ADVERTISEMENT

ഒപ്പം താമസിക്കുന്ന യുവതിയുടെ തലയിൽ, ലഹരിക്കു അടിമപ്പെട്ട് ചവിട്ടിയ ശേഷം രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ എടുത്തെറിഞ്ഞ സംഭവത്തിൽ ആൺസുഹൃത്തായ താമരക്കുളം കിഴക്ക്മുറി കാവുങ്കൽ തറയിൽ സജുഭവനം ശ്യാംകുമാറിനെ (45) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. 

എരുമക്കുഴി ഹരിമംഗലത്ത് പടിഞ്ഞാറ്റേത് മേഖലയിലാണ് ശ്യാംകുമാര്‍ താമസിക്കുന്നത്. യുവതിയെ മർദിച്ചശേഷം മടിയിലിരുന്ന കുഞ്ഞിന്റെ കവിളിൽ കുത്തിപ്പിടിച്ച് കൈവിരലുകൾ വായിലേക്ക് തള്ളിയിറക്കിയതായും മൊഴിയിൽ പറയുന്നു. ഇയാൾ തന്റെ നാല് വയസ്സുള്ള മകനെയും മർദിച്ചിരുന്നതായി യുവതി മൊഴിയിൽ പറയുന്നു.

ADVERTISEMENT

നൂറനാട് എസ്ഐ കെ.അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. നൂറനാട് പൊലീസ് സ്റ്റേഷനിലെ റൗ‍ഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ നരഹത്യാശ്രമം ഉൾപ്പെടെ രണ്ട് കേസുകൾ നിലവിലുണ്ട്.

ADVERTISEMENT
Shocking Incident in Nooranad: Man Arrested for Assault:

Domestic violence case reported in Nooranad. Syamkumar was arrested for assaulting his partner and child, further investigation ongoing.

ADVERTISEMENT
ADVERTISEMENT