ADVERTISEMENT

അമിതമായാൽ മൊബൈൽ ഫോണും ആരോഗ്യത്തിനു ഹാനികരമെന്ന് നടി ഷക്കീല. കഴുത്തിലെ ഞരമ്പുകൾക്കുണ്ടായ പരുക്കു മാറ്റാൻ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ് താരം. ചരിഞ്ഞു കിടന്ന് ഫോണിൽ അമിതമായി ഗെയിമുകൾ കളിച്ചതും മണിക്കൂറുകളോളം റീലുകൾ കണ്ടതും ഞരമ്പുകളെ ബാധിച്ചതായി ഷക്കീല പറഞ്ഞു. 

ഫോൺ ഉപയോഗം അത്യാവശ്യത്തിനു മാത്രമാക്കണമെന്നും കുട്ടികൾ അമിതമായി ഉപയോഗിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഷക്കീല സമൂഹമാധ്യമത്തിൽ വിഡിയോയും പോസ്റ്റു ചെയ്തു. 

ADVERTISEMENT

മുതിര്‍ന്നവരിലെ അമിത സ്ക്രീന്‍ ഉപയോഗം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജോലിയുടെയും മറ്റു സാമൂഹിക ഇടപെടലുകളുടെയും ഭാഗമായി മിക്ക ചെറുപ്പക്കാരുടെയും ജീവിതത്തില്‍ സ്ക്രീൻ ടൈം വളരെ കൂടുതലാണ്. ഉയർന്ന അളവിലുള്ള സ്ക്രീൻ സമയം  മയോപിയ, ഡ്രൈ ഐ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ADVERTISEMENT

കണ്ണട ലെൻസുകൾക്കുള്ള ബ്ലൂ- ലൈറ്റ് ബ്ലോക്കിങ് കോട്ടിങ്ങുകൾ ചില ആളുകളിൽ കാഴ്ചാ സുഖം മെച്ചപ്പെടുത്തുമെങ്കിലും സ്ക്രീൻ ടൈം കുറയ്ക്കേണ്ടത് ആവശ്യകതയാണ്.

ജോലിക്കിടയില്‍ പതിവായി ഇടവേളകൾ എടുക്കുക, ഡിജിറ്റൽ ഉപകരണങ്ങൾ കണ്ണുകൾക്ക് വളരെ അടുത്ത് (30 സെന്റിമീറ്ററിൽ താഴെ) വയ്ക്കുന്നത് ഒഴിവാക്കുക, ഒഴിവുസമയങ്ങളില്‍ സ്ക്രീൻ സമയം പരിമിതപ്പെടുത്താൻ ശ്രമിക്കുക. സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും കാഴ്ചാ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ADVERTISEMENT

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ

ഇന്ന് കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടങ്ങളെക്കാള്‍ കൂടുതല്‍ സമയമുള്ളത് മൊബൈല്‍ഫോണുകളാണ്. പലപ്പോഴും രക്ഷിതാക്കളാണ് ഇതിനു കാരണമാകുന്നത്. കുട്ടികള്‍ കരയുമ്പോഴോ, ഭക്ഷണം കഴിക്കാതിരുന്നാലോ സമാധാനിപ്പിക്കാനായി ഫോണ്‍ നല്‍കും. ചെറിയ പ്രായത്തില്‍ മൊബൈല്‍ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നത് കുട്ടികളില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നു. 

എപ്പോഴും ഫോണ്‍ ഉപയോഗിച്ചാല്‍ സ്ക്രീന്‍ അഡിക്ഷന്‍ ഉണ്ടാകും.  ഇത് ക്രമേണെ ഉത്കണ്ഠ, വിഷാദം ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ ഉണ്ടാകും. ഇത് ക്രമേണ കുട്ടികളെ ഉദാസീനരാക്കി മാറ്റും. മാത്രമല്ല മറ്റുള്ളവരുമായി മുഖാമുഖമുള്ള ആശയവിനിമയവും നടക്കാതെ വരും. അതിനാല്‍ത്തന്നെ കുട്ടികളുടെ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

Mobile Phone Addiction: Actress Shakeela Warns of Health Risks:

Mobile phone addiction is harmful to health, as stated by actress Shakeela, who is recovering from a neck nerve injury caused by excessive gaming and continuous reel watching. She urges limiting phone usage to essentials and controlling children's excessive use through social media videos and posts. Prolonged screen time, common among youth due to work and social interactions, can lead to issues like myopia and dry eyes. While blue-light blocking coatings might offer some relief, reducing screen time is crucial. Taking regular breaks, maintaining a distance of over 30 cm from digital devices, and limiting leisure screen time are recommended. In children, mobile addiction, often fueled by parents, can lead to mental health problems like anxiety, depression, and sleep disturbances, ultimately making them lethargic and hindering face-to-face communication. Therefore, minimizing children's phone usage is advisable.

ADVERTISEMENT