ADVERTISEMENT

മഴക്കാലത്ത് ഇലക്ട്രിക് വാഹനത്തിന്റെ  സുരക്ഷയും പ്രവർത്തനക്ഷമതയും നിലനിർത്താൻ അവശ്യമായ മുൻകരുതലുകൾ...

ലക്ട്രിക് സ്കൂട്ടറിനോടു ചങ്ങാത്തമായിട്ട് മാസങ്ങൾ കുറച്ചാകുന്നതേയുള്ളൂ. ഒച്ചപ്പാടുകളില്ല, അനാവശ്യ ചെലവുകളില്ല. ദിവസം കഴിയുന്തോറും ‘ഇവി’യോട് ഇഷ്ടം കൂടിവരികയാണ്.

ADVERTISEMENT

അങ്ങനെയിരിക്കെയാണു മഴയിങ്ങെത്തിയിരിക്കുന്നത്. ഇനിയിപ്പോൾ ചെളിയായി വെള്ളമായി... ഒപ്പം സംശയങ്ങളുടെ ഇരമ്പവും മനസ്സിൽ മിന്നിത്തുടങ്ങി. ഇലക്ട്രിക് വണ്ടി വെള്ളത്തിലിറക്കിയാൽ ഓക്കെയാണോ? മിന്നലുള്ളപ്പോൾ ചാർജിങ്ങിനു കുത്തിയിട്ടാൽ പ്രശ്നമാകുമോ? സംശയങ്ങൾ തീരുന്നേയില്ല.

മഴക്കാലത്തു ശ്രദ്ധിക്കാം

ADVERTISEMENT

∙ ചാർജിങ് ചെയ്യുന്നതിനു മുൻപ്, ചാർജിങ് പോർട്ടും കേബിളും മുഴുവനായും ഈർപ്പമില്ലാതാണെന്ന് ഉറപ്പാക്കുക.

∙ മേൽക്കൂരയുള്ള ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുക.

ADVERTISEMENT

∙ കഴിയുന്ന പക്ഷം മേൽക്കൂരയ്ക്കു കീഴിലോ ഷെൽട്ടറിലോ ചാർജിങ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക.

∙ കനത്ത മഴയിലോ മിന്നലുണ്ടാകുമ്പോഴോ ചാർജ് ചെയ്യരുത്. ഇത് വൈദ്യുത അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

∙ ചാർജിങ് കേബിളുകൾ ഉണങ്ങിയതും വൃത്തിയുള്ളതുമായിരിക്കണം. പുറത്തു ചാർജിങ് ചെയ്യുമ്പോൾ നിലവാരമുള്ള വെതർ പ്രൂഫ് എക്സ്റ്റൻഷൻ കോഡുകൾ മാത്രമേ ഉപയോഗിക്കാവൂ.

∙ ഏറെ നനവുള്ള ഭാഗങ്ങൾ തുടച്ചു വൃത്തിയാക്കിയ ശേഷം ചാർജ് ചെയ്യുന്നതാണ് നല്ലത്. ചാർജറിൽ വെള്ളം വീഴരുത്. ഷോർട്ട് ആകാനുള്ള സാധ്യതയുണ്ട്. വെള്ളം നനഞ്ഞു ഷോർട്ട് ആയാൽ വാറന്റി ലഭിക്കില്ല.

∙ ചാർജിങ് പോർട്ടുകൾക്ക് ശരിയായ എർത്തിങ് നിർബന്ധമാണ്.

∙ ബാറ്ററിയുടെ ഭാഗം മുങ്ങുന്ന വിധം റോഡിൽ വെള്ളമുണ്ടെങ്കിൽ വാഹനം ഓടിക്കരുത്. വെള്ളക്കെട്ടിൽ വാഹനം പാർക്ക് ചെയ്യാനും പാടില്ല.

∙ വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെടുകയാണെങ്കിൽ സെല്ലുകൾക്ക് ഡാമേജ് സംഭവിക്കും. ചെറിയ വെള്ളക്കെട്ടിലൂടെ ഓടിച്ചാലൊന്നും സെൽ ഡാമേജ് സാധാരണ സംഭവിക്കാറില്ല.

∙ ഉണങ്ങിയതും മേൽക്കൂര ഉള്ളതുമായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നത്ര ശ്രദ്ധിക്കുക.

∙ മേൽക്കൂരയുള്ള പാർക്കിങ് ലഭ്യമല്ലെങ്കിൽ, ഉന്നത നിലവാരമുള്ള വാട്ടർ റെസിസ്റ്റന്റ് കവർ ഉപയോഗിക്കുക. വെള്ളക്കെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക.

∙ വാഹനം തുരുമ്പു പിടിക്കാതിരിക്കാൻ ആന്റി- റസ്റ്റ് കോട്ടിങ് ചെയ്യുക.

∙ മഴക്കാലത്തു ചെളിയും മറ്റും അടിഞ്ഞു കൂടാനിടയുള്ളതിനാൽ, പുറത്തു പോയി വന്ന ശേഷം വാഹനം കഴുകുക.

∙ വെള്ളം പ്രവേശിക്കുന്നതിനു സാധ്യതയുള്ള സീലുകളും ഇൻസുലേഷനുകളും പരിശോധിച്ചു ലീക്ക് ഇല്ലെന്ന് ഉറപ്പാക്കുക.

