പാനിപൂരി കഴിക്കാന്‍ ആഗ്രഹിച്ചു, വായ തുറന്നതോടെ താടിയെല്ല് കുടുങ്ങി; വായ അടക്കാനാകാതെ ചികിത്സ തേടി യുവതി What is Jaw Dislocation?
Mail This Article
വായ കൂടുതല്‍ തുറക്കുമ്പോള്‍ താടിയെല്ല് കുടുങ്ങിപോകുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്തെങ്കിലും കഴിക്കുമ്പോഴോ, കോട്ടുവായ ഇടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തില്‍ വായ അടക്കാന്‍ ബുദ്ധിമുട്ട് നേരിട്ട അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് യുപി ഔരയ്യ ഗൗരി കിഷൻപൂർ സ്വദേശിനിയായ ഇൻകല ദേവി.
സംഭവം ഇങ്ങനെ;
ആഗ്രഹിച്ച് പാനിപൂരി കഴിക്കാന്‍ പോയതാണ് ഇൻകല ദേവി. എന്നാല്‍ പാനി പൂരി മുഴുവനായി വായിലേക്ക് ഇടാനായി ശ്രമിക്കുന്നതിനിടെ താടിയെല്ല് കുടുങ്ങുകയായിരുന്നു. വായ അടക്കാനാകാതെ ഇൻകല ആശുപത്രിയില്‍ ചികില്‍സ തേടി. ബന്ധുവായ യുവതിയുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
തുടർന്ന് ഇൻകല ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി ചിച്ചോളി മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു. താടിയെല്ലിൽ വേദന അനുഭവപ്പെടുകയോ വായ പൂർണമായും തുറക്കാനാവാതെ വരുകയോ ചെയ്താൽ, ഒരിക്കലും ബലം പ്രയോഗിച്ച് തുറക്കരുത്. ഉടനെ ഒരു ദന്തഡോക്ടറെ കാണണം.