ADVERTISEMENT

തൃശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് വ്യാപക വിമർശനത്തിന് കാരണമായത്. കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം എന്നാണ് പുലിക്കളിയെ നടൻ വിശേഷിപ്പിച്ചത്.

പുരുഷന്മാർക്കു മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും കലയ്ക്കുവേണ്ടി ഈ വൈകൃതത്തെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും വി.കെ. ശ്രീരാമൻ കുറിച്ചു. ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ ഫെയ്സ്ബുക് പോസ്റ്റിൽ പരിഹസിച്ചിരുന്നു.

ADVERTISEMENT

"പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം."- ശ്രീരാമൻ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അതേസമയം, ശ്രീരാമന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നു. പുലിക്കളി സംഘങ്ങൾ ശ്രീരാമനെതിരെ രംഗത്തെത്തി. പുലികളി പലർക്കും ജീവിതമാർഗമാണെന്നും സിനിമയിൽ കഥാപാത്രത്തിനു വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം എന്നുമെല്ലാം കമന്റായി വിമർശകർ അഭിപ്രായം രേഖപ്പെടുത്തി.

ADVERTISEMENT
Actor VK Sreeraman's Puli Kali Remarks Spark Controversy:

Puli Kali, a traditional art form celebrated during Onam in Thrissur, has become embroiled in controversy following remarks made by actor VK Sreeraman. He described the performance as a 'visually nauseating artistic distortion' in a social media post, sparking widespread criticism. Sreeraman further elaborated that the depiction of men with enlarged chests and bellies is a form of physical distortion, and using this for art is vulgar. He sarcastically questioned if calling it 'Shardula Vikriditam' provides any solace, referencing its mention in Natyashastra. The Puli Kali troupes and the public have strongly retorted, defending the art form as a livelihood for many and questioning the actor's stance on actors who alter their physique for movie roles.

ADVERTISEMENT
ADVERTISEMENT