പാനൂരില്‍ വിവാഹത്തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഒരു യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഓടിയെത്തിയത് നവവധു ഡോ.ഷിറിൻ സുബൈർ. സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്ടർ എന്ന ഉത്തരവാദിത്തം മറക്കാതെ യുവതിയെ പരിശോധിച്ച് ആവശ്യമായി ചികിത്സയും നിർദേശവും നൽകി.
വിവാഹചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിവാഹ വേഷത്തിൽ ഓടിയെത്തിയ ഡോക്ടറുടെ ഇടപെടൽ ചടങ്ങിനെത്തിയവർക്ക് വേറിട്ട കാഴ്ചയായി.
ADVERTISEMENT
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെങ്കിലും ഡോക്ടർ എന്ന നിലയിൽ ഒരാളുടെ ബുദ്ധിമുട്ട് കണ്ടുനിൽക്കാനായില്ല ഡോ. ഷിറിന്. പി.കെ. സുബൈറിന്റെയും പാനൂർ നഗരസഭ കൗൺസിലർ ഷമീനയുടെയും മകളാണ് ഷിറിൻ.
ADVERTISEMENT
Doctor Bride Halts Wedding to Treat Guest:
Doctor bride Dr. Shirin Subair prioritized her duty over her own wedding celebrations when a young woman experienced discomfort. Amidst her own wedding festivities in Panoor, Dr. Shirin rushed to the aid of the distressed woman, examined her, and provided necessary medical advice. This act of compassion, performed while still in her wedding attire, left wedding guests deeply impressed. Dr. Shirin, daughter of P.K. Subair and municipal councilor Shameena, demonstrated an unwavering commitment to her profession. Her quick response ensured the woman received timely care, highlighting the paramount importance of her role as a doctor even on her most joyous day. The incident became a memorable and inspiring moment for everyone present.