ADVERTISEMENT

സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ജീവമാതാ കാരുണ്യഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയുടെ മകനാണ് വിഷ്ണു. അവിടുത്തെ അന്തേവാസിയായ അനാമികയെ വിഷ്ണു ജീവിതസഖിയാക്കുകയായിരുന്നു. സ്വന്തം അമ്മയുടെ മരണത്തെക്കുറിച്ചും തുടര്‍ന്നു അനാഥാലയത്തിൽ എത്തിയതിനെക്കുറിച്ചും അനാമിക തുറന്നുപറയുന്ന വിഡിയോ സൈബറിടങ്ങളില്‍ കണ്ണുനനയിക്കുകയാണ്. 

അനാമികയുടെ വാക്കുകള്‍

ADVERTISEMENT

ഞാൻ ഒറ്റമോളായിരുന്നു. സന്തോഷത്തോടെ ജീവിക്കുന്നതിനിടെ അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. പ്രശ്നങ്ങൾ കൂടിയപ്പോൾ വേർപിരിഞ്ഞു. അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. ചാച്ചൻ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. വേർപിരിഞ്ഞശേഷം സ്വന്തം അച്ഛനെ ഞാൻ പിന്നീട് കണ്ടിട്ടില്ല. രണ്ടാം വിവാഹശേഷം അമ്മക്ക് വീണ്ടും ഒരു പെൺകുഞ്ഞ് പിറന്നു.

രണ്ടാം വിവാഹശേഷം അമ്മയ്ക്കും ചാച്ചനുമൊപ്പം സന്തോഷകരമായ ജീവിതം ആയിരുന്നു. ചാച്ചന്റെ കുഞ്ഞമ്മയുടെ മോളും മോനും ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. അന്ന് ചാച്ചൻ ഗൾഫിലാണ്. അമ്മയുടെ കയ്യിൽ നിന്ന് മാമൻ പണം വാങ്ങിയിരുന്നു. അത് പിന്നീട് പ്രശ്നമായി. മാമൻ റോങ്ങായിട്ടുള്ള വ്യക്തിയായിരുന്നു. ‌

ADVERTISEMENT

ഒരു ദിവസം അമ്മയെ അന്വേഷിച്ച് മാമൻ വന്നു. പക്ഷെ, അമ്മ റൂമിൽ കതക് അടച്ച് ഇരിക്കുകയായിരുന്നു. അവൾ എന്തെങ്കിലും ചെയ്തു കാണുമോയെന്ന് മാമൻ എന്നോട് ചോദിച്ചത് ഇപ്പോഴും ഓർമയുണ്ട്. പിന്നീട് എല്ലാവരും ചേർന്ന് കതക് തള്ളി തുറന്നു. അമ്മ തൂങ്ങിനിൽക്കുകയായിരുന്നു. അമ്മ അനങ്ങുന്നുണ്ട് മാമാ... കെട്ടഴിച്ച് ഇറക്കാൻ പറഞ്ഞിട്ട് മാമനോ അവിടെ കൂടിയ മറ്റാരുമോ അതിന് തയ്യാറായില്ല.

പിന്നീട് ഞാൻ അമ്മയുടെ അമ്മയ്ക്കൊപ്പമായിരുന്നു. അമ്മമ്മയ്ക്കും പിന്നീട് അസുഖമായി. എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെ ഞാൻ ചൈൽഡ് പ്രൊട്ടക്ഷനെ വിളിച്ചു. അങ്ങനെയാണ് അനാഥാലയത്തിൽ വരുന്നത്. പിന്നീടുള്ള ജീവിതം അനാഥാലയങ്ങളിൽ ആയിരുന്നു. ശേഷം ജീവമാതയിൽ വന്നു. ഇന്ന് എനിക്ക് ഒരു അമ്മയും ഭർത്താവും മോളുമുണ്ട്. എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ട്. ജീവമാതായില്ലായിരുന്നുവെങ്കിൽ ഞാൻ വല്ല മാനസികരോഗിയോ മറ്റോ ആയി മാറിയേനെ.

ADVERTISEMENT
From Orphanage to Life Partner: Vishnu's Choice:

Anamika and Vishnu's heartwarming story began in an orphanage. Orphanage resident Anamika's emotional journey and her marriage to Vishnu is described.

ADVERTISEMENT