∙ ആഴമുള്ള വെള്ളത്തിലും, മുങ്ങിയ റോഡുകളിലും വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. ഇത് ഇലക്ട്രിക്കൽ ഘടകങ്ങൾക്കും ബാറ്ററിക്കും കേടു വരുത്തും, ബാറ്ററി മാറ്റിവയ്ക്കേണ്ടി വരെ വന്നേക്കാം.

∙ ബാറ്ററി ഹെൽത് നിരന്തരം പരിശോധിക്കുക.

∙ വാഹനം സ്വയം റിപ്പയർ ചെയ്യാനുള്ള ശ്രമങ്ങൾ ഒഴിവാക്കുക; ആവശ്യമായതെല്ലാം പ്രഫഷനൽ ടെക്നീഷ്യൻമാരുടെ സഹായം തേടി മാത്രം ചെയ്യുക.

ചെളി പുരണ്ട ഇലക്ട്രിക് വാഹനം പവർ വാഷ് ചെയ്യാമോ?

സാധാരണ കാര്‍വാഷ് ചെയ്യുന്നതുപോലെ വാഹനത്തിന്റെ പുറംഭാഗം വൃത്തിയാക്കാം. വാഹനത്തിന്റെ അണ്ടർബോഡി, വീൽ ആർച്ച് എന്നിവ നോർമലായി കഴുകാം. പ വർ വാഷ് ചെയ്യാൻ പാടില്ല. വാഹനം കഴുകുന്നതിനിടയിൽ ചാർജ് ചെയ്യാനും പാടില്ല.

ബാറ്ററിയിൽ ഈർപ്പം കയറിയിട്ടുണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കാം?

ബാറ്ററിയിൽ തുരുമ്പ്, വീക്കം, നിറവ്യത്യാസങ്ങൾ, ലീക്ക് എന്നിവയെല്ലാം വെള്ളം കൊണ്ടുള്ള കേടുപാടിന്റെ ലക്ഷണങ്ങളാകാം.

ചാർജ് ചെയ്യുന്നതിൽ തടസം, വാഹനം നിന്നു പോകുക, റേഞ്ച് കുറയുക എന്നിവയെല്ലാം ബാറ്ററി സംബന്ധിച്ച പ്രശ്നത്തിന്റെ സൂചനകളാണ്. സർട്ടിഫൈഡ് ഇവിടെക്നീഷ്യനാണ് ബാറ്ററി പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതും.

വഴിയിൽ വച്ചാണു പ്രശ്നമുണ്ടാകുന്നതെങ്കിൽ വാഹനത്തിന്റെ റോഡ് സൈഡ് അസിസ്റ്റൻസ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തണം.

ബ്രേക്കിന്റെ ആരോഗ്യം

തുടർച്ചയായി കനത്തമഴ നനഞ്ഞ ഇലക്ട്രിക് സ്കൂട്ടർ ബ്രേക്കിടുമ്പോൾ ഉരസലുകൾ പോലെ ഒച്ച കേൾക്കുന്നതു ഗൗരവകരമാണോ?

∙ തുടർച്ചയായി കനത്ത മഴ നനയുന്നത് ബ്രേക്കിന്റെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾക്കു കാരണ മായേക്കാം.

∙ ഡ്രം ബ്രേക്കിൽ വെള്ളം തങ്ങി നിൽക്കുമ്പോഴാണ് ഉരസൽ പോലെ ശബ്ദം കേൾക്കാറുള്ളത്. വാഹനം സർവീസിനു കൊടുത്ത് ബ്രേക്ക് സിസ്റ്റം വൃത്തിയാക്കേണ്ടതാണ്. ഇതു ഗൗരവമേറിയതല്ല. ടെക്നീഷ്യന് എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണ്.

∙ ഡിസ്ക് ബ്രേക്ക് ആണെങ്കിൽ, ബ്രേക്ക് ഷൂ തേഞ്ഞു പോയിട്ടുണ്ടെങ്കിൽ, ഉടനെ മാറ്റിയില്ലെങ്കിൽ ഡിസ്ക് തേയുകയും അതു മാറ്റേണ്ടി വരികയും ചെയ്യും.

വിവരങ്ങൾക്കു കടപ്പാട്ട്: സെബി ചേലേക്കാട്ട്, അസിസ്റ്റൻറ് എൻജിനീയർ, KSEBL, തിരുവനന്തപുരം

Monsoon Safety Tips for Electric Vehicles:

Electric vehicles require specific precautions during the monsoon season to ensure safety and optimal performance. It's crucial to ensure charging ports and cables are dry before charging, and to use covered charging stations, avoiding charging during heavy rain or lightning. Parking in dry, covered areas is essential, and if not available, use high-quality waterproof covers. Regularly inspect seals and insulation for leaks, avoid driving through deep water or flooded roads to prevent damage to electrical components and the battery, and monitor battery health. Power washing is not recommended for EVs; instead, opt for regular washing. Signs of battery damage include rust, swelling, discoloration, and leaks, which require professional inspection. While minor brake noises from water in drum brakes can be resolved by cleaning, worn disc brake pads need immediate replacement to prevent further damage. Professional technicians should handle all repairs.

ADVERTISEMENT