‘കഴുത്തിൽ കോളർ ധരിച്ച് അമ്മയെ അവസാനമായി കാണാന് മകളെത്തി’; പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ മക്കളും കുടുംബാംഗങ്ങളും, തീരാവേദന
Mail This Article
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദുവിനു സമീപം ഇരുന്നത്. ഭർത്താവ് വിശ്രുതന്റെ വിഷമം കണ്ണുനീരായി ഒഴുകി. കണ്ടുനിന്ന പ്രദേശവാസികളിൽ പലരും പൊട്ടിക്കരഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ വീട്ടിലേക്ക് ഒഴുകുകയാണ്. 11 മണിയോടെയാകും വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുക.
ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
‘ആശുപത്രിയിൽ ഉണ്ടായിട്ടും ആരോഗ്യമന്ത്രി വന്നുകണ്ടില്ല; ബിന്ദു ജോലി ചെയ്തിരുന്നത് 350 രൂപ ദിവസവേതനത്തിൽ’
കെട്ടിടം തകർന്ന് ഭാര്യ നഷ്ടപ്പെട്ടിട്ടും ആശുപത്രിയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെയോ കുടുംബത്തെയോ വന്നു കണ്ടില്ലെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. ചാണ്ടി ഉമ്മൻ വന്ന് ആശ്വസിപ്പിച്ചു, വൈക്കം എംഎൽഎയും വന്നു. വേറെ ആരും പരിസരത്തുവന്നില്ല.
ആരോഗ്യമന്ത്രിയും മന്ത്രി വാസവനും അവിടെ ഉണ്ടായിട്ടും വന്നു കണ്ടില്ല. ആരോഗ്യമന്ത്രി നമ്മളെ തിരഞ്ഞുപിടിച്ചു വരേണ്ടേ, അതുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരെങ്കിലും നമ്മളെ വന്ന് സമാധാനിപ്പിക്കേണ്ടേയെന്നും വിശ്രുതൻ പറഞ്ഞു.
ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു.