മൊബൈലില്‍ കണ്ടാലറയ്ക്കുന്ന അശ്ലീല വിഡിയോ കാണിച്ച് കുട്ടിയെ പീഡനത്തിനു ഇരയാക്കി; പ്രതിക്ക് 51 വർഷം കഠിനതടവ്
Mail This Article
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഫോണിൽ അശ്ലീല വിഡിയോ കാട്ടിക്കൊടുത്ത ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 27 വയസുകാരന് 51 വർഷം കഠിനതടവും 125000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. കാട്ടാക്കട സ്വദേശി ആരോമലിനെയാണ് (കിച്ചു, 27) കോടതി ശിക്ഷിച്ചത്. 2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാറാണ് 27കാരന് കടുത്ത ശിക്ഷ വിധിച്ചത്. പിഴ ആണ്‍കുട്ടിക്ക് കൊടുക്കണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ 13 മാസം അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
ആരോമല്‍ കുട്ടിയുടെ കുടുംബ സുഹൃത്ത് ആയിരുന്നു. ആരോമലിന്റെ വീട്ടിൽ കളിക്കാനെത്തിയ ആണ്‍കുട്ടിയെ തന്റെ മൊബൈലില്‍ അശ്ലീല വിഡിയോ കാണിച്ചുകൊടുക്കുകയായിരുന്നു. അതിനുശേഷം ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ലൈംഗികപീഡനം 3 വർഷത്തോളം തുടര്‍ന്നിരുന്നു.
ചെറിയ കുട്ടി സ്വയം ലൈംഗിക വൈകൃതം കാണിക്കുന്നത് കണ്ട കുട്ടിയുടെ അമ്മാവന്‍ വിവരം തിരക്കിയപ്പോഴാണ് എല്ലാം പുറത്തായത്. തുടർന്ന് കുട്ടിയുടെ കുടുംബം കാട്ടാക്കട പൊലീസിലും ചൈൽഡ് ലൈനിലും പരാതി കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ആരോമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കുട്ടി പൊലീസിനോട് എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞു. 2018ലെ കാട്ടാക്കട ഇൻസ്പെക്ടർ ടിആര്‍ കിരണാണ് കുറ്റപത്രം സമർപ്പിച്ചത്.