‘സതീഷ് താലികെട്ടാനെത്തിയതും മദ്യപിച്ച് ലക്കുകെട്ട്, കല്യാണം നടന്നില്ലെങ്കില്‍ മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞു’; അതുല്യയുടെ അച്ഛന്‍
Mail This Article
പത്തൊമ്പതു വയസു മുതല്‍ 30 വയസുവരെ അതുല്യ ജീവിച്ചിരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിച്ച്. സതീഷിന്റെ സ്വഭാവവൈകൃതങ്ങള്‍ ബന്ധുക്കള്‍ക്കെല്ലാം അറിയാമായിരുന്നിട്ടും എന്തിനവള്‍ അവന്റെ കൂടെ തുടര്‍ന്നു എന്നതാണ് ഉയരുന്ന ചോദ്യം. സതീഷ് താലികെട്ടാനെത്തിയതു പോലും മദ്യപിച്ച് ലക്കുകെട്ടായിരുന്നുവെന്ന് അതുല്യയുടെ അച്ഛന്‍ പറയുന്നു. വരനും സുഹൃത്തുക്കളും ബാറില്‍ കയറി മദ്യപിച്ച ശേഷമാണ് കല്യാണത്തിനെത്തിയത്.
വിവാഹനിശ്ചയം കഴിഞ്ഞപ്പഴേ സതീഷിന്റെ സ്വഭാവം വ്യക്തമായിരുന്നു. കല്യാണം നടത്തിയില്ലെങ്കില്‍ മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞു. അതുല്യയുടെ വീട്ടിലെ കിണറ്റില്‍ ചാടുമെന്നാണ് അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതെന്നും അതുകൊണ്ടാണ് കല്യാണം നടത്തിയതെന്നും അച്ഛന്‍ പറയുന്നു.
സതീഷില്‍നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്നാണ് സുഹൃത്ത് വെളിപ്പെടുത്തിയത്. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു. ഒരു അടിമയെ പോലെയാണ് അവന്‍ ഭാര്യയെ കണ്ടതെന്നും സുഹൃത്ത് പറയുന്നു. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും ഉറപ്പിച്ചു പറയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.