ADVERTISEMENT

സ്വകാര്യ വസ്ത്ര വ്യാപാരശാലയില്‍ മികച്ച സെയില്‍സ് നടത്തിയതിന് സ്കൂട്ടര്‍ സമ്മാനമായി ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന സ്ത്രീയുടെയും സഹപ്രവര്‍ത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഡിയോയില്‍ സ്ത്രീയെ എടുത്തുയര്‍ത്തി സന്തോഷം പ്രകടിപ്പിച്ച യുവാവിനെ വിമര്‍ശിച്ചുകൊണ്ട് സഭ്യമല്ലാത്ത ധാരാളം കമന്റുകള്‍ പോസ്റ്റിനു താഴെ വന്നു.

ഇതോടെ സംഭവത്തില്‍ വിശദീകരണം നല്‍കി യുവാവെത്തി. വസ്ത്രവ്യാപാരകേന്ദ്രത്തില്‍ ജീവനക്കാരിയായ ആമിനയും മകന്‍ അനസുമാണ് വിഡിയോയിലുള്ളത്. സന്തോഷം വന്നപ്പോള്‍ ഉമ്മയെ താന്‍ എടുത്ത് പൊക്കിയതാണെന്നും അതില്‍ നെഗറ്റീവ് കമന്റുകളിടുന്നവരോട് ഒന്നും പറയാനില്ലെന്നും അനസ് വിഡിയോയില്‍ വ്യക്തമാക്കി. 

ADVERTISEMENT

അനസിന്റെ വാക്കുകള്‍;

ഞാന്‍ അനസ്, ഇതെന്റെ ഉമ്മ ആമിന. ഞങ്ങളിപ്പോള്‍ മഹാറാണിയുടെ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോ കണ്ടിരുന്നു. അതിന് കുറേ നെഗറ്റീവ് കമന്റ്സും കാര്യങ്ങളും കണ്ടു. ഇതെന്റെ ഉമ്മയാണ്. ആരും തെറ്റിദ്ധരിക്കേണ്ട. വേറെ അന്യസ്ത്രീയൊന്നുമല്ല. ഉമ്മ അവിടെ ഒന്‍പത് കൊല്ലമായി വര്‍ക്ക് ചെയ്യുന്നതാണ്. ഞാനിപ്പോള്‍ രണ്ടു വര്‍ഷവുമായി. 

ADVERTISEMENT

ഉമ്മായ്ക്കൊരു അംഗീകാരം കിട്ടിയപ്പോള്‍, അവിടുത്തെ ഏറ്റവും ബെസ്റ്റ് സെയില്‍ എന്ന അംഗീകാരം നേടിയപ്പോള്‍... അതിനൊരു സ്കൂട്ടറാണ് സമ്മാനം കിട്ടിയത്. അതിന്റെ സന്തോഷത്തില്‍ ഞാന്‍ പെട്ടെന്നു ഉമ്മാനെ എടുത്തു പൊക്കിയതാണ്. സ്വന്തം ഉമ്മായെ എടുത്ത് പൊക്കാന്‍ ആരുടെയും സൗകര്യം നോക്കേണ്ട ആവശ്യമില്ല. അതിന്റെ സന്തോഷത്തില്‍ ചെയ്ത കാര്യമാണ്. വേറെ ആള്‍ക്കാരാരുമല്ല ഉമ്മാനെ എടുത്തത്. ഞങ്ങള്‍ സന്തോഷത്തിലാണ്..

Viral Video: Son Clarifies Lifting Mother After Sales Award:

Scooter is the prize awarded to an employee for excellent sales in a private clothing store, leading to a viral video of her and her colleagues celebrating. A young man lifting the woman in excitement faced criticism and inappropriate comments online. The young man, Anas, clarified that the woman is his mother, Amina, who has worked at the store for nine years and he for two. He explained that in his joy over her achievement, he lifted her as a gesture of celebration, emphasizing that she is his own mother and no one else lifted her. He expressed that he has nothing to say to those posting negative comments about his actions.

ADVERTISEMENT
ADVERTISEMENT