ADVERTISEMENT

ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും തമ്മിലുള്ള പ്രശ്നങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ജിജിയെ മർദിച്ചെന്ന പരാതിയിൽ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

തല അടിച്ചു പൊട്ടിച്ചെന്നും, ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചുവലിച്ചെന്നും, 70,000 രൂപ വിലയുള്ള ഫോൺ തകര്‍ത്തതായും ജിജിയുടെ പരാതിയിലുണ്ട്. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. അതേസമയം ഫിലോക്കാലിയ ഫൗണ്ടേഷന്റെ 27 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് കിടക്കുകയാണെന്ന് പറഞ്ഞ് പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ജിജി.

ADVERTISEMENT

ഫിലോക്കാലിയ ഫൗണ്ടേഷന്റെ 27 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് കിടക്കുകയാണെന്നും സൗജന്യമായി ഓടുന്ന ആംബുലന്‍സിന് പെട്രോള്‍ അടിക്കാന്‍ നിര്‍വാഹമില്ലെന്നും കറന്റ് ബില്ല് പോലും സ്വര്‍ണ്ണം പണയം വച്ചാണ് അടച്ചതെന്നും എല്ലാവരും സഹായിക്കണമെന്നും വിഡിയോയിലൂടെ പറയുന്നുണ്ട്.

ഭര്‍ത്താവ് കാരണം തനിക്ക് ചെക്ക് മാറാനാവില്ലെന്നും ജിജി പറയുന്നു. ഞാൻ ശരിയാണ് എന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ താല്പര്യം എനിക്കില്ലെന്നും. അത്തരം തരം താഴ്ന്ന നിലപാടിനോട് യോജിപ്പില്ലെന്നും ജിജി വിഡിയോയിലൂടെ പറയുന്നു.

ADVERTISEMENT
Jiji Mario's Allegations Against Mario Joseph:

Philokalia Foundation controversy involves allegations against Mario Joseph by Jiji Mario. The foundation is reportedly facing financial difficulties, halting the construction of 27 houses and impacting essential services.

ADVERTISEMENT
ADVERTISEMENT