ADVERTISEMENT

മിനിസ്ക്രീനിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ യദുവും ജ്യോതികയും വിവാഹിതരായി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹചിത്രങ്ങൾ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയായ ഒരു ചിരി ഇരുചിരി ബംബർ ചിരിയിലൂടെയാണ് യദുവും ജ്യോതികയും പ്രേക്ഷകർക്ക് സുപരിചിതരായത്. 

പ്ലസ്ടു പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു യദുവിന്റെയും ജ്യോതികയുടെയും. വീട്ടുകാർ ബന്ധത്തെ എതിർത്തെങ്കിലും ഇരുവരും പ്രണയം തുടര്‍ന്നു. ഇതിനിടെ യദുവിന് ബസ് ഇടിച്ച് അപകടമുണ്ടായി നെഞ്ചിന് താഴോട്ട് തളര്‍ന്നു. എന്നാല്‍ യദുവിനെ കൈവിടാതെ ചേര്‍ത്തുപിടിക്കുകയായിരുന്നു ജ്യോതിക. 

ADVERTISEMENT

യദുവിനോടുള്ള ജ്യോതികയുടെ സ്നേഹം കാണാതിരിക്കാന്‍ വീട്ടുകാര്‍ക്കായില്ല. ഇതോടെ അവരുടെ പ്രണയത്തിന് കൂട്ടായി ഇരുവീട്ടുകാരും എത്തി. യദുവിന്റെയും ജ്യോതികയുടെയും വിവാഹ ചിത്രങ്ങൾ വൈറലാവുകയാണ്. 

ADVERTISEMENT
Yadu and Jyothika's Wedding Celebration:

Yadu and Jyothika, who gained fame through the mini-screen, have tied the knot in a ceremony at the Chengannur Mahadeva Temple. Their wedding pictures have gone viral on social media, capturing the culmination of a love story that began during their Plus Two studies. Despite initial family opposition, their bond strengthened, especially when Yadu suffered a severe accident that left him paralyzed. Jyothika's unwavering support and love during this challenging period eventually won over their families, leading to their union. The couple's journey, marked by resilience and deep affection, has resonated with many.

ADVERTISEMENT
ADVERTISEMENT