തെയ്യത്തിന്റെ പരിചയുടെ തട്ടേറ്റ യുവാവ് തൽക്ഷണം ബോധരഹിതനായി വീണു; സംഭവം നീലേശ്വരത്ത്
Mail This Article
×
കാസർകോട് നീലേശ്വരത്ത് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി വീണു. പള്ളിക്കര പാലേരിക്കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ തെയ്യം വെള്ളാട്ടത്തിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം. നീലേശ്വരം സ്വദേശി മനുവിനാണ് പരുക്കേറ്റത്.
തെയ്യത്തിന്റെ പരിചയുടെ തട്ടേറ്റ മനു തൽക്ഷണം കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മനു വിശ്രമത്തിലാണ്. സാരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പുറം ലോകമറിയുന്നത്.
Viral Video of Theyyam Accident in Kasargod: