ട്രെയിൻ തട്ടി പരുക്കേറ്റ് രാഹുലിന്റെ വിയോഗം; അനുശോചനമറിയിച്ച് നടന് മോഹൻലാലിന്റെ ഫെയ്സ്ബുക് കുറിപ്പ്
Mail This Article
×
ട്രാക്കിലൂടെ നടന്നു പോകവേ ട്രെയിൻ തട്ടി പരുക്കേറ്റ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാർകാവ് കൈലാസത്തിൽ ആർ. രാഹുൽ (34) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചേർത്തലയിലുള്ള ഭാര്യ വീടിനു സമീപമായിരുന്നു അപകടം. വീടിനു സമീപമുള്ള ട്രാക്കിലൂടെ നടന്നു പോകവേ ട്രെയിൻ തട്ടുകയായിരുന്നു.
ഓൾ കേരള മോഹൻലാൽ ഫാൻസ് മാവേലിക്കര ഏരിയ സെക്രട്ടറി ആയിരുന്ന രാഹുലിന്റെ മരണത്തിൽ മോഹൻലാൽ തന്റെ ഫെയ്സ്ബുക് പേജിൽ പ്രിയ സഹോദരൻ രാഹുലിനു വേദനയോടെ ആദരാഞ്ജലികൾ എന്നു രാഹുലിന്റെ ചിത്രം സഹിതം കുറിപ്പിട്ടു. കൊറ്റാർകാവ് ശ്രീദുർഗാ യുവജന സമിതി പ്രസിഡന്റാണ്. രാധാകൃഷ്ണന്റെയും പരേതയായ ശോഭയുടെയും മകനാണ്. ഭാര്യ: കീർത്തി.
Mohanlal Condoles Death of Fans Association Member: