ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന വിദ്യാർഥിക്ക് ഗുരുതര പരുക്ക് Tragic School Bus Accident Claims Young Life
Mail This Article
×
ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.
സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി, ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ ബസ്സാണ് ഹെയ്സൽ ബെന്നിനെ ഇടിച്ചത്. ബസ് ശരീരത്തിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. ഇനായ ഫൈസലിന്റെ കാലിനാണു പരുക്കേറ്റത്.
English Summary: