്  ആദ്യം പാടിയത്. വ്യത്യസ്തമായ ഈണവും സ്വരവുമായിരുന്നു. ആസ്വദിച്ചു പാടി. അന്ന് അമ്മയോട് അദ്ദേഹം പറഞ്ഞു, ‘ഷി ഈസ് എ ഫന്റാസ്റ്റിക് സിങ്ങർ. യൂ ഷുഡ് ബി പ്രൗഡ് ഒാഫ് ഹേർ’

Dream moments for Manjari:

Singer Manjari shares her memorable fan girl moments and encounters with her favorite artists and deities. She recounts instances where divine intervention and personal idols played a significant role in her singing career, leading to cherished memories and opportunities.

ADVERTISEMENT