ADVERTISEMENT

ഇൻഫ്ലുവൻസർമാരായ ദമ്പതികൾ തമ്മിലുണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചർച്ചാവിഷയം. ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള കുടുംബപ്രശ്നം അടിപിടിയിലെത്തിയതോടെ പൊലീസ് കേസെടുത്തിരുന്നു. മാരിയോ ജോസഫ് ക്രൂരമായി മർദിച്ചെന്നായിരുന്നു ജിജിയുടെ പരാതി. ഇതിനിടെ മാരിയോ ജോസഫിന്റെ അഭിമുഖം വൈറലാവുകയാണ്.

ഭാര്യ ജിജി മദ്യപാനം പൂര്‍ണമായും നിര്‍ത്തി ചേട്ടായി എന്ന് വിളിച്ച് വന്നാല്‍ അവളെ സ്വീകരിക്കുമെന്നാണ് മാരിയോ വിഡിയോയില്‍ പറയുന്നത്. ഒന്നിച്ചാല്‍ ഇതിലും മനോഹരമായി ഞങ്ങള്‍ ജീവിക്കുമെന്നും ഇയാള്‍ പറയുന്നു. ഭാര്യയുടെ മദ്യപാനവും പണത്തോടുള്ള ആക്രാന്തവുമാണ് ജീവിതം തകര്‍ത്തതെന്നാണ് ഇയാളുടെ ആരോപണം. 

ADVERTISEMENT

അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ ജിജി മാരിയോ പരാതി നല്‍കി. വിഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നതിൽ അതിതീവ്ര വേദനയുണ്ടെന്നും സൈബർ സെല്ലിൽ പരാതി കൊടുത്തുവെന്നും ജിജി പറഞ്ഞു. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്ന് ജിജി പറഞ്ഞു. 

Mario Joseph's Interview Sparks Controversy:

Influencer couple's dispute is currently a hot topic in the cyber world. The marital problems between Mario Joseph and Gigi Mario, who run the Filokalia Foundation, escalated into a fight, leading to a police case following Gigi's complaint of being brutally assaulted by Mario Joseph.

ADVERTISEMENT
ADVERTISEMENT