‘അവള്‍ ആള് കൊള്ളാമല്ലോ, അവളുടെ അടുത്തേക്ക് പോയാലോ?’; അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു, എന്നെയും നിർബന്ധിച്ചു! മേലുദ്യോഗസ്ഥനെതിരെ കുറിപ്പ്
Mail This Article
അനാശാസ്യത്തിനു അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി കുറിപ്പെഴുതി ജീവനൊടുക്കി ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ്. നവംബര്‍ 15നാണ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത്. 2014 ല്‍ അനാശാസ്യത്തിന് പിടികൂടിയ യുവതിയെ സ്റ്റേഷനിലെത്തിയത് മുതല്‍ വിട്ടയച്ചതും പിന്നീട് യുവതിയുടെ വീട്ടിലേക്ക് പോയ സംഭവങ്ങളുമാണ് ബിനു തോമസിന്റെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുള്ളത്. 32 പേജുള്ള ആത്മഹത്യ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങളാണ് പുറത്തുവന്നത്.
കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍
2014 ഏപ്രിലിലാണ് സംഭവങ്ങള്‍ നടക്കുന്നത്. യുവതി സ്റ്റേഷനിലെത്തിയപ്പോള്‍ ''അവള്‍ ആള് കൊള്ളമല്ലോ. ഇന്ന് നമുക്ക് രണ്ടാള്‍ക്കും അവളുടെ അടുത്തേക്ക് പോയാലോ'' എന്നാണ് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ ബിനു തോമസിനോട് ചോദിച്ചത്. അക്കാര്യത്തില്‍ തനിക്ക് താല്‍പര്യം തോന്നിയില്ലെന്നാണ് ബിനു തോമസിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സ്ത്രീയുടെ ഒപ്പം പോകാൻ ബിനു തോമസിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ബ്ലാക്ക് മെയിൽ ചെയ്ത് നിർബന്ധിച്ച് കൂടെ കൂട്ടിയെന്നും അതിനു ശേഷം ഇതും പറഞ്ഞ് അദ്ദേഹത്തെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നുള്ളതാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
മേലുദ്യോഗസ്ഥന്റെ നിര്‍ബന്ധപ്രകാരം ആ പെണ്‍കുട്ടിയെ കണ്ട് അദ്ദേഹം ഇന്ന് വരുമെന്നും വേണ്ടത് ചെയ്യണമെന്നും പറഞ്ഞു. ''അവിഹിതത്തിന് പൊലീസും നാട്ടുകാരും പിടിച്ചു എന്നുള്ള വിവരം പുറത്തറിയാതിരിക്കുകയും പത്ര വാര്‍ത്ത വരാതിരിക്കുകയും ചെയ്യേണ്ടത് ആ സമയം അവളുടെ ആവശ്യമായിരുന്നു. ഇതിനിടെ അദ്ദേഹം (ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍) അവളുടെ താമസ സ്ഥലം ചോദിച്ചു മനസിലാക്കി. അവള്‍ പാലക്കാട്ടെത്തിയെന്ന് വിളിച്ച് മനസിലാക്കി ഉദ്യോഗസ്ഥനൊപ്പം താന്‍ അവളുടെ വീട്ടിലേക്ക് പോയി'' എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
മേലുദ്യോഗസ്ഥനെ യുവതിയുടെ വീട്ടില്‍ ഇറക്കിയെന്നും കാര്യം കഴിഞ്ഞ ശേഷം അദ്ദേഹം വിളിച്ചപ്പോള്‍ കാറുമായി പോയി കൂട്ടികൊണ്ടുവന്നു എന്നും ബിനു തോമസ് ആത്മഹത്യ കുറിപ്പില്‍ എഴുതി. കേസ് പുറത്തറിയിക്കും എന്ന് മേലുദ്യോഗസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാൻ തന്നെയും നിർബന്ധിപ്പിച്ചു എന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. 2014ൽ പാലക്കാട് സർവീസിൽ ഇരിക്കവെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. ആരോപണ വിധേയനായ മേലുദ്യോഗസ്ഥൻ നിലവിൽ കോഴിക്കോട് ജില്ലയിൽ ഡിവൈഎസ്പി ആണ്.