‘വാട്സാപ് ഗ്രൂപ്പിൽ നിന്നു എന്നെ നീക്കം ചെയ്ത വ്യക്തി തന്നെ തിരിച്ചെടുത്തിട്ടുണ്ട്.. അഭിമാനം കോൺഗ്രസ്’: എം എ ഷഹനാസ്
Mail This Article
കോൺഗ്രസ് പ്രവർത്തകയും എഴുത്തുകാരിയുമായ എം എ ഷഹനാസ് കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരുന്നു. കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ രാഹുൽ തനിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും, ഇക്കാര്യം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി. തൊട്ടുപിറകെ ഷഹനാസിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായി.
ഇന്ന് രാഹുലിനെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്തയ്ക്ക് പിന്നാലെ ഫെയ്സ്ബുക് കുറിപ്പിലൂടെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഷഹനാസ്. ‘പുറത്താക്കി കോൺഗ്രസ്...എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിനെ’ എന്നാണ് ഷഹനാസ് കുറിച്ചത്.
ഷഹനാസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
പുറത്താക്കി കോൺഗ്രസ്...
എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിനെ...
എന്നെ റിമൂവ് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്....
ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണ്
സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു.