ADVERTISEMENT

വാഹനപ്രേമികളെല്ലാം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നവാഹനമുണ്ടാകും. കൈക്കുമ്പിളിൽ ഒതുങ്ങുന്ന ആ സ്വപ്നത്തെ, തൊട്ടും തലോടിയും ഇടയ്ക്കു തുടച്ചു മിനുക്കിയും സന്തോഷിക്കുമ്പോൾ ഉള്ളിലെ കുട്ടിത്തം കൂടിയാണ് ഉണരുന്നത്. അതൊന്നു പരീക്ഷിച്ചാലോ...

യഥാർഥ വാഹനങ്ങളുടെ കെട്ടിലും മട്ടിലും ഉണ്ടാക്കിയെടുക്കുന്ന കുഞ്ഞൻ ‘കളിപ്പാട്ട’ങ്ങളാണ് ഡൈകാസ്റ്റ് മോഡലുകൾ. ആഡംബര വാഹനങ്ങളുടെ വലുപ്പത്തിന്റെ അനുപാതം പാലിച്ച് പുറത്തിറക്കുന്ന സ്കെയിൽ മോഡലുകൾക്കു വലിയ ഡിമാൻഡാണ്. 200 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ മോഹവിലയുള്ള മോഡലുകളുമുണ്ട്.
എത്ര മോഡലുകൾ കയ്യിലുണ്ടെങ്കിലും പുതിയതു പുറത്തിറങ്ങുമ്പോൾ ഡൈകാസ്റ്റ് പ്രേമികൾക്ക് കൗതുകം തോന്നും.

ADVERTISEMENT

കുഞ്ഞൻ ‘അത്ര’ ചെറുതല്ല

കാറുകളോടുള്ള ഭ്രമം പുരുഷന്മാർക്കു മാത്രമെന്നു പറഞ്ഞാൽ മുംബൈ മലയാളിയായ ധന്യ ഗണേഷ് സമ്മതിച്ചു തരില്ല. വിന്റേജ് കാറുകളുടെ 500ലേറെ കലക്‌ഷനുള്ള ധന്യ മകനൊപ്പം മത്സരിച്ചാണ് പുതിയ മോഡലുകൾ സ്വന്തമാക്കുന്നത്.

ADVERTISEMENT

‘‘കോട്ടയം, പാലായാണു സ്വദേശം. പഠിക്കുന്ന കാലത്തേ മാഗസിനുകളിൽ വരുന്ന വിന്റേജ് കാറുകളുടെ ഫോട്ടോകൾ വെട്ടിയെടുത്തു സൂക്ഷിക്കുമായിരുന്നു.

വിവാഹ ശേഷം മുംബൈയിലേക്കു മാറിയതോടെ ഓൺലൈനായി വിന്റേജ് കാറുകൾ വാങ്ങാൻ തുടങ്ങി. പിന്നെയാണ് ലൈസൻസ്ഡ്, സ്കെയിൽ മോഡലുകളെ കുറിച്ചൊക്കെ അറിഞ്ഞത്. മോൻ കേദാറിനു കളിപ്പാട്ടമായി വാങ്ങുന്ന കാറുകൾ പോലും അവനു കൊടുക്കാതെ എടുത്തു വയ്ക്കുമായിരുന്നു.

diecasttrenddhanyaandkedarmomsondiecasthobby2
ADVERTISEMENT

കേദാർ വളർന്നതോടെ ഞങ്ങൾ ടീമായി. വിന്റേജ് കാറുകളാണ് എനിക്കിഷ്ടം, മോന് ലംബോർഗിനി പോലുള്ളവയും. മത്സരം കൂടിയപ്പോൾ ഞങ്ങളൊരു ധാരണയിലെത്തി. ഒരെണ്ണം ഞാൻ വാങ്ങിയാൽ അടുത്ത ചേയ്സ് മോന്റെയാകും. ഇതിനു ഭർത്താവ് ഗണേഷിന്റെ സപ്പോർട് ഒട്ടും ചെറുതല്ല.’’ ധന്യ പറയുന്നു.

ഡൈകാസ്റ്റ് കാറുകൾ ഇരുമ്പോ ‍ഡൈയോ പോലുള്ളവ കൊണ്ടു നിർമിച്ചവ ആയതിനാൽ പരിചരണം വളരെ പ്രധാനമാണ്. നനവും ഈർപ്പവും തട്ടാതെ സൂക്ഷിച്ചില്ലെങ്കിൽ തുരുമ്പു പിടിച്ചുപോകും. ശ്രദ്ധയില്ലാതെ ‘പെരുമാറിയാൽ’ പാർട്സുകൾ ഇളകി വന്നേക്കാം.

ഡോർ തുറക്കാനും ഹെഡ് ലൈറ്റ് തെളിക്കാനും ഹോണടിക്കാനുമൊക്കെ പറ്റുന്ന ഓപ്പൺ മോഡലുകൾക്കു നല്ല ശ്രദ്ധ വേണം. ഇവ ഇടയ്ക്കിടെ തുടച്ചു മിനുക്കി വയ്ക്കാനും ശ്രദ്ധിക്കണേ.

From Vintage Gems to Modern Supercars: The Appeal of Scale Models:

Diecast models offer automotive enthusiasts a tangible connection to their dream vehicles, ranging from affordable options to high-value collectibles. Dhanya Ganesh, a Mumbai-based Malayali with a passion for vintage cars, showcases the dedication involved in collecting these scaled-down replicas. Her collection, which includes over 500 vintage car models, is a testament to the enduring appeal of automotive miniatures. She actively competes with her son, Kedhar, to acquire new models, highlighting the hobby's intergenerational reach. The care required for these models, made from materials like iron and die-cast metal, involves protecting them from moisture to prevent rust and handling delicate parts with caution. Open models, which allow for functional doors and lights, demand even greater attention to maintenance and regular polishing. The hobby transcends traditional gender stereotypes, with collectors like Dhanya demonstrating immense enthusiasm.

ADVERTISEMENT