വർഷങ്ങൾക്ക് മുൻപ് ഒമാനിൽ വാഹനാപകടത്തിൽ പിതാവ് മരിച്ചു, ഇപ്പോൾ മകനും; തീരാനോവില്‍ കുടുംബം
Mail This Article
×
ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റിയാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് (35) മരിച്ചത്.
അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വച്ച് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യത്തിന് സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മസ്‌കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപ്പാർട്മെന്റിൽ കുടുംബത്തോടൊപ്പം ആയിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുൻപ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിലാണ് മരിച്ചത്.
മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Malayali Youth Dies in Oman Road Accident: