ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പൊന്നോണം വരവായി. വീട്ടുമുറ്റങ്ങളിൽ പൂക്കളവും വിപണിയിൽ വസ്ത്രവൈവിധ്യങ്ങളുടെ അതിശയിപ്പിക്കുന്ന ശ്രേണിയും ഒരുങ്ങി കഴിഞ്ഞു. മലയാള തനിമയുടെ പുതുമ ഒട്ടും ചോരാത്ത പുത്തൻ കളക്ഷനുകളാണ് നഗരമധ്യത്തിലെ പ്രധാന ഫാഷൻ ബുട്ടീക്കായ സറീനയിൽ തയ്യാറാക്കിയിട്ടുള്ളത്.
ഡിസൈനർ സാരികളുടെയും സൽവാറുകളുടെയും പുതുപുത്തൻ ട്രെൻഡുകൾ അവതരിക്കുന്ന ഹോട്ട് സ്പോട്ടാണ് നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സറീന. മാറുന്ന ഫാഷൻ ലോകത്ത് മാറാത്ത ശ്രദ്ധാകേന്ദ്രമായി, തലമുറകളുടെ ഇഷ്ടപ്പെട്ട ബുട്ടീക്കായി തുടരുന്നതിൽ സറീനയുടെ ഉടമയായ ഷീല ജയിംസ് മുഖ്യ പങ്ക് വഹിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള നെയ്ത്തുകാരുമായി ഇടപഴകി ട്രെൻഡുകൾക്ക് ചേരുന്ന ഡിസൈനുകൾ പകർത്തി നൽകി, അങ്ങനെയുള്ള മികച്ച സൃഷ്ടികളെ തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ ഫാഷൻ ഡിസൈനർ കൂടിയായ ഷീല പ്രത്യേകം ശ്രദ്ധിക്കുന്നു. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഇത്തവണയും വർണ്ണോജ്ജ്വലവും അവസ്മരണീയവുമാക്കുവാൻ സറീന ഫാഷൻ ബുട്ടീക്ക് സുസജ്ജമാണ്.
കേരള സാരികൾ, ഓണാഘോഷത്തിൽ സിഗ്നേച്ചർ സ്ഥാനം അലങ്കരിക്കുന്ന ക്രീം ആൻഡ് ഗോൾഡ് സാരികൾ തുടങ്ങിയവ ഇത്തവണ പ്രത്യേക വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നു. മുണ്ടും നേര്യതും സെറ്റുകളും, ലോകപ്രശസ്ത ബനാറസി സിൽക്ക് സാരികളുടെ പ്രത്യേക കളക്ഷൻ, ബോർഡറുകളിലെ വർണ്ണവൈവിധ്യവും തിളക്കവും സമന്വയിക്കുന്ന കാഞ്ചീപുരം സിൽക്ക് സാരികൾ എന്നിവയും ലഭ്യമാണ്.
റെഡിമേയ്ഡ് സൽവാർ സെറ്റുകൾ, സൽവാർ, ചുരിദാർ മെറ്റീരിയലുകൾ, കുർത്തികൾ തുടങ്ങിയ പുതു തലമുറയുടെ ഇഷ്ട വസ്ത്രങ്ങളോടൊപ്പം വൈവിധ്യമാർന്ന നിറങ്ങൾ ഉൾക്കൊള്ളിച്ച് ലഭ്യമാക്കിയിട്ടുള്ള ഓർഗാൻസ, സിൽക്കി കോട്ട, ടസ്സർ, ജോർജറ്റ്സ്, ക്രേപ്സ്, ഷിഫോൺസ്, സൂപ്പർ നെറ്റ്സ് എന്നിങ്ങനെയുള്ള സാരികൾ ഓണക്കാലത്ത് ആത്മവിശ്വാസത്തോടെ ധരിക്കാവുന്ന വസ്ത്ര ശൈലിയായി തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ, കോട്ടൺ, കോട്ട, ചന്ദേരി, മഹേശ്വരി, തുടങ്ങിയ സാരികളുടെ മനം മയക്കുന്ന ശേഖരവും സറീനയിലെ ഓണാഘോഷ ഷോപ്പിംഗ് ഹൃദ്യമാക്കും എന്നതിൽ സംശയമില്ല.
തിരുവനന്തപുരം സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിലാണ് സറീനയുടെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0471–25–737 98/ 98470 63612 എന്നീ നമ്പറുകളിൽ വിളിക്കുകയോ www.facebook.com/CzarinaDesignerSarees / Instagram: Cazrian_designerboutique / Youtube: http://youtube.com/@czarina boutique 39/ എന്നീ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുകയോ ചെയ്യുക. ഓൺലൈൻ ഓർഡർ ചെയ്യാൻ www.czarina.in സന്ദർശിക്കുക